മാസത്തിൽ രണ്ട് തവണയെങ്കിലും ദുബായിലേക്ക് പോകുകയും അവിടെ നിന്നും മുമ്പൈക്ക് കൊണ്ട് വന്ന് വിറ്റാൽ ലാഭം കിട്ടുന്ന സാധനങ്ങൾ വാങ്ങി തിരിച്ചു വരികയും ചെയ്യുന്ന ജോലിയായിരുന്നു.
പേരിന് ആ ജോലിക്ക് എക്സ്പോർട്ട് എന്നാണ് വിളിച്ചിരുന്നത്.
വലിയ സമ്പാധ്യമൊന്നും ഉണ്ടാക്കാൻ സാധിക്കില്ലെങ്കിലും തരക്കേടില്ലാത്ത വരുമാനം ഉണ്ടായിരുന്നു.
മുമ്പൈയിലെ ഡോങ്ക്രിയിൽ നിന്നും ഏർപ്പോട്ടിലേക്കും തിരിച്ചും യാത്ര ചെയ്തിരുന്നത്. അയ്യൂബ് ഭായിയുടെ ടാക്സിയിലായിരുന്നു,
നല്ല മനുഷ്യനായിരുന്നു പാവങ്ങളോട് ഏറെ കരുണയുള്ള മനുഷ്യൻ.
യാത്രക്കിടയിൽ ചേരിയിലെ ഒരു കൊച്ചു കൂരയ്ക്ക് മുന്നിൽ ഇടയ്ക്ക് കാർ നിർത്തി സാബ് ഇപ്പോൾ വരാം എന്ന് പറഞ്ഞ് പോയി അഞ്ച് മിനിറ്റിനകം തിരിച്ചു വരുമായിരുന്നു.
അതാരുടെ വീടാണെന്ന് ഒരിക്കൽ ചോദിച്ചപ്പോൾ ദോസ്തിന്റെ എന്ന് മാത്രം പറഞ്ഞു.
ഒരു ദിവസ്സം ആ വീട്ടിൽ നിന്നും
അയ്യൂബ് ഭായിയുടെ കൂടെ പുറത്തേക്കിറങ്ങി വന്ന ഏകദേശം പന്ത്രണ്ട് വയസ്സ് പ്രായമുള്ള ഒരു കൊച്ചു പെൺകുട്ടിയേയും അന്ന് ശ്രദ്ധിച്ചു.
ചോദിച്ചു,“അതാരാ അയ്യൂബ് ഭായ്?”
“സാബ് അതാണെന്റെ ദോസ്ത്”
“അത് ഒരു കൊച്ചു പെൺകുട്ടിയല്ലെ അയ്യുബ് ഭായ് അവൾ നിങ്ങളുടെ ദോസ്തോ?”
“അതേ ഭായ് രണ്ട് വർഷം മുമ്പ് സിഗ്നലിൽ ഭിക്ഷ യാചിച്ചു നടന്നിരുന്ന കുട്ടിയായിരുന്നു അവൾ”
“എന്തോ എനിക്കവളെ സ്വന്തം മകളെപ്പോലെ ഇഷ്ടവുമായിരുന്നു”
“ഞാൻ പൈസയും,ഭക്ഷണവും, ബിസ്കറ്റും ചോക്ലേറ്റും എല്ലാം അവൾക്ക് നൽകുമായിരുന്നു”
“ഇടയ്ക്കിടക്ക് അവളോട് സ്കൂളിൽ പോകുന്ന കാര്യവും പഠിക്കേണ്ടതിനെക്കുറിച്ചും പറയുമായിരുന്നു”
“അച്ഛൻ സമ്മതിക്കുന്നില്ല എന്നായിരുന്നു ആദ്യമൊക്കെ പറഞ്ഞത്”
“പിന്നീട് ഒരു ദിവസ്സം അവൾ സന്തോഷത്തോടെ പറഞ്ഞു,
“അങ്കിൾ ബാബ എന്നെ സ്കൂളിൽ ചേർക്കാൻ കൊണ്ട് പോകാമെന്ന് പറഞ്ഞിട്ടുണ്ട്”
“പിന്നീട് ഞായറാഴ്ചകളിൽ മാത്രമായിരുന്നു അവളെ കണ്ടിരുന്നത്”
“ഒരിക്കൽ അവൾ പറഞ്ഞു,“ നല്ല സ്കൂൾ
ടീച്ചർമാരും മാസ്റ്റർമാരും എല്ലാം നല്ലവർ
സ്നേഹമുള്ളവർ എനിക്ക് എല്ലാം പറഞ്ഞു തരും”
“അവൾ പറഞ്ഞതനുസരിച്ചാണ് ഞാൻ ഈ വീട് അന്വേഷിച്ചു വന്നതും കണ്ട് പിടിച്ചതും.
പാവം നന്നായി പഠിക്കും അവൾ”
അയ്യൂബ് ഭായ് പറഞ്ഞു നിർത്തി.
നാട്ടിലേക്ക് വന്ന് നാല് മാസത്തോളം കഴിഞ്ഞാണ് വീണ്ടും നാട്ടിൽ നിന്നും തന്നെ ദുബായിക്ക് പോയത്.
തിരിച്ച് വരുമ്പോൾ ദുബായിൽ നിന്നും അയ്യൂബ് ഭായിയെ കുറേ വിളിച്ചു
പക്ഷെ ഫോൺ അറ്റൻഡ് ചെയ്തില്ല.
