(ഷെയർ ചെയ്യുക,ജീവിതത്തിൽ പരീക്ഷണങ്ങൾ കാരണം വിഷമിച്ചിരിക്കുന്നവർക്ക് ചെറിയൊരു താലോടലാവട്ടെ )
✒Haneef Labbakka Pakyara
ജീവിതത്തിൽ രോഗങ്ങൾ,സാമ്പത്തിക ബുദ്ധിമുട്ടുകൾ,ബന്ധങ്ങളിൽ വിള്ളലുകൾ,തെറ്റിദ്ധാരണ മൂലം ആളുകൾ വെറുക്കൽ അങ്ങിനെ ഒത്തിരി സങ്കടങ്ങളും,പ്രയാസങ്ങളും നൽകി അല്ലാഹു അവനിഷ്ടപ്പെടുന്നവരെ പരീക്ഷിച്ചേക്കാം.
ക്ഷമയോടെ അല്ലാഹുവിൽ പൂർണ്ണമായും വിശ്വസിച്ച്,അവനോട് അടുത്ത് ദുആ ചെയ്ത് ജീവിക്കുമ്പോൾ ചില സമയം വിഷമങ്ങൾ വർദ്ധിച്ചേക്കാം, പുതിയ പുതിയ പ്രശ്നങ്ങൾ ഉടലെടുത്തേക്കാം.
ആരും ഈ ജീവിതത്തിൽ പൂർണ്ണ സംതൃപ്തരല്ല,എല്ലാവർക്കും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ വിഷമങ്ങൾ ഉണ്ടാകും.
ചിലർ അത് പുറമെ പ്രകടിപ്പിക്കുകയോ, പറയുകയോ ചെയ്യുന്നു.
മറ്റു ചിലർ നാണക്കേട് കൊണ്ട് പറയുന്നില്ല,മറ്റു ചിലർ ഞാൻ പരാതി പറയേണ്ടത് എന്റെ അല്ലാഹുവിനോട് മാത്രമാണെന്ന‌് ഉറച്ച് വിശ്വസിച്ച് പറയുന്നില്ല.
നമ്മൾ പുറമെ നിന്ന് നോക്കുമ്പോൾ നമുക്കില്ലാത്ത പല അനുഗ്രഹങ്ങളും അവർക്ക് ലഭിച്ചതായ് കാണാം, അവർക്കുള്ള നമ്മളറിയാത്ത വിഷമം അതവർക്കേ അറിയൂ.
ഓരോരുത്തരും ഓരോ രീതിയിലായിരിക്കാം ആഗ്രഹിക്കുന്നത്
എന്റെ രോഗം മാറിയാൽ മതിയായിരുന്നു,
എന്റെ കടങ്ങൾ തീർന്നാൽ മതിയായിരുന്നു,
ഞങ്ങളുടെ ദാമ്പത്യജീവിതത്തിൽ സമാധാനം ഉണ്ടായാൽ മതിയായിരുന്നു,
മകളുടെ കല്ല്യാണം,
ഒരു വീട്,
ഒരു കുഞ്ഞ്,
അങ്ങിനെ മനുഷ്യന്റെ ആവശ്യങ്ങൾ പലർക്കും പലതാകാം.
സത്യമാണ് ഒന്ന് നേടിക്കഴിയുമ്പോൾ ആഗ്രഹം മറ്റൊന്നിലേക്ക് വഴിമാറും
ഇത് വായിക്കുന്ന എനിക്കും നിങ്ങൾക്കും
ഈ പറഞ്ഞ അവസ്ഥകൾ തന്നെയാണ്
എന്ന കാര്യത്തിൽ സംശയമില്ല.
എന്ത് പരീക്ഷണങ്ങൾ തന്നെ ഉണ്ടായാലും
ധൈര്യം കൈ വിടരുത്,
അല്ലാഹുവിലുള്ള വിശ്വാസം വർദ്ധിപ്പിച്ച്
അവനോട് കൂടുതൽ അടുത്ത് അവനോട് ദുആ ചെയ്യുക.
പെട്ടെന്ന് ഉത്തരം ലഭിക്കുന്നില്ല എന്ന് കരുതി ദുആ ചെയ്യുന്നതോ,നിങ്ങളുടെ ശ്രമമോ ഉപേക്ഷിക്കരുത്,ശ്രമം തുടരുക
അല്ലാഹു നമ്മെ കൂടുതൽ കൂടുതൽ സ്നേഹിക്കുന്നുണ്ട് എന്ന കാര്യം ഓർമ്മിക്കുക.
എത്ര കഠിനമായ് നിങ്ങൾ പരിശ്രമിക്കുന്നുണ്ട് എന്നും,അതിനായ് നിങ്ങൾ എന്തെല്ലാം നഷ്ടങ്ങളും സുഖങ്ങളും ത്യജിച്ചാണ് നിങ്ങൾ ജീവിക്കുന്നതെന്നും അവന് നന്നായി അറിയാം.
ഇനി എന്തായിരിക്കും വരാനിരിക്കുക എന്നോർത്ത് വിഷമിക്കരുത്,എന്ത് തന്നെ ആയാലും എന്റെ റബ്ബ് എനിക്ക് നല്ലതിന് വേണ്ടിയേ എന്തും നൽകൂ എന്ന പൂർണ്ണ വിശ്വാസമുണ്ടാകണം.
അവൻ നൽകിയ പരീക്ഷണങ്ങൾ കാരണം എനിക്ക് പ്രായസങ്ങളും സങ്കടങ്ങളും ഇപ്പോഴുണ്ടെങ്കിലും അത് എളുപ്പവും സന്തോഷവുമുള്ളതാക്കി മാറ്റാനും അവൻ കഴിവുള്ളവനാണെന്ന പൂർണ്ണ വിശ്വാസം നമുക്ക് ഉണ്ടാകണം.
തീർച്ചയായും ദുഷ്കരമായ യാത്രയുടെ അന്ത്യം അത് വളരെ മനോഹരമായിരിക്കും.

No comments:
Post a Comment