Pages

Wednesday, October 17, 2018

മുത്ത് നബി മുഹമ്മദ് റസൂലുല്ലാഹ്

ഒരിക്കൽ‌ പുണ്യ നബി മുഹമ്മദ് (സ)
തങ്ങളുടെ സദസ്സിൽ ഒരു വ്യക്തി‌ വന്ന് സങ്കടം പറഞ്ഞു,"യാ റസൂലല്ലാഹ് എന്റെ മകനെ കാണാനില്ല,പലയിടത്തും അന്വേഷിച്ചു കിട്ടിയില്ല,അങ്ങ് എന്റെ മകനു വേണ്ടി ദുആ ചെയ്താലും"
റസൂൽ (സ)ദുആക്കായ് കൈകൾ ഉയർത്തുന്നതിന്ന് മുമ്പ് സദസ്സിലുണ്ടായിരുന്ന മറ്റൊരാൾ എഴുന്നേറ്റു പറഞ്ഞു,"യാ റസൂലല്ലാഹ് (സ),എനിക്ക് ഇദ്ധേഹത്തിന്റെ മകനെ അറിയാം,ആ കുട്ടിയെ ഞാൻ വരുന്ന വഴിക്ക് വേറെ കുറച്ച് കുട്ടികളുമൊത്ത് ഇന്ന സ്ഥലത്ത് കളിക്കുന്നത് കണ്ടിരുന്നു"

അത് കേട്ട കുട്ടിയുടെ പിതാവ് ഉടനെ പുറപ്പെട്ടു,
റസൂലുല്ലാഹ് (സ)അദ്ധേഹത്തെ വിളിച്ചു,ചോദിച്ചു,"തിരക്കായോ താങ്കൾക്ക്?"
അദ്ധേഹം പറഞ്ഞു,"യാ റസൂലല്ലാഹ്(സ) അങ്ങേക്കറിയാമല്ലൊ‌, ഒരു പിതാവിന്റെ വിഷമം,കുഞ്ഞിനെ കാണാതെ ഞാനും എന്റെ ഭാര്യയും വളരെ വിഷമത്തിലായിരുന്നു,ഭാര്യ ഭക്ഷണം പോലും കഴിച്ചിട്ടില്ല
ഇപ്പോഴാണെങ്കിൽ ഇദ്ധേഹം പറയുന്നു, എന്റെ മകൻ ഇന്ന സ്ഥലത്ത് ഉണ്ട് എന്ന്,
അത് കൊണ്ട് വേഗം അവിടെ ചെല്ലാനും, എന്റെ മോനെ കാണാനും തിടുക്കമായിപ്പോയി"
റസൂൽ (സ) അരുളി,"പൊയ്ക്കോളൂ ഞാൻ അങ്ങയെ തടയുന്നില്ല,
എന്നാൽ ഒരു കാര്യം ഓർമ്മിക്കുക,
അങ്ങ് കുട്ടികൾ‌ കളിക്കുന്നിടത്ത്‌ ചെന്ന് മകനെ കാണുമ്പോൾ‌ ഉറക്കെ "മോനേ.. മോനേ..എന്ന് വിളിക്കരുത്,"
"എന്താണോ അങ്ങയുടെ മകന്റെ പേര് ആ പേര് വിളിക്കുക".
അങ്ങിനെ റസൂലല്ലാഹ് (സ) പറഞ്ഞതിൽ എന്തെങ്കിലും അറിവ് നേടാനുണ്ടാകും എന്ന് മനസ്സിലാക്കി‌ ചോദിച്ചു,‌"യാ റസൂലല്ലാഹ്(സ) ഞാനെന്റെ കാണാതായ മകനെ കാണുമ്പോൾ മോനേ‌ എന്ന് വിളിച്ചാൽ എന്താണ് തെറ്റ് ?"
പുണ്യ റസൂൽ (സ) തങ്ങൾ അരുളി,
"അങ്ങ് മകനെ കാണാതെ വിഷമത്തിലായിരുന്നു,മകനെ‌ നേരിട്ട് കാണുമ്പോൾ അങ്ങയുടെ വിളിയിൽ‌ സ്നേഹത്തിന്റെ മാധുര്യം ഉണ്ടാകും,"
"എന്നാൽ, ആ കളിക്കുന്ന കുട്ടികളുടെ കൂട്ടത്തിൽ ചിലപ്പോൾ‌ അനാഥക്കുട്ടിയും ഉണ്ടാകാം,
അത് അങ്ങേക്കറിയില്ല,"
"അവരുടെ മുമ്പിൽ‌ അങ്ങ് സ്നേഹത്തോടെ മോനേ എന്ന് വിളിക്കുമ്പോൾ ആ യതീം കുട്ടിയുടെ മനസ്സ് വേദനിച്ചേക്കാം,"
"എന്റെ പിതാവ് ഇന്നുണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ച‌് ആ‌ കുഞ്ഞു മനസ്സ് വേദനിച്ചേക്കാം"
"അത് കൊണ്ട്‌ അങ്ങയുടെ സ്നേഹപ്രകടനങ്ങളൊക്കെ‌ വീട്ടിൽ‌ ചെന്നിട്ട് തീർത്തോളൂ"
ഓർക്കുക, വിധവയുടെ മുന്നിൽ‌ വെച്ച് ഭാര്യയോടുള്ള സ്നേഹം കാണിക്കല്ലേ,
ദരിദ്രരുടെ മുന്നിൽ‌ തന്റെ സമ്പത്തിന്റെ മേനി പറയല്ലേ,
കറികളും‌ മറ്റും‌ ഉണ്ടാക്കുമ്പോൾ‌ അയൽ വീടുകളിൽ‌ പാവപ്പെട്ടവർ ഉണ്ടെങ്കിൽ
കുറച്ച് അധികം ഉണ്ടാക്കി ആ വീടുകളിലും എത്തിക്കുക,
വീട്ടിലുണ്ടാകുന്ന‌ കറിയുടെ‌ മണം കാരണം പാവപ്പെട്ട‌ മക്കൾ‌ കരയുവാനും അത് ഉണ്ടാക്കിക്കൊടുക്കാൻ കഴിയാതെ രക്ഷിതാക്കൾ‌ സങ്കടപ്പെടാനും‌ ഇടവരുത്തരുത്.
(കളിപ്പാട്ടം‌ വില്പനക്കാരൻ വരുന്ന‌ സമയം നോക്കി ഉമ്മ മക്കളെ‌ ഉറക്കുമായിരുന്നു
എങ്ങാനും മക്കൾ അത് കണ്ട് വാശി പിടിച്ച് കരഞ്ഞേക്കുമെന്ന്‌ ഭയന്ന്)

No comments:

Post a Comment