Pages

Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Thursday, November 1, 2018

നീതിയും,അനീതിയും

പാത്രത്തിൽ നെയ്യുമായി വഴികളിലൂടെ നടന്ന് വിൽക്കുന്ന ഒരു സ്ത്രീയെ സമ്പന്നനായ ഒരാൾ കണ്ടു,ചോദിച്ചു,“എന്താണ് ഈ പാത്രത്തിൽ”
“നെയ്യാണ്”
“നല്ലതാണോ കാണട്ടെ”
സ്ത്രീ പാത്രം തലയിൽ നിന്നും ഇറക്കി വെയ്ക്കുന്നതിനിടയിൽ പാത്രത്തിന്റ മൂടി തുറന്നു പോയി
സമ്പന്നനായ ആളുടെ വസ്ത്രത്തിൽ നെയ്യ് വീണു.

Saturday, October 27, 2018

വിശുദ്ധ ഖുർആൻ

വിശുദ്ധ ഖുർആൻ ഷരീഫ് ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും തുറന്ന് നോക്കാതെ, രാത്രിയുടെ ഏകാന്തതയിൽ ഖുർആൻ ഷരീഫ് പാരായണം ചെയ്യാത്ത, വിശുദ്ധ ഖുർആനിന്റെ സന്ദേശം മനസ്സിലാക്കത്തവരേ...
പിന്നെ എന്തിനാണ് ഈ കണ്ണുകൾ റബ്ബ് സുബ്‌ഹാന ഉത്ത ആല നമുക്ക് നൽകിയത്?!
നമ്മെ ദീൻ എന്താണ് പഠിപ്പിച്ചത്?
രാത്രിയുടെ ഏകാന്തതയിൽ എഴുന്നേറ്റ് ഖുർആൻ ഷരീഫ് പാരായണം‌ ചെയ്യൂ,
പാരായണം ചെയ്യുമ്പോൾ നിങ്ങൾ കരയൂ,

Thursday, October 18, 2018

അവളുടെ മകളിൽ നിന്നും അമ്മയിലേക്കുള്ള യാത്ര

മകൾ വിവാഹ ശേഷം ഭർതൃവീട്ടിലേക്ക് പോകുമ്പോൾ അവൾ അന്യയാകുന്നില്ല.
എന്നാൽ,ഭർതൃവീട്ടിൽ നിന്നും അവൾ സ്വന്തം വീട്ടിലേക്ക് വന്ന് കൈകളും,മുഖവും കഴുകി
തൂക്കിയിട്ടിരിക്കുന്ന ടവ്വൽ എടുത്ത് മുഖം തുടക്കാതെ തന്റെ ബാഗിൽ നിന്നും ടവ്വൽ എടുത്ത് മുഖം തുടക്കുമ്പോൾ അവൾ അന്യയെപ്പോലെയായിപ്പോകുന്നു.

Wednesday, October 17, 2018

ഇന്നത്തെ ദിവസം തുടക്കമാവട്ടെ...

നമ്മുടെ ഇടയിൽ ചിലർക്ക് വിഷമം ഉണ്ടാകുന്നത് അവർക്കുള്ള എന്തെങ്കിലും‌ ബുദ്ധിമുട്ടുകൾ കാരണമല്ല മറിച്ച് മറ്റൊരാൾക്കുള്ള സുഖവും സന്തോഷവും കാണുമ്പോഴാണ് അങ്ങിനെയുള്ളവർക്ക് വിഷമം ഉണ്ടാകുന്നത്.

അന്നും, ഇന്നും

ഉമ്മ പറയുമായിരുന്നു
ഒരു നാല്പത് വർഷം മുമ്പൊക്കെ
ആളുകളുടെ അടുത്ത്
നല്ല വസ്ത്രം എന്ന് പറയാൻ
ഏറിയാൽ രണ്ട് ജോഡി ഉണ്ടാകുമായിരുന്നു.
സാരിയും മറ്റും പരസ്പരം‌ കടം വാങ്ങുമായിരുന്നു.
നിന്റെ ആ നല്ല സാരി എനിക്ക് ഒന്ന് ഉടുക്കാൻ തരണം നാളെ ഇന്നിടത്ത് കല്ല്യാണമുണ്ട് എന്ന് പറഞ്ഞ്.

