Pages

Wednesday, October 17, 2018

അന്നും, ഇന്നും

ഉമ്മ പറയുമായിരുന്നു
ഒരു നാല്പത് വർഷം മുമ്പൊക്കെ
ആളുകളുടെ അടുത്ത്
നല്ല വസ്ത്രം എന്ന് പറയാൻ
ഏറിയാൽ രണ്ട് ജോഡി ഉണ്ടാകുമായിരുന്നു.
സാരിയും മറ്റും പരസ്പരം‌ കടം വാങ്ങുമായിരുന്നു.
നിന്റെ ആ നല്ല സാരി എനിക്ക് ഒന്ന് ഉടുക്കാൻ തരണം നാളെ ഇന്നിടത്ത് കല്ല്യാണമുണ്ട് എന്ന് പറഞ്ഞ്.
അന്നത്തെ സമ്പന്നർ സ്വർണ്ണവും മറ്റുമായിരുന്നു പരസ്പരം കൈമാറിയിരുന്നത്.
ഇന്ന് അന്നത്തേതിൽ നിന്നും
വലിയ മാറ്റമാണ് നമ്മളിൽ ഉണ്ടായിരിക്കുന്നത്.
സത്യത്തിൽ നന്ദികേട് കാണിക്കാൻ തുടങ്ങി മനുഷ്യർ അത് കൊണ്ട് തന്നെ
ബർകത്ത് എടുത്ത് കളഞ്ഞു അല്ലാഹു.
അല്ലാഹുവിന്റെ കോപം വന്ന് തുടങ്ങിയിരിക്കുന്നു.
അല്ലാഹു എപ്പോഴാണ് കോപപ്പെടുന്നത്
നാം അല്ലാഹുവിന്റെ നിയമങ്ങളെ കാറ്റിൽ പറത്തി ജീവിക്കുമ്പോൾ.
അല്ലാഹു കരുണ കാണിക്കുന്നതിൽ കുറവ് വരുത്തുന്നു.
പ്രകൃതിക്ഷോഭങ്ങളും
ദുഷ്ടനായ ഭരണാധികാരികളും ഉണ്ടാകുന്നു.
അല്ലാഹുവിനോട് അടുത്തവരെ അവൻ ഏത് വിധേനയും രക്ഷപ്പെടുത്തുന്നു.
ഒരു മഹതി അവർകളൊരിക്കൽ കാട്ടിൽ അകപ്പെട്ട് പോയി
മനുഷ്യന്റെ മണമറിഞ്ഞ് ഒരു സിംഹം
മഹതിവർകളുടെ അടുത്തെത്തി.
ധൈര്യം സംഭരിച്ച് അവർ സിംഹത്തിന്റെ
കണ്ണുകളിലേക്ക് നോക്കി ഞാൻ ആരാണെന്നറിയില്ലെ ഞാൻ റസൂലുല്ലാനെ ഏറെ സ്നേഹിക്കുന്നവളാണ് ഞാൻ
അത് കേട്ടതും സിംഹം തിരിഞ്ഞു നടന്നുവത്രെ സുബ് ഹാനല്ലാഹ്.
നമ്മൾ പുണ്യനബിയുടെ സുന്നത്തുകളെ അവഗണിച്ച് അല്ലാഹുവിനെ അനുസരിക്കാതെ ജീവിക്കുമ്പോൾ നമുക്ക് എങ്ങിനെയാണ് അല്ലാഹുവിന്റെ സഹായം ലഭിക്കുക?
നമ്മൾ അല്ലാഹുവിനെ അവഗണിക്കുകയും എന്നിട്ട് നമുക്ക് സഹായം ലഭിക്കുന്നില്ല എന്ന് പറയുന്നതിലെന്ത് കാര്യം?
നമ്മൾ പാപം ചെയ്തു ജീവിക്കുന്നതിന്റെ പ്രതിഫലമാണ് നമുക്ക് കിട്ടുന്നത്.
നാം നമ്മുടെ കച്ചവടങ്ങൾ ജോലികൾ ശരിയായ രീതിയിൽ ചെയ്യുമ്പോൾ നമുക്ക് മനസ്സിന് നല്ല സമാധാനം ലഭിക്കുന്നു
സന്തോഷം ഉണ്ടാകുന്നു ജീവിതത്തിൽ.
ഒരിക്കൽ ഒരു മനുഷ്യൻ കുതിരയെ വിൽകാനായി ചന്തയിൽ കൊണ്ട് പോയി
വാങ്ങിക്കാൻ ആള് വന്നു വില ചോദിച്ചു അഞ്ഞൂറ് ദിർഹം പറഞ്ഞു
കുതിരയുടെ മുകളിൽ കയറി സവാരി ചെയ്ത് നോക്കി വന്ന് പറഞ്ഞു
നിങ്ങളുടെ ഈ കുതിര ചുരുങ്ങിയത് ഒരു എഴുന്നൂറ് രൂപക്കെങ്കിലും ഉണ്ടല്ലൊ
