Pages

Wednesday, October 17, 2018

ആക്സിഡന്റ്

കുറച്ചു ചെറുപ്പക്കാരായ കൂട്ടുകാർ റോഡിലൂടെ നടന്നു പോകുകയായിരുന്നു
കളിയും തമാശയുമായി.
അപ്പോൾ വേഗത്തിൽ വന്ന ഒരു കാറ് കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരനെ ഇടിച്ചു തെറിപ്പിച്ചു.റോഡിൽ വീണ ചെറുപ്പക്കാരന് കാര്യമായി പരുക്ക് പറ്റി.

ബാക്കി കൂട്ടുകാർ ചെറുപ്പക്കാരനെ എടുത്ത് വേഗം ഹോസ്പിറ്റലിലെത്തിച്ചു.
ഡോക്ടർമാർ ചികിൽസ ആരംഭിച്ചു അപ്പോഴാണ് ഡോക്ടർമാർ ശ്രദ്ധിച്ചത് ചെറുപ്പക്കാരന്റെ കിഡ്നിയുടെ ഭാഗത്ത് നിന്നും രക്തം ഒഴുകുന്നു.
ഡോക്ടർമാർ വേഗം ഓപറേഷന് വേണ്ടിയുള്ള ഏർപ്പാട് ചെയ്തു.
ചെറുപ്പക്കാരന്റെ ഒരു കിഡ്നി എടുക്കേണ്ടി വന്നു.

ചെറുപ്പക്കാരന് ബോധം തെളിഞ്ഞപ്പോൾ ചെറുപ്പക്കാരനോട് ഡോക്ടർ പറഞ്ഞു, “ഈ ആക്സിഡന്റ് നിങ്ങൾക്ക് സംഭിച്ചില്ലായിരുന്നുവെങ്കിൽ നിങ്ങൾ ഇഞ്ചിഞ്ചായി മരിച്ചു പോകുമായിരുന്നു”
അത് കേട്ട ചെറുപ്പക്കാരൻ അതിശയപ്പെട്ടു.
ഡോക്ടറോട് ചോദിച്ചു,“അതെങ്ങിനെ, എനിക്ക് ഒരു കുഴപ്പവുമുണ്ടായിരുന്നല്ലൊ”
ഡോക്ടർ പറഞ്ഞു,“ആ റോഡിലൂടെ വന്ന കാർ നിങ്ങൾ ആറ് കൂട്ടുകാരുണ്ടായിട്ട് നിങ്ങളെ മാത്രമാണ് ഇടിച്ചത്”
“കൂടാതെ നിങ്ങൾക്ക് പരിക്ക് പറ്റിയതാകട്ടെ നിങ്ങളുടെ കിഡ്നി ഉള്ള സ്ഥലത്തും”

“ഓപറേഷന് ശേഷം കിഡ്നി എടുത്ത് ടെസ്റ്റിനു വേണ്ടി അയച്ചു”
“റിസൾട്ട് കിട്ടിയപ്പോഴാണ് അറിഞ്ഞത് നിങ്ങളുടെ കിഡ്നിയിൽ കേൻസർ ബാധിച്ചിരിക്കുന്നു എന്ന വിവരം!!”

“കിഡ്നിക്കുണ്ടാകുന്ന കേൻസർ കണ്ടെത്താൻ പലപ്പോഴും വൈകിപ്പോകുന്നു,അറിയുമ്പോഴേക്കും പലപ്പോഴും രോഗി മരണത്തോട് അടുത്ത് കഴിയുന്നു”.

സൃഷ്ടാവ് നിങ്ങൾക്ക് പുതിയൊരു ജീവിതം നൽകാൻ ഉദ്ദേശിച്ചിരുന്നുവെന്ന് തോന്നുന്നു അത് കൊണ്ടാണ് ഈ അപകടം ഉണ്ടായത്. ഈ ആക്സിഡന്റ് സംഭവിച്ചില്ലായിരുന്നുവെങ്കിൽ കേൻസറിനെക്കുറിച്ച് അറിയില്ലായിരുന്നു.

അല്ലാഹു മാതാവിനേക്കാൾ എഴുപതിരട്ടി സ്നേഹിക്കുന്നു അവന്റെ അടിമകളെ അത് കൊണ്ട് മനുഷ്യൻ എപ്പോഴും അല്ലാഹുവിനോട് നന്ദിയുള്ളവനായിരിക്കണം. കാരണം അല്ലാഹു എന്തും ചെയ്യുന്നത് നമ്മുടെ നല്ലതിന് വേണ്ടിയാണ് ചെയ്യുന്നത്. 

പറയാറില്ലെ എന്തും സംഭവിക്കുന്നത്
നല്ലതിനു വേണ്ടിയാണെന്ന്,അതാണ് ശരിയും.

No comments:

Post a Comment