Pages

Showing posts with label അനുഭവ കുറിപ്പ്. Show all posts
Showing posts with label അനുഭവ കുറിപ്പ്. Show all posts

Friday, October 26, 2018

മാതൃ ഹൃദയം

ഗൾഫിൽ നിന്ന് ആ പ്രാവശ്യം നാട്ടിലെത്തിയപ്പോൾ മുതൽ ഉമ്മയ്ക്ക് ഒരേ നിർബന്ധം, വയസ്സ് ഇരുപത്തിയഞ്ച് ആയതേയുള്ളൂ ഉമ്മാക്ക് വളരെ തിരക്കായി എന്റെ കല്ല്യാണത്തിന്.

കുറച്ച് കാശൊക്കെ സമ്പാദിച്ചു കഴിഞ്ഞു പോരെ കല്ല്യാണം എന്ന ചോദ്യത്തിന്,സമ്പാദ്യമൊക്കെ കല്ല്യാണം കഴിഞ്ഞും ആകാമല്ലൊ എന്ന മറുപടിയായിരുന്നു ഉമ്മയ്ക്ക്.

Thursday, October 18, 2018

എസ്കർഷൻ

ഞാൻ ഉമ്മയെപ്പോലെ സ്നേഹിക്കുകയും,ബഹുമാനിക്കുകയും ചെയ്യുന്ന വളരെ അടുത്ത ബന്ധുവായ സ്ത്രീയും,അവരുടെ മകളുടെ മകനും ഒരു ദിവസ്സം വീട്ടിലേക്ക് വന്നു.

അവരുടെ വീട് എന്റെ വീടിനടുത്ത് തന്നെയായിരുന്നു.
ആ മകന്റെ മാതാപിതാക്കൾ വിവാഹ മോചിതരായിരുന്നു.
അത് കൊണ്ട് തന്നെ അവന്റെ കാര്യങ്ങളൊക്കെ നോകിയിരുന്നത് അവന്റെ ഈ ഉമ്മുമ്മയായിരുന്നു.

ബർത്ത് ഡേ ഗിഫ്റ്റ്


അവൾ കാത്തിരിക്കുകയായിരുന്നു,
കല്ല്യണം കഴിഞ്ഞതിനു ശേഷമുള്ള അവളുടെ ആദ്യത്തെ ബർത്ത്ഡേ,
നാളെയാണ്.

നാളെ എന്തായിരിക്കും സമ്മാനം തരിക?
രാത്രി എന്തെങ്കിലും വാങ്ങി വരാതിരിക്കില്ലല്ലോ?

സ്വർണ്ണമാല

വിദേശത്ത് നിന്നും വരുമ്പോൾ ഉമ്മയ്ക്കും മറ്റെല്ലാവർക്കും ആവശ്യമുള്ള സാധനങ്ങൾ വാങ്ങിച്ചിരുന്നു. വീട്ടിൽ എത്തിയ രാത്രി തന്നെ അവ
എല്ലാവർക്കും നൽകി.

രാവിലെ ഉമ്മയോട് ചോദിച്ചു. “ഉമ്മാ...ഉമ്മാക്ക് എന്റെ കൂട്ടുകാരൻ ഷംസു വിനെ അറിയില്ലെ?” ഉമ്മ പറഞ്ഞു, “പിന്നെന്താ അറിയാമല്ലൊ എനിക്ക്”...
"എന്ത് പറ്റി ഷംസുവിന്?!”

“ഷംസുവിന് ഒന്നും പറ്റിയില്ല”
“അവൻ വരുമ്പോൾ എന്റെ കൈയിൽ
കുറച്ച് കാശ് തന്ന് ഏല്പിച്ചിട്ടുണ്ട്,
അവന്റെ ഉമ്മയ്ക്ക് നല്ല ഒരു സ്വർണ്ണ മാല വാങ്ങി
അവന്റെ ഉമ്മയ്ക്ക് കൊണ്ട് പോയി കൊടുക്കണമെന്ന് പറഞ്ഞിട്ടുണ്ട്”

Wednesday, October 17, 2018

ചുവന്ന കുപ്പായക്കാരൻ

അന്ന് രാവിലെ വീട്ടിൽ നിന്നും പുറപ്പെട്ട സമയം പ്രിയപ്പെട്ടവൾ പറഞ്ഞു,“എന്തെങ്കിലും കഴിച്ചിട്ട് പൊയ്ക്കൂടെ,ഞാൻ പെട്ടെന്ന് ഉണ്ടാക്കാം"
“രാത്രി ഒന്നും പറഞ്ഞുമില്ലല്ലോ ഇങ്ങിനെ ഒരു യാത്രയുടെ കാര്യം”
“സാരമില്ല,ടൗണിൽ നിന്നും കഴിച്ചോളാം
ഇപ്പോൾ ഒന്നും കഴിക്കാൻ സമയമില്ല"

പളനിയമ്മ

കടും തവിട്ടു നിറത്തിലുള്ള സാരി, കറുത്ത തടിച്ച ഫ്രെയിമുകളുള്ള കണ്ണട,
മൂക്കുത്തിയുണ്ട്, തലമുടികളിൽ നര കയറാൻ കുറച്ചു മുടികൾ മാത്രമേ ബാക്കിയുള്ളൂ, തോളിൽ ഒരു ഭാണ്ഡമുണ്ട്, ഒരു കൈയിൽ ഒരു വടി, ചെറുതായ് കൂനുണ്ട്,

പെട്ടെന്ന് ഓർമ്മയിൽ വരുന്ന പളനിയമ്മയുടെ വേഷവും രൂപവും ഇതൊക്കെയായിരുന്നു.