സൃഷ്ടാവിനോട് അടുക്കുക

ജീവിതത്തിൽ രോഗങ്ങൾ,സാമ്പത്തിക ബുദ്ധിമുട്ടുകൾ,ബന്ധങ്ങളിൽ വിള്ളലുകൾ,തെറ്റിദ്ധാരണ മൂലം ആളുകൾ വെറുക്കൽ അങ്ങിനെ ഒത്തിരി സങ്കടങ്ങളും,പ്രയാസങ്ങളും നൽകി അല്ലാഹു അവനിഷ്ടപ്പെടുന്നവരെ പരീക്ഷിച്ചേക്കാം.

മുത്ത് നബി മുഹമ്മദ് റസൂലുല്ലാഹ്

ഒരിക്കൽ‌ പുണ്യ നബി മുഹമ്മദ് (സ)
തങ്ങളുടെ സദസ്സിൽ ഒരു വ്യക്തി‌ വന്ന് സങ്കടം പറഞ്ഞു,"യാ റസൂലല്ലാഹ് എന്റെ മകനെ കാണാനില്ല,പലയിടത്തും അന്വേഷിച്ചു കിട്ടിയില്ല,അങ്ങ് എന്റെ മകനു വേണ്ടി ദുആ ചെയ്താലും"
റസൂൽ (സ)ദുആക്കായ് കൈകൾ ഉയർത്തുന്നതിന്ന് മുമ്പ് സദസ്സിലുണ്ടായിരുന്ന മറ്റൊരാൾ എഴുന്നേറ്റു പറഞ്ഞു,"യാ റസൂലല്ലാഹ് (സ),എനിക്ക് ഇദ്ധേഹത്തിന്റെ മകനെ അറിയാം,ആ കുട്ടിയെ ഞാൻ വരുന്ന വഴിക്ക് വേറെ കുറച്ച് കുട്ടികളുമൊത്ത് ഇന്ന സ്ഥലത്ത് കളിക്കുന്നത് കണ്ടിരുന്നു"

അറിവ്

ഒരിക്കൽ ഒരു വിദ്യാർത്ഥി അറിവ് തേടിയുള്ള യാത്ര ആരംഭിച്ചു.
അദ്ധേഹം ഒരു പണ്ഡിതന്റെ കൂടെ കുറച്ച് നാൾ താമസിച്ച് അറിവ് നേടാൻ തീരുമാനിച്ചു.

പിതാവും,മകളും

മകൾ പിതാവിനടുത്ത് പരാതിയുമായ് ചെന്നു, പറഞ്ഞു,"എന്റെ ജീവിതം വളരെയധികം പ്രയാസത്തിലാണ്,വീട്ടിൽ എപ്പോഴും വഴക്കും പ്രശ്നങ്ങളുമാണ്,ഒന്ന് കഴിയുമ്പോൾ മറ്റൊന്ന് ആരംഭിക്കുന്നു".

ഉമ്മ

ഒരാഴ്ചയിൽ മൂന്ന് പ്രാവശ്യമാണ്
ഉപ്പയുടെ ശകാരം കേട്ടത്.
ഒരിക്കൽ അടിക്കാൻ വരെ വന്നു.
എല്ലായ്പ്പോഴും എനിക്ക് അനുകൂലമായി
ന്യായം പറഞ്ഞ് ഉപ്പയുടെ അടുത്ത്
നിന്നും എന്നെ രക്ഷപ്പെടുത്തിയത്
ഉമ്മയായിരുന്നു.

അന്തസ്സുള്ളവർ

വഴിയരികിലെ മുട്ട വില്പനക്കാരനായ വൃദ്ധനോട്
ആ യുവതി ചോദിച്ചു, 'നിങ്ങൾ എത്ര രൂപയ്ക്കാണ് മുട്ടകൾ വിൽക്കുന്നത്?'
വൃദ്ധനായ കച്ചവടക്കാരൻ മറുപടി പറഞ്ഞു, '5 എണ്ണത്തിന് 25 രൂപ"
അവർ പറഞ്ഞു: ' 25 രൂപയ്ക്ക് 6 മുട്ട തരാൻ പറ്റുമോ,അല്ലെങ്കിൽ എനിക്ക് വേണ്ട.'

വൃദ്ധ സദനത്തിൽ നിന്നും‌ സ്വന്തം

ഉമ്മമാരെ വൃദ്ധ സദനത്തിലാക്കുന്ന‌ മക്കൾക്ക് ഉമ്മ‌ ഒരു കത്തെഴുതാൻ കരുതിയാൽ അതിലെ വരികൾ ഇതായിരിക്കാം .
എന്നോട് ക്ഷമിക്കണേ മോനേ...

സഹായം

ഇന്ന് എല്ലാവരും ആഗ്രഹിക്കുന്നു,
സമ്പന്നനാകണമെന്ന് അതല്ലെങ്കിൽ ചുരുങ്ങിയത് ബുദ്ധിമുട്ടുകളും കടങ്ങളുമില്ലാതെ ജീവിക്കണമെന്ന്.

അതിനായി അല്ലാഹുവിന്റെ സഹായം നാം ആഗ്രഹിക്കുന്നുണ്ടോ?
എങ്കിൽ നിന്റെ സമ്പത്തിൽ നിന്നും നീ പാവപ്പെട്ടവരെ സഹായിക്കാൻ തയ്യാറാവുക.

ഉമ്മയുടെ ദുആ

ഉമ്മ....
പാവം എന്റെ ഉമ്മയുടെ ആ നാവിൽ ഒരിക്കലും ശാപ വാക്കുകൾ കേട്ടില്ല ഞാൻ.
പാവം എന്റെ ഉമ്മ ഒരിക്കലും എന്നോട് പിണങ്ങാറില്ല.
പാവം എന്റെ തെറ്റുകളെ ഉമ്മ കഴുകി കളയുന്നു.
എന്റെ ഉമ്മ ദേഷ്യപ്പെടുകയാണെങ്കിൽ പാവം കരഞ്ഞു പോകുന്നു.
ഞാനൊരിക്കൽ കണ്ണു‌നീർ ഒഴുക്കിക്കൊണ്ട് ഉമ്മയുടെ അടുത്തെത്തി,
ആ കണ്ണുനീർ തുടച്ച തട്ടം പാവം ഉമ്മ കഴുകാതെ സൂക്ഷിച്ച് വെച്ചു.

അവരും‌ നമ്മുടെ ബന്ധുക്കൾ

ഇന്ന് നമുക്ക് ഏറെ ബന്ധങ്ങളുണ്ട് സുഹൃത്ത് ബന്ധങ്ങൾ, രക്ത ബന്ധങ്ങൾ, കുടുംബ ബന്ധങ്ങൾ അത് പറയുമ്പോൾ എടുത്ത് പറയേണ്ട ഒരു കാര്യമുണ്ട് ഭാര്യയുടെയോ ഭർത്താവിന്റെയോ കുടുംബങ്ങളേയും നാം നമ്മുടെ കുടുംബ ബന്ധങ്ങളിൽ ഉൾപ്പെടുത്തണം കാരണം ചിലർ പറയാറുണ്ട് അത് ഭാര്യയുടെ ബന്ധു അല്ലെങ്കിൽ ഭർത്താവിന്റെ ബന്ധു എന്ന്.

നീ അവനെ വളര്‍ത്തുകയല്ല കൊല്ലുകയാണ്...