നിങ്ങളെന്തിനാ ഇതിനെ അഞ്ഞൂറിന് വിൽക്കുന്നത്
പറഞ്ഞു എനിക്ക് പൈസ കിട്ടിയിട്ട് അത്യാവശ്യമുണ്ട് അത് കൊണ്ട് ഞാൻ അഞ്ഞൂറിന് വിൽകാൻ നിർബന്ധിതനായിപ്പോയി
വാങ്ങാൻ വന്ന ആൾ പറഞ്ഞു
ഈ കുതിര എഴുന്നൂറിനുള്ളതാണെന്ന് എനിക്ക് നന്നായി അറിയാം
അറിഞ്ഞ് കൊണ്ട് നിങ്ങളുടെ നിർബന്ധിതാവസ്ഥയെ മുതലെടുക്കാൻ ദീൻ എന്നെ പഠിപ്പിച്ചിട്ടില്ല
അത് പറഞ്ഞ് അദ്ധേഹം എഴുന്നൂറ് ദിർഹം കൊടുത്ത് കുതിര വാങ്ങി പോയി.
ഇന്നത്തെ കാലത്ത് രോഗം കാരണം കടം കാരണം അല്ലെങ്കിൽ മകളുടെ കല്ല്യാണത്തിനായ് ചിലർ സ്ഥലം അല്ലെങ്കിൽ വീട് വിൽകാൻ നിർബന്ധിതനാകുന്നു
വാങ്ങിക്കുന്ന ആൾക്ക് അറിയാം
അല്ലെങ്കിൽ അറിയുന്നവർ പറഞ്ഞിരിക്കാം
അത് ഇരുപത് ലക്ഷത്തിന്റേതാണെന്ന്
വിൽക്കുന്ന പാവം മറ്റൊരു വഴിയും ഇല്ലാഞ്ഞിട്ട് അത് പതിനഞ്ചിന് വിൽകാൻ തയ്യാറായാൽ ചോദിക്കും പത്തിന് തരുമോ എന്ന്
സത്യത്തിൽ ആ പാവത്തിന്റെ നിർബന്ധിതാവസ്ഥയെ നാം മുതലെടുക്കുന്നു.
ചിലയാളുകൾ അങ്ങിനെ പ്രയാസപ്പെട്ട് ആരെങ്കിലും വിൽക്കുന്നുണ്ടോ
എങ്കിൽ വാങ്ങിക്കാനായ് കാത്തിരിക്കുന്നു
ചുളുവിലക്ക് ലഭിക്കാനായ്.
മറന്നു‌ പോകരുത് ഇന്നവർക്കുള്ള അതേ അവസ്ഥ നാളെ നിനക്കും വന്നേക്കാം അല്ലാഹുവിന് ഒരു നിമിഷം‌ മതി എല്ലാം മാറ്റി മറിക്കാൻ
നാളെ നിങ്ങളായിപ്പോവരുത്‌ മറ്റൊരു‌ ഗതിയുമില്ലാതെ കിട്ടിയ വിലക്ക് വിൽകാൻ ശ്രമിക്കുന്നവർ
ഒരിക്കലും അങ്ങിനെ ചെയ്ത്‌ നിന്റെ സമ്പത്ത് വർദ്ധിപ്പിക്കാൻ നോക്കരുത്.
ഒരിക്കലും ആ സമ്പാധ്യത്തിൽ ബർകത്ത് ഉണ്ടാകില്ല.
ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ല
വെറുതെ മാസത്തെ ചെക്കപ്പിന് ചെല്ലുന്നു
എല്ലാം ഓകെ ഒരു റിപ്പോർട്ട് നാളെ കിട്ടുമെന്ന് പറയുന്നു
പിറ്റേ ദിവസം ടെസ്റ്റ് റിപ്പോർട്ട് കിട്ടുമ്പോൾ അറിയുന്നു
വലിയ ചിലവുള്ള ഏതോ ഒരു രോഗം തന്നെ പിടികൂടിയിരിക്കുന്നു.
പിന്നെ ഇങ്ങിനെ സമ്പാധിച്ചത് ഓരോന്നായ് വിറ്റാലും ചികിൽസ പൂർണ്ണമാകുന്നില്ല
അപ്പോഴായിരിക്കരുത്
നമുക്ക് ബോധം ഉണ്ടാകുന്നത്
അല്ലാഹുവിനെ അനുസരിച്ച്
അവനോട് നന്ദികേട് കാണിക്കാതെ
പുണ്യ നബിയുടെ (സ) സുന്നത്തുകൾ പിന്തുടർന്ന് ജീവിക്കുക.
അല്ലാഹുവേ നീ ഞങ്ങളെ സഹായിക്കേണമേ

No comments:

Post a Comment