“മകളുടെ കല്ല്യാണമാണ് അടുത്ത മാസം ഒമ്പതിന്,
നിങ്ങളെല്ലാരും വരണം”
ഇടയ്ക്ക് വീട്ടിൽ വരാറുള്ള സ്ത്രീ
അന്ന് അത് പറഞ്ഞപ്പോൾ
ചെറുക്കന്റെ നാടും,
ജോലിയും മറ്റും ചോദിച്ചറിഞ്ഞു
കൂട്ടത്തിൽ സ്ത്രീ വീട്ടിലെ സ്ഥിതിയും പറഞ്ഞറിയിച്ചു
“ഭർത്താവിന് ഇടക്ക് ജോലി ഉണ്ടാകും,
അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട്
കഴിഞ്ഞ് കൂടുന്നു".
“വാടക വീട്ടിലാണല്ലൊ ഞങ്ങൾ താമസം,
വാടക കൊടുത്ത് കഷ്ടിച്ച് വീട്ട് ചിലവും കഴിയും”
“അവരായി ഒന്നും വേണമെന്ന് പറഞ്ഞിട്ടില്ല,
എങ്കിലും, എങ്ങിനെയാ മോളെ ഒഴിഞ്ഞ കഴുത്തും,
കൈകളുമായി അയക്കുക?”
“എന്തെങ്കിലും കൊടുക്കണമെന്നുണ്ട്,
കൈയിൽ ഒന്നുമില്ല”
”എന്തെങ്കിലും സഹായിക്കാൻ പറ്റിയാൽ
വലിയ ഉപകാരം,
കടമായിട്ടാണെങ്കിലും മതി”
“കടം തരാനായിട്ട് എന്റെ കൈയിൽ ഇല്ല,
ഞാൻ നോക്കട്ടെ, നിങ്ങളെ ഇവിടെന്ന് വിളിക്കും”
ഭാര്യയോട് ഫോൺ നമ്പർ വാങ്ങി വെയ്ക്കാൻ പറഞ്ഞു.
അവർ പോയിക്കഴിഞ്ഞപ്പോൾ ഭാര്യ ചോദിച്ചു
“നിങ്ങളെന്താ അങ്ങിനെ കടമായിട്ട് തരാനൊന്നുമില്ല എന്ന് പറഞ്ഞത്!?”
“അവരെവിടെന്ന് കടം തന്നു തീർക്കാനാ?”
“പറഞ്ഞ അവധി അടുക്കുമ്പോൾ, എവിടെന്നെങ്കിലും പലിശക്കോ മറ്റോ വാങ്ങി കൊണ്ട് തന്നെന്നിