Pages

Monday, September 24, 2018

ബഹുമാനപ്പെട്ടവർ

ഇന്ന് ഒരു പണ്ഡിതനെ പരിചയപ്പെട്ടു.
സംസാരത്തിനിടയ്ക്ക് അദ്ദേഹത്തിന്റെ ചോദ്യത്തിനുത്തരമായി രോഗ വിവരം പറയേണ്ടി വന്നു.
ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോൾ പല ഭക്ഷണങ്ങളും കഴിക്കാൻ സാധിക്കുന്നില്ല,

ദിവസ്സത്തിൽ രണ്ട് നേരം ചിലപ്പോൾ ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ അതും വളരെ കുറച്ച് മാത്രം എന്നും പറഞ്ഞു.
അദ്ദേഹം പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു,
“എന്താണ് സത്യത്തിൽ നിങ്ങളുടെ മനസ്സിൽ ഈ അവസ്ഥയിൽ നിങ്ങൾക്ക് തോന്നുന്നത്?”
ഞാൻ പറഞ്ഞു,“ എനിക്കിപ്പോൾ അമ്പത് വയസ്സായി,രോഗം തുടങ്ങി ഇങ്ങിനെ ഭക്ഷണം കഴിക്കാൻ സാധിക്കാതെയായിട്ട് രണ്ടു വർഷവും,
സത്യം പറയാം എനിക്ക് യാതൊരു വിഷമവുമില്ല,കരുണാ നിധിയായ സൃഷ്ടാവ് എനിക്ക് 48 വയസ്സ് വരെ ആവശ്യമുള്ളത് കഴിക്കാൻ അവസരം തന്നു അതിനുള്ള സമ്പത്തും നൽകി,
ഇപ്പോൾ അവന്റെ വിധി കഴിക്കണ്ട എന്നാണ്.
ഞാൻ എന്റെ റബ്ബിന്റെ വിധിയിൽ വിശ്വസിക്കുന്നു.
അവന്റെ കാരുണ്യത്തിൽ വിശ്വസിക്കുന്നു.
എളുപ്പത്തിനു മുമ്പുള്ള പ്രയാസമാണിത്
നല്ല സന്തോഷം സമാധാനം എനിക്ക് ലഭിക്കുമെന്ന് ഉറപ്പുണ്ട്.
ചിലപ്പോൾ മറ്റുള്ളവരുടെ വിശപ്പിന്റെ വേദന മനസ്സിലാക്കാൻ,
ആഗ്രഹിക്കുന്നത് വാങ്ങിക്കഴിക്കാൻ സാധിക്കാത്ത പാവങ്ങളുടെ വിഷമം മനസ്സിലാക്കാൻ എനിക്ക് റബ്ബ് നൽകിയ ഒരു പാഠമായിരിക്കാം‌ ഇത്”
പറഞ്ഞു നിർത്തിയപ്പോൾ
“മാഷാ അല്ലാഹ്
നിങ്ങളെ മുഖം കണ്ടാൽ ഇങ്ങിനെയുള്ള ഒരു രോഗം ഉള്ള ആളാണെന്നോ അല്ലെങ്കിൽ ഉണ്ടായിരുന്നോ എന്ന് പറയില്ല”
എന്ന് പറഞ്ഞു ബഹുമാനപ്പെട്ടവർ എന്റെ കൈകൾ പിടിച്ചു പുഞ്ചിരിച്ചു.

No comments:

Post a Comment