വൈകുന്നേരം സമയം അഞ്ച് മണിയായപ്പോൾ അവൻ പറമ്പിൽ പണിയെടുത്തിരുന്ന ഇക്കാന്റെ അടുത്ത് കൂലിയായ അറുനൂറ് രൂപയുമായി ചെന്നു,
ഇക്കയോട് പറഞ്ഞു,“ഇക്ക അഞ്ച് മണിയായി നിങ്ങൾ പണി നിർത്തി പോകുകയല്ലെ,ഇതാ നിങ്ങളുടെ കൂലി അറുനൂറു രൂപ"
ഇക്ക തല ഉയർത്തി നോക്കി അവൻ ശ്രദ്ധിച്ചു ഇക്ക വിയർത്ത് ഒലിക്കുകയാണ്.
നല്ല ക്ഷീണവുമുണ്ട് ആ മുഖത്ത്,
ഇക്ക കീറിയ തന്റെ തോർത്ത് മുണ്ട് തലയിൽ നിന്ന് അഴിച്ച് മുഖം തുടച്ചു.
ഇക്ക പറഞ്ഞു,“ഞാൻ ഇനിയും രണ്ട് മണിക്കൂർ കൂടി ജോലി ചെയ്യാം,എനിക്ക് ഒരു ഇരുനൂറ് രൂപ കൂടി തരുമോയെന്ന് മോൻ ഉപ്പയോട് ഒന്ന് ചോദിച്ച് വരുമോ?"
ഞാൻ,“ശരി ചോദിച്ച് വരാം" എന്ന് പറഞ്ഞു, അവീടെ നിന്നും നടന്നു.ഇക്ക വീണ്ടും ജോലി ആരംഭിച്ചു.
വീട്ടിൽ വന്ന് ഉപ്പയോട് കാര്യം പറഞ്ഞു,ഉപ്പ വേഗം ഇരുനൂറ് രൂപ കൂടി എടുത്ത് തന്നു,എന്നിട്ട് പറഞ്ഞു,“ഈ ഇരുനൂറും കൂട്ടി ആ ഇക്കാക്ക് എണ്ണൂറ് രൂപ കൊടുത്തേക്കുക,എന്നിട്ട് ഇനി പണിയൊന്നും എടുക്കണ്ട,വീട്ടിലേക്ക് പോയ്ക്കോളാൻ പറയുക"
ഞാൻ എണ്ണൂറ് രൂപ ഇക്കാക്ക് കൊടുത്തു, എന്നിട്ട് പണി നിർത്താൻ പറഞ്ഞു,ഇക്ക ആദ്യമൊന്നും സമ്മതിച്ചില്ല,പിന്നീട് എന്റെ നിർബന്ധത്തിനു വഴങ്ങി പണി നിർത്തി.
തന്റെ പൊട്ടിയ പഴയ ചെരുപ്പ് എടുത്തിട്ട്
എന്നോട് നന്ദി പറഞ്ഞ് നടന്നു നീങ്ങി, നല്ല ക്ഷീണമുണ്ടായിട്ടും ഇക്കാന്റെ മുഖത്തെ ആ സന്തോഷം ഞാൻ ശ്രദ്ധിച്ചു,ഇക്ക താഴോട്ട് നോക്കി പിന്നീട് എന്തോ ആലോചിച്ച് ഒരു പുഞ്ചിരിയുമായ് നടന്നു നീങ്ങി.
ഞാൻ ചിന്തിച്ചു എന്തായിരിക്കും ഇക്കാന്റെ ആ സന്തോഷത്തിനും പുഞ്ചിരിക്കും കാരണം?
ഞാൻ ഇക്കാനെ പിന്നിൽ നിന്നും വിളിച്ചു,ഞാൻ ചോദിച്ചു,“ഇക്ക നല്ല സന്തോഷത്തിലാണല്ലോ,പിന്നെ എന്തെ അങ്ങനെ ചിരിച്ചത്?"
ആദ്യം പുഞ്ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല,വീണ്ടും ചോദിച്ചപ്പോൾ പറഞ്ഞു,“നാളെ കുടുംബത്തിൽ ഒരു കല്ല്യാണമുണ്ട്,ഭാര്യ പുതിയ ഒരു ചുരിദാർ കിട്ടിയിരുന്നെങ്കിൽ എന്ന ആഗ്രഹം പറഞ്ഞിരുന്നു, ഞാൻ മിനിഞ്ഞാന്ന് മാർക്കറ്റിൽ പോയപ്പോൾ ഒരെണ്ണം കണ്ട് വെച്ചിരുന്നു,എണ്ണൂറ് രൂപക്ക് അവസാനം തരാമെന്ന് സമ്മതിച്ചിരുന്നു കടക്കാരൻ,
പൈസ ഇല്ലാത്തത് കൊണ്ട് ഞാൻ കുറച്ച് സങ്കടത്തിലായിരുന്നു,
അൽ ഹംദുലില്ലാഹ് ഇപ്പോൾ അത് വാങ്ങിക്കാനുള്ള പണമായി കൈയിൽ,
ഇനി പോകുമ്പോൾ ആ ചുരിദാർ വാങ്ങി വേണം വീട്ടിലേക്ക് പോകാൻ,അത് കിട്ടുമ്പോൾ അവൾക്കുണ്ടാകുന്ന സന്തോഷം ആലോചിച്ച് ചിരിച്ചു പോയതാണ്"
എന്റെ കണ്ണുകൾ നിറഞ്ഞു പോയ്.
ഇക്ക യാത്ര പറഞ്ഞ് അവിടെ നിന്നും നടന്നകന്നു.
ഞാൻ ചിന്തിച്ചു,ഒരു ഭർത്താവിന് തന്റെ വീട്ടുകാരുടെ സന്തോഷത്തിനു വേണ്ടി എന്തെല്ലാം ചെയ്യേണ്ടി വരുന്നു!
അത് വീട്ടിലുള്ളവരും മനസ്സിലാക്കി ജീവിക്കുകയാണെങ്കിൽ അവിടെ സമാധനത്തിന് ഒരിക്കലും ഒരു കുറവും ഉണ്ടാകില്ലല്ലോ?
ശരിയല്ലേ??
"തന്റെ ഭർത്താവിനോട് നന്ദി കാണിക്കാത്ത സ്ത്രീക്ക് ഒരിക്കലും അല്ലാഹുവിന്റെ ഒരു കാരുണ്യവും ലഭിക്കില്ല"

No comments:
Post a Comment