അവസാനം മുമ്പൈ ഏർപോട്ടിൽ നിന്നും മറ്റൊരു ടാക്സിയിൽ റൂമിലേക്ക് വന്നു.
പിറ്റേ ദിവസം അയ്യൂബ് ഭായ് സാധാരണ പാർക്ക് ചെയ്യാറുള്ള സ്റ്റാൻഡിലേക്ക് പോയി അന്വേഷിച്ചു.
അപ്പോഴാണ് അറിഞ്ഞത് അയ്യൂബ് ഭായ് ജയിലിലാണ് ഒരു കൊലപാതക ശ്രമത്തിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന്.
എന്താണ് പ്രശ്നം അയ്യൂബ് ഭായ് അങ്ങിനെ ഒരാളല്ലല്ലോ എന്ന ചോദ്യത്തിന്
അവിടെയുണ്ടായിരുന്ന ടാക്സി ഡ്രൈവർ പറഞ്ഞു.
“ചേരിയിലെ പാവപ്പെട്ട കുടുംബത്തിലെ ഒരു കുട്ടിയെ പഠിപ്പിക്കാനും അവളുടെ ആവശ്യങ്ങൾക്കുള്ള ചിലവിനും മറ്റും അയ്യൂബ് ഭായിയാണ് കൊടുത്തിരുന്നത്”
“അതെനിക്കറിയാം അദ്ധേഹം എന്നോട് പറഞ്ഞിട്ടുണ്ട് ആ കുട്ടിയേയും ഞാൻ കണ്ടിട്ടുണ്ട്”
“അതെ സാബ് ആ കുട്ടിയെ സ്കൂളിൽ നിന്നും വരുമ്പോൾ ഒരുത്തൻ കയറിപ്പിടിച്ചു പിന്നീട് ആ കുട്ടി പേടിച്ച് സ്കൂളിൽ പോകാതെയായി,
ആ ആക്രമിയേയാണ് അയ്യൂബ് ഭായ് കൊല്ലാൻ ശ്രമിച്ചത്,
പരുക്കേറ്റ അവൻ ആശുപത്രിയിലാണ്”
അയ്യൂബ് ഭായിയെ കാണാനായി ജയിലിൽ പോയി.
കണ്ണു നീരോടെ അദ്ദേഹം പറഞ്ഞു,“ഞാൻ ഇവിടെ ആയതിലല്ല ആ മോളുടെ പഠിത്തം അവൻ കാരണം നിന്നു പോയല്ലൊ എന്നോർക്കുമ്പോഴാണ് വിഷമം”
മറ്റൊരു കുട്ടിയേയും അവൻ അങ്ങിനെ ചെയ്യാതിരിക്കാൻ അവനെ കൊല്ലണമെന്നാണ് വിചാരിച്ചത് പക്ഷെ സാധിച്ചില്ല”.
വർഷങ്ങൾ കഴിഞ്ഞ് അയ്യൂബ് ഭായ് കാണാൻ ഒരു ദിവസ്സം പോയപ്പോൾ അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു “സാബ് അറിയുമോ?!
ഇന്ന് ജയിൽ പുള്ളികൾക്ക് ക്ലാസ്സെടുക്കാൻ പ്രസംഗിക്കാൻ ഒരാൾ വന്നിരുന്നു ഇവിടെ, എടുത്ത് ചാട്ടം പാടില്ല,
സമാധനത്തോടെ എങ്ങിനെ ജീവിക്കാം,
ദേഷ്യം എങ്ങിനെ നിയന്ത്രിക്കാം? എന്നതിനെക്കുറിച്ചൊക്കെ ആയിരുന്നു ക്ലാസ്സ്”
“എന്നിട്ട് അയ്യൂബ് ഭായിക്ക് ഇഷ്ടപ്പെട്ടോ?
പഠിക്കാനും മനസ്സിലാക്കാനും സാധിച്ചോ ക്ലാസ്സ്”
“അതല്ല സാർ..
ആ ക്ലാസ്സ് എടുക്കാൻ വന്ന ടീച്ചർ ആരാണെന്നറിയാമോ സാബിന്?!”
“ഇല്ല,ആരായിരുന്നു അയ്യുബ് ഭായ്?!”
“സാബ് അത് എന്റെ ദോസ്ത്,
എന്റെ മോൾ ഞാൻ പഠിക്കാൻ അയച്ചിരുന്നില്ലെ അവൾ!!”
“എന്നിട്ട് അയ്യൂബ് ഭായ് അവളോട് സംസാരിച്ചില്ലെ?"
“ഇല്ല സാർ അവളെ പഠിപ്പിച്ചിരുന്നത് ഇങ്ങിനെ ഒരു കുറ്റവാളിയാണെന്ന് അവൾ അറിയണ്ട”
എനിക്ക് എന്താണ് മറുപടി പറയേണ്ടതെന്നറിഞ്ഞില്ല
അയ്യൂബ് ഭായിയുടെ കണ്ണു നിറഞ്ഞിരുന്നു
“എന്ത് പറ്റി ഭായ് കണ്ണ് നിറഞ്ഞിരിക്കുന്നല്ലൊ?”
“ഏയ് ഇത് സന്തോഷത്തിന്റെ കണ്ണു നീരാ സാബ്..”

No comments:
Post a Comment