ഉമ്മയ്ക്കിഷ്ടപ്പെട്ട ഭക്ഷണം
------------------
✒#HaneefLabbakka
അവനിന്ന് നല്ല ജോലിയും സമ്പത്തുമെല്ലാം ഉണ്ട്.
ഒരു ദിവസം അവൻ
കൂട്ടുകാർ ഒരുമിച്ചിരുന്ന്
വീടിനെക്കുറിച്ചും,
മാതാപിതാക്കളെക്കുറിച്ചും സംസാരിക്കുന്നതിനിടയിൽ
കൂട്ടുകാരൻ ചോദിച്ചു,
“നിന്റെ ഉമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം എന്താണ്?”
അവൻ ചിന്തിക്കാൻ തുടങ്ങി
എന്താണ് എന്റെ ഉമ്മാക്ക് ഏറ്റവും
ഇഷ്ടപ്പെട്ട ഭക്ഷണം?
അവൻ ചെറുപ്പകാലത്തെ ഓർമ്മയിൽ മുഴുകി.
ഉമ്മ തനിക്ക് വേണ്ടി സന്തോഷത്തോടെ ഉണ്ടാക്കി നൽകിയിരുന്നത് അവൻ ഓർത്തു.
അവൻ ചെറുപ്പകാലം ഓർത്തു
അവർ വളരെ ദരിദ്രരായിരുന്നു.
ഉപ്പയ്ക്ക് കൂലിപ്പണിയായിരുന്നു.
അതും എല്ലാ ദിവസവും ജോലി ഉണ്ടായിരുന്നില്ല.
ചെറിയ വീടും വലിയ കുടുംബവുമായിരുന്നു അവരുടേത്.
വല്ല്യുപ്പയും വല്ല്യുമ്മയും എല്ലാം അവരുടെ കൂടെത്തന്നെയായിരുന്നു.
അവൻ ഓർത്തു ഉമ്മ നല്ല സമാധനത്തോടെ സന്തോഷത്തോടെ മറ്റുള്ളവരെ ഒരു വിഷമവും അറിയിക്കാത്ത രീതിയിൽ വീട്ടിലെ കാര്യങ്ങൾ ചെയ്തിരുന്നു.
ഉമ്മ ആഴ്ചയിൽ ഒരിക്കലെങ്കിലും വീട്ടിലുള്ള ഒരോരുത്തർക്ക് ഇഷ്ടപ്പെട്ടത് ഓരോ ആഴ്ചകളിലായി വളരെ കുറച്ചാണെങ്കിലും ഉണ്ടാക്കി നൽകുമായിരുന്നു.
അത് കൊണ്ട്
അവൻ പഴയകാലം ഓർത്തപ്പോൾ എല്ലാവർക്കും ഇഷ്ടമുള്ള ഭക്ഷണം അവന്റെ ഓർമ്മയിൽ വന്നു.
പക്ഷെ; ഉമ്മയ്ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം എന്താണെന്ന് മാത്രം അവന് ഓർമ്മ കിട്ടിയില്ല.
എന്താണ് ചിന്തിക്കുന്നത്?
അവന്റെ മറ്റൊരു കൂട്ടുകാരൻ ചോദിച്ചു.
അവൻ ചിന്തയിൽ നിന്നുണർന്നു.
അവന്റെ കണ്ണുകൾ നിറഞ്ഞു.
കൂട്ടുകാർ അൽഭുതത്തോടെ അവനെ നോക്കി.
അവൻ വിങ്ങലോടെ പറഞ്ഞു,
“തലേദിവസത്തെ ബാക്കിയായ കറികളോ
അപ്പങ്ങളോ ആയിരുന്നു എന്റെ ഉമ്മാക്ക്
ഏറെ ഇഷ്ടപ്പെട്ട ഭക്ഷണം”
അത് പറഞ്ഞു പൊട്ടിക്കരഞ്ഞു പോയ
അവനെ അവന്റെ കൂട്ടുകാർ സമാധാനിപ്പിച്ചു.
*പ്രിയപ്പെട്ടവരെ ജീവിതം ഇങ്ങിനെ തീർന്നു പോകും. നമ്മൾ നമ്മുടെ ഇഷ്ടത്തിന്റേയും,അനിഷ്ടത്തിന്റേയും
കാര്യം ഏറെ ശ്രദ്ധിക്കുന്നു.
എന്നാൽ നമ്മളിൽ പലരും ശ്രദ്ധിക്കുന്നതേയില്ല നമ്മുടെ മാതാപിതക്കൾക്ക് എന്താണ് ഇഷ്ടമെന്ന്?
ആരുടെയൊക്കെ മാതാപിതാക്കൾ ഇന്ന് ജീവിച്ചിരിപ്പുണ്ടോ അവരോട് അപേക്ഷിക്കുന്നു അവരെ ശ്രദ്ധിക്കുക,സ്നേഹിക്കുക,ബഹുമാനിക്കുക. ഓർക്കുക ഇനിയും സമയം വൈകിയിട്ടില്ല.
ഇന്ന് തന്നെ അവരോട് ചോദിക്കുക
അവരുടെ ഇഷ്ടങ്ങൾ ചോദിച്ചറിയുക.
അത് ഭക്ഷണത്തിന്റെ കാര്യമായാലും,മറ്റുള്ള കാര്യങ്ങളാണെങ്കിലും അറിയുക.
എന്നിട്ട് കഴിയുന്നതും അവരുടെ ആഗ്രഹങ്ങൾ പൂർത്തീകരിച്ചു കൊടുക്കാൻ തയ്യാറാവുക.
തീർച്ചയായും നിങ്ങളുടെ മനസ്സിന് ലഭിക്കുന്ന സമാധാനം അനുഭവിച്ചറിയുക.
കൂടാതെ നിങ്ങൾ ഇങ്ങിനെ ചെയ്യുമ്പോൾ മാതാപിതാക്കൾക്ക് ഉണ്ടാകുന്ന സന്തോഷം അത് എത്രയായിരിക്കുമെന്ന് ഒരു കണക്കുമുണ്ടാകില്ല.

No comments:
Post a Comment