Pages

Tuesday, October 16, 2018

കൂട്ടുകാർ...

ഒരു ശിഷ്യൻ ഒരിക്കൽ ഗുരുവിനടുത്ത്‌ ചെന്ന് ചോദിച്ചു,
ഗുരോ,ജീവിതത്തിൽ എത്രയോ കൂട്ടുകാരെ ലഭിക്കുന്നു,
എന്നാൽ എങ്ങിനെയാണ് ഗുരോ ആ കൂട്ടുകാർ വിശ്വസിക്കാൻ പറ്റുന്നവരാണോ അല്ലയോ എന്ന് അറിയുക?
ഗുരു പറഞ്ഞു,ഓർക്കുക,

ആരെയും വിശ്വസിച്ച് കൂട്ടുകാരാക്കുന്നതിന്ന് മുമ്പ്‌‌ നാല് കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കുക
ഒന്ന്,നിന്റെ കൂട്ടുകാരൻ നിന്റെ പുഞ്ചിരിക്ക് പിന്നിലുള്ള നിന്റെ വേദന‌ മനസ്സിലാക്കുന്നുണ്ടോ?
രണ്ട്,നിന്റെ കൂട്ടുകാരൻ നിന്റെ ദേഷ്യത്തിന് പിറകിലുള്ള സ്നേഹം മനസ്സിലാക്കുന്നുണ്ടോ?
മൂന്ന്,നിന്റെ കൂട്ടുകാരന് നിന്റെ മൗനത്തിനുള്ള കാരണം മനസ്സിലാക്കാൻ സാധിക്കുന്നുണ്ടോ?
നാല്,നിന്റെ രോഗാവസ്ഥയിൽ നിന്റെ ദാരിദ്ര്യത്തിൽ ഒരു വെറുപ്പും കൂടാതെ നിന്നോട് കൂടെ നിൽക്കാൻ തയ്യാറാകുന്നുണ്ടോ?
നിന്റെ കൂട്ടുകാരനിൽ ഈ നാല് ഗുണങ്ങളുമുണ്ടോ എങ്കിൽ‌ നിന്റെ കൂട്ടുകാരൻ നിന്നേക്കാൾ നിന്നോട് അടുത്തവനാണ്!
അവനാണ് നിന്റെ യഥാർത്ഥ കൂട്ടുകാരൻ
അവനെ നിനക്ക് വിശ്വസിക്കാം.

No comments:

Post a Comment