Pages

Showing posts with label കുറിപ്പ്. Show all posts
Showing posts with label കുറിപ്പ്. Show all posts

Thursday, October 18, 2018

ഇമാം ഗസ്സാലി‌‌ (റ)പറയുന്നു.
ഒരു (അമൽ)പ്രവർത്തിയുണ്ട്.
അത് ചെയ്താൽ (ആഖിറത്തിൽ)പരലോകത്ത് ശിക്ഷ ലഭിക്കും ഉറപ്പാണ്.എന്നാൽ,
ഈ ലോകത്തും അതിനുള്ള ശിക്ഷ ലഭിക്കും.
"മാതാപിതാക്കളോടുള്ള അനുസരണക്കേടാണത്".
അതേ പോലെ പരലോകത്ത് പുണ്യം ലഭിക്കും ഉറപ്പാണ്.എന്നാൽ ഈ ലോകത്തും അതിനുള്ള പ്രതിഫലം ലഭിക്കും അത്
“മാതാപിതാക്കളെ പരിചരിക്കലാണ്”

Wednesday, October 17, 2018

ദുആ ചെയ്യുക അവർക്ക് വേണ്ടിയും

ആരെയും തന്റെ വിഷമങ്ങളും,ബുദ്ധിമുട്ടുകളും അറിയിക്കാതെ ജീവിക്കുന്നവരും നമ്മുടെ കൂട്ടത്തിലോ,കുടുംബങ്ങളിലോ ഉണ്ടാകാം.
അവർക്ക് വേണ്ടി പ്രാർത്ഥിക്കുക.
അവർ മറ്റുള്ളവരിൽ നിന്നും എല്ലാം ഒളിപ്പിച്ച് എല്ലായ്പ്പോഴും പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നു.
അത് കണ്ട് അവർ യഥാർത്ഥത്തിൽ സന്തോഷവാനാണ് എന്നാണ് ആളുകൾ കരുതുന്നത്.
സർവശക്തനിലുള്ള അവരുടെ വിശ്വാസം അവരെ കാത്തുസൂക്ഷിക്കുന്നു.
സർവ്വശക്തൻ അവരുടെ വഴികളിലെ
എല്ലാ പ്രയാസങ്ങളും തീർത്ത് കൊടുക്കട്ടെ.

ക്ഷമിക്കുക,ദയ കാണിക്കുക

നിങ്ങളോട് ദയ കാണിക്കാത്തവരോട്
അങ്ങോട്ട് ദയ കാണിക്കേണ്ട ഒരു സന്ദർഭം ഉണ്ടാകുക എന്നത്
തീർച്ചയായും അല്ലാഹുവിന്റെ ഒരു‌ പരീക്ഷണം തന്നെയാണ്.
പ്രതികാരം എന്നത്‌ അത് നിമിഷ നേരത്തേക്ക്
ഒരു വിജയമായ് നിങ്ങൾക്ക് തോന്നിയേക്കാം എങ്കിലും അത്
നിങ്ങളുടെ സമയം നഷ്ടപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്
ആ വിജയം ഒരിക്കലും‌ നില നിൽക്കില്ല.
അത് കൊണ്ട് ക്ഷമിക്കുക,നല്ലത്‌ ചെയ്യുക.
കരുണ കാണിക്കുക
ആരാണോ നിങ്ങളെ വീഴ്ത്താൻ ശ്രമിച്ചത് അവരെ നിങ്ങൾ എഴുന്നേൽക്കാൻ സഹായിക്കുക.
തീർച്ചയായും
സർവ്വശക്തനായ അല്ലാഹു നിങ്ങൾക്കായി നല്ല പ്രതിഫലമായിരിക്കും ഒരുക്കി നൽകുക.

സുന്ദരമായ ഈ ലോകം

ഇന്ന് നമ്മുടെ ജീവിതത്തിൽ‌ വളരെ‌ നിരാശരായി‌‌ കഴിയുന്ന പലരേയും‌ നമുക്ക്‌ കാണാൻ സാധിക്കും.
എന്നാൽ എത്ര സുന്ദരമായ ലോകത്താണ് നാം‌ ജീവിക്കുന്നത്‌!! പുറത്തേക്ക് ഒന്ന് നോക്കൂ...

ആശ്വസിപ്പിക്കുക

രോഗങ്ങൾ,സാമ്പത്തിക ബുദ്ധിമുട്ടുകൾ,കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങൾ, അങ്ങിനെ പല‌ കാരണങ്ങളാലും പ്രതീക്ഷകൾ നഷ്ടപ്പെട്ട് വിഷമത്തോടെ നിരാശനായി കഴിയുന്ന ഒരാളോട് നിങ്ങൾ ആശ്വാസത്തിന്റെ മധുരമുള്ള‌ വാക്കുകൾ പറയുക.

സ്നേഹിക്കുക

ഈ ലോകത്ത് നിങ്ങൾക്ക് ചെയ്യാവുന്നതിൽ വെച്ച് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമെന്നത്‌ മറ്റുള്ളവരെ സ്നേഹിക്കുക എന്നതാണ്.
നിങ്ങളുടെ നല്ല സ്വഭാവമാണ് നിങ്ങളുടെ സൗന്ദര്യം
നിങ്ങൾ കൂടുതൽ കൂടുതൽ നല്ലത് ചെയ്യുമ്പോൾ അല്ലാഹു നിങ്ങളെ കൂടുതൽ സുന്ദരനാക്കുന്നു.

സമ്പത്ത്

അല്ലാഹുവിൽ നിന്നും ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം സമ്പത്താണെന്നാണ് പല ആളുകളും വിചാരിച്ചു വെച്ചിരിക്കുന്നത്.
ഏത് വിധേനയും അതായത് വഞ്ചിച്ചും മോഷ്ടിച്ചും ഹറാമായ കച്ചവടം നടത്തിയും സമ്പത്ത് ഉണ്ടാക്കുന്നു.

മറക്കല്ലേ!!

ഉമ്മ സുഖ വിവരം മുതൽ
എന്താണ് കഴിച്ചത്?,നന്നായി ഉറങ്ങിയിരുന്നോ അങ്ങിനെ
എല്ലാ വിവരങ്ങളും ചോദിച്ചുറിഞ്ഞു
പക്ഷെ മകന് എന്റെ ഉമ്മാക്ക് സുഖമാണോ ഉമ്മാ?
ചോദിക്കാൻ മറന്നു പോയി

തെറ്റ്

ചില സമയത്ത്‌ നാം‌ മാതാപിതാക്കളോട് വളരെ പരുഷമായി‌ സംസാരിച്ചു‌പോകുന്നു,
പിന്നീട് നമ്മുടെ ആ ദുസ്വഭാവമോർത്ത് കണ്ണുനീരടക്കാൻ സാധിക്കുന്നില്ല നമുക്ക്

മാതാവിന്റെ കണ്മണി

എന്റെ കണ്മണിയെന്ന് വിളിച്ച് വളർത്തിയ മകൻ ഇന്ന് ഉമ്മയെ കണ്ണുരുട്ടി പേടിപ്പിക്കുന്നു.
എല്ലാ സന്തോഷവും നൽകി വളർത്തിയ മകൻ ഇന്ന് ഉമ്മാക്ക് വേദനകൾ മാത്രം നൽകുന്നു.
സംസാരിക്കാൻ പഠിപ്പിച്ച ഉമ്മയോട് ഇന്ന് മകൻ സംസാരിക്കാതെയിരിക്കാൻ പറയുന്നു.

നഷ്ടം

എന്തും നഷ്ടപ്പെടുക എന്നത് ഒരിക്കലും നമ്മെ സംബന്ധിച്ചിടത്തോളം സഹിക്കാൻ‌ എളുപ്പമല്ല.
പ്രിയപ്പെട്ട ഒരാളുടെ നഷ്ടം, സമ്പത്തിന്റെ നഷ്ടം, ജോലി നഷ്ടം. ഇവയെല്ലാം നമ്മുടെ ഹൃദയത്തെ തകർക്കും.
എന്നാൽ സർവശക്തന്റെ കാരുണ്യത്തിൽ നമ്മുടെ പ്രത്യാശ നഷ്ടപ്പെടുവാൻ ഇടവരാതിരിക്കട്ടെ.
ശുദ്ധിയുള്ള ഹൃദയത്തോടെ വിനീതമായി‌ അല്ലാഹുവിനോട് ദുആ ചെയ്യുക.
അവനോടു കൂടുതൽ അടുക്കുക. നമുക്ക്‌ അവൻ വീണ്ടും വീണ്ടും കാരുണ്യം ചൊരിയുന്നത്‌ മനസ്സിലാക്കാം.

ജീവിതം

എല്ലാ ദിവസവും ക്ഷീണിച്ച് വീട്ടിലേക്ക് തിരിച്ച് വരുന്നു.
ഇന്ന് വരെ മനസ്സിലായില്ല,
ജോലി ചെയ്യാൻ വേണ്ടി ജീവിക്കുകയാണോ?
അല്ല ജീവിക്കുവാൻ വേണ്ടി ജോലി ചെയ്യുകയാണോയെന്ന്!!

ആ ഒരു ദിവസം

ഒരു ദിവസം ഞാൻ ഈ ലോകത്തോട് വിട പറഞ്ഞ് പോകും,ഒരിക്കലും തിരിച്ച് വരാത്ത പോക്ക്.
അന്ന് എന്റെ ഈ ടൈം ലൈൻ കാണുമ്പോൾ നീ കരഞ്ഞേക്കാം.
നീ തനിച്ചിരിക്കുമ്പോൾ ഞാൻ കൂടെ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആശിച്ചേക്കാം.

ഒരു ഉറപ്പുവുമില്ല.

മരണത്തിനല്ലാതെ, ഈ ജീവിതത്തിൽ ഒന്നിനും ഒരു ഉറപ്പുവുമില്ല.
അതിനാൽ ക്ഷമ ചോദിക്കാൻ കാലതാമസം വരുത്തരുത്‌ അത്‌ മനുഷ്യരോടും അല്ലാഹുവിനോടും .
നിങ്ങൾ ഉറങ്ങാൻ പോകുന്നതിനുമുൻപ് രാത്രിയിൽ, സർവശക്തനായ അല്ലാഹുവിനെ സ്തുതിക്കാനും അവനോട് മാപ്പിരക്കാനും മറക്കരുത്.
മറന്നു പോകരുത് അടുത്ത ദിവസം കാണാൻ നിങ്ങൾ ജീവിച്ചിരിക്കുമോ എന്നു നിങ്ങൾക്കറിയില്ല എന്ന കാര്യം.
ടാപ്പിൽ നിന്നും വെള്ളം വരുന്നുണ്ട് നമുക്ക് വെള്ളം ആവശ്യമില്ല എങ്കിൽ 
നാം ടാപ്പ് നന്നായി മുറുക്കി അടയ്ക്കുന്നു.
അത് പോലെ വെളിച്ചം ആവശ്യമില്ല എന്നാൽ സ്വിച്ച് ഓണാണ് എങ്കിൽ നാം‌ സ്വിച്ച് ഓഫ് ചെയ്യുന്നു.
അത് പോലെ നമുക്ക് ആവശ്യമില്ലാത്ത
കാര്യങ്ങൾ പറയാനോ,പ്രചരിപ്പിക്കാനോ
തർക്കങ്ങളിൽ ഏർപ്പെടാനോ പോകരുത്.
ആവശ്യമില്ലാത്ത ആ ടാപ്പ് മുറുക്കി അടച്ചേക്കുക
ആവശ്യമില്ലാത്ത ആ സ്വിച്ചും ഓഫ് ചെയ്തേക്കുക.
പുഞ്ചിരിച്ച് കൊണ്ട് വേദന മറച്ചു വെയ്ക്കുക എന്നത് അത്ര എളുപ്പമല്ല.
അത് ഏറെ പ്രയാസകരമായ ഒരു കാര്യമാണ്.
നാം കാരണം മറ്റുള്ളവർ വിഷമിച്ചു പോകരുത് എന്ന് കരുതി ജീവിക്കുമ്പോഴാണ് പ്രധാനമായും അങ്ങിനെ ചെയ്യേണ്ടി വരുന്നത്.
ആ പുഞ്ചിരി നമ്മുടെ ഭയവും,വേദനയും,ദുഃഖവും,കണ്ണീരും മറച്ചു വെയ്ക്കുന്നു.
എന്നാൽ എല്ലാറ്റിലും പ്രധാനമായ കാര്യം ആ പുഞ്ചിരിയിലൂടെ നമ്മുടെ മനസ്സിന്റെ ശക്തി പ്രകടമാകുന്നു എന്നതാണ്.

Tuesday, October 16, 2018

കൂട്ടുകാർ...

ഒരു ശിഷ്യൻ ഒരിക്കൽ ഗുരുവിനടുത്ത്‌ ചെന്ന് ചോദിച്ചു,
ഗുരോ,ജീവിതത്തിൽ എത്രയോ കൂട്ടുകാരെ ലഭിക്കുന്നു,
എന്നാൽ എങ്ങിനെയാണ് ഗുരോ ആ കൂട്ടുകാർ വിശ്വസിക്കാൻ പറ്റുന്നവരാണോ അല്ലയോ എന്ന് അറിയുക?
ഗുരു പറഞ്ഞു,ഓർക്കുക,

Monday, October 15, 2018

മൂന്ന് കുഞ്ഞു കഥകളും ഒരു ചെറു ചിന്തയും

ഒരു കുഞ്ഞിന്റെ അമ്മയായ കൂട്ടുകാരിയോട് മറ്റൊരു കൂട്ടുകാരി ചോദിച്ചു,
“കുഞ്ഞ് ജനിച്ച സന്തോഷത്തിൽ നിന്റെ ഭർത്താവ് നിനക്ക് എന്താണ് സമ്മാനം നൽകിയത്?”
അമ്മയായ കൂട്ടുകാരി പറഞ്ഞു,
“ഒന്നും തന്നിട്ടില്ല..”
അൽഭുതത്തോടെ കൂട്ടുകാരി പറഞ്ഞു,
“എന്ത് മനുഷ്യനാ അയാൾ
അയാളുടെ കണ്ണിൽ നിനക്ക് യാതൊരു‌
വിലയുമില്ലേ!?