അഞ്ചു വയസ്സുകാരന്‍ മൊബൈലിന്റെ ടച് സ്‌ക്രീനിൽ വിരലോടിച്ച് പുത്തന്‍ കളികളും കൂടുതല്‍ പോയ്ന്റുകളും എടുക്കുമ്പോള്‍ അവന്റെ അമ്മ ആനന്ദ നിര്‍വൃതികളോടുകൂടി നോക്കിയിരുന്നു.
അന്ന് വിദേശത്തുനിന്ന് എത്തിയ ഭര്‍ത്താവിനെ നോക്കി മകനെ ചൂണ്ടികൊണ്ടവര്‍ ചോദിച്ചു,"നമ്മളുടെ മകനൊരു മിടുക്കന്‍ തന്നെ … അല്ലേ..?"

ഒരു തമിഴ് പ്രസംഗത്തിൽ കേട്ടത്

ഒരു മകന്റെ അഞ്ച് വയസ്സ് മുതൽ അമ്പത്‌ വയസ്സ് വരെയുള്ള കാഴ്ചപ്പാട്..
അഞ്ചു വയസ്സിൽ പറയും," എന്റെ ഉപ്പയാണ് സൂപ്പർ ഉപ്പ."
പത്ത് വയസ്സായാൽ പറയും‌," എന്റെ ഉപ്പ നല്ല ഉപ്പയാ പക്ഷെ ഇടക്കിടക്ക് വഴക്ക് പറയും."
പതിനഞ്ച് വയസ്സായാൽ ഉമ്മയോട് പറയും"ഉപ്പാനോട്‌ പറഞ്ഞേക്കുക ആവശ്യമില്ലാത എന്റെ കാര്യത്തിൽ ഇടപെടാൻ വരേണ്ട എന്ന്".
ഇരുപത് വയസ്സായാൽ പറയും," എങ്ങിനെയുമ്മാ ഈ ആളുമായി‌ ഉമ്മ‌ കല്ല്യാണം കഴിച്ചത്?!"

അവർ ഏറെ ആഗ്രഹിക്കുന്നത്

ചിന്തിച്ചിട്ടുണ്ടോ, ഒരു സ്ത്രീ അത് മാതാവാകട്ടെ, സഹോദരിയാകട്ടെ,മകളാകട്ടെ,ഭാര്യയാകട്ടെ അവർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് എന്താണ്?
ഉത്തരങ്ങള് പലർക്കും പലതുമുണ്ടാകാം.
എന്നാൽ ഒരു സ്ത്രീ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശമാണ്..

സർവ്വശക്താനായ അല്ലാഹു

നിങ്ങൾ എന്താണ് മറ്റുള്ളവർക്ക് നൽകുന്നത് അത് ഇൻ ഷാ അല്ലാഹ് നിങ്ങൾക്ക് ലഭിക്കും.
നിങ്ങൾ നൽകുന്നത് എന്താണെങ്കിലും അത് സർവ്വശക്താനായ അല്ലാഹു കാണുകയും കേൾക്കുകയും ചെയ്യുന്നു എന്ന കാര്യം മറന്നു പോകരുത്.
അത് കൊണ്ട് നാം ഓരോരുത്തരും സ്വയം ചോദിക്കുക നാം എന്താണ് മറ്റുള്ളവർക്ക് നൽകിയത്?

"അൽഹംദുലില്ലാഹ്."

നാം ആഗ്രഹിച്ചത് നടന്നില്ല എങ്കിൽ നിരാശപ്പെടരുത് മറിച്ച് പറയുക, "അൽഹംദുലില്ലാഹ്."
കാരണം നല്ലതും മോശവും അറിയുന്നവൻ എല്ലാത്തിനും കഴിവുള്ള ഏക ഇലാഹായ അല്ലാഹു മാത്രമാണ്.
നമ്മൾ ചിലപ്പോൾ അതായത് തനിച്ചോ, ഭാര്യാഭർത്താക്കൻമാരോ,അല്ലെങ്കിൽ വീട്ടിലുള്ളവർ മുഴുവനുമോ ചില കാര്യങ്ങൾ ആഗ്രഹിക്കുന്നു.