Tuesday, October 16, 2018

പ്രതിഫലം

കല്ല്യാണം കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷം ഒരു ദിവസ്സം രാത്രി ഏറെ വൈകിയിട്ടും അവൻ വീട്ടിലെത്തിയിരുന്നില്ല.....

ഉമ്മ മകനേയും കാത്ത് വാതിൽക്കൽ ഇരിക്കുകയായിരുന്നു.
ഉമ്മ ഭക്ഷണം കഴിച്ചിരുന്നില്ല, ഉമ്മ കരുതി മകൻ വന്നതിന് ശേഷം മകനും,ഉമ്മയും,മരുമകളും ഒന്നിച്ച് ഭക്ഷണം കഴിക്കാമെന്ന്.
സമയം വൈകുന്നതിനനുസരിച്ച് ഉമ്മയുടെ മനസ്സ് വല്ലാതെ വിഷമിച്ചു.

സൗഹൃദാകാശത്തിലെ പറവകൾ

നിർത്താതെയുള്ള ഫോൺ ശബ്ദം കേട്ടാണ് കുളിമുറിയിൽ നിന്നും വന്നത്, ഫോൺ കട്ടായി, നോക്കിയപ്പോൾ കുറെ മിസ്ഡ് കോൾസ്. പരിചയമില്ലാത്ത നമ്പറിൽ നിന്നാണ്. അങ്ങോട്ട് വിളിച്ചു, അങ്ങേത്തലക്കൽ
സ്ത്രീ ശബ്ദം കേട്ടു

ഉമ്മയുടെ മുട്ട് വേദന

“മകളുടെ കല്ല്യാണമാണ് അടുത്ത മാസം ഒമ്പതിന്,
നിങ്ങളെല്ലാരും വരണം”
ഇടയ്ക്ക് വീട്ടിൽ വരാറുള്ള സ്ത്രീ
അന്ന് അത് പറഞ്ഞപ്പോൾ
ചെറുക്കന്റെ നാടും,
ജോലിയും മറ്റും ചോദിച്ചറിഞ്ഞു
കൂട്ടത്തിൽ സ്ത്രീ വീട്ടിലെ സ്ഥിതിയും പറഞ്ഞറിയിച്ചു
“ഭർത്താവിന് ഇടക്ക് ജോലി ഉണ്ടാകും,
അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട്
കഴിഞ്ഞ് കൂടുന്നു".

Monday, October 15, 2018

ഉമ്മയും,സുബ്ഹി നമസ്കാരവും

സുബ്ഹി നമസ്കാരത്തിന്റെ സമയം തീരാൻ കുറച്ചു സമയമേ ബാക്കിയുണ്ടായിരുന്നുള്ളൂ
ഉമ്മ‌ മകനെ ഉണർത്താൻ കുറേ പ്രാവശ്യം വിളിച്ചു അവൻ ഉണർന്നില്ല.
മൂടിപ്പുതച്ച് കിടന്നുറങ്ങി അവൻ.
അവസാനം ഉമ്മ പറഞ്ഞു,
“എത്രയാ വിളിക്കുക
ഇങ്ങിനെ ഒരു മകനായിപ്പോയല്ലൊ‌
എനിക്കുള്ളത്”.

അദ്ധ്യാപക ദിനം

അക്ഷരത്തിന്റെ ശക്തിയും വായനയുടെ വസന്തവും എന്നില്‍ നിക്ഷേപിച്ച പ്രിയപ്പെട്ട ഗുരുക്കന്മാര്‍.
എന്റെ പ്രിയപ്പെട്ട പിതാവും മാതാവും എന്റെ ആദ്യ ഗുരുക്കന്മാരായിരുന്നു. .
പാക്യാര ഇനാറത്തുൽ ഇസ്ലാം മദ്രസ്സയിൽ എനിക്ക് ആദ്യാക്ഷരം‌ പഠിപ്പിച്ചു തന്ന മഹാനായ ഇസ്മായിൽ മൗലവി, അദ്ധേഹം ജീവിതത്തിൽ എത്ര കണ്ട് ക്ഷമ കൈകൊള്ളണമെന്നും തന്റെ ജീവിതത്തിലൂടെ കാണിച്ചു തന്നു.

Monday, September 24, 2018

ബഹുമാനപ്പെട്ടവർ

ഇന്ന് ഒരു പണ്ഡിതനെ പരിചയപ്പെട്ടു.
സംസാരത്തിനിടയ്ക്ക് അദ്ദേഹത്തിന്റെ ചോദ്യത്തിനുത്തരമായി രോഗ വിവരം പറയേണ്ടി വന്നു.
ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോൾ പല ഭക്ഷണങ്ങളും കഴിക്കാൻ സാധിക്കുന്നില്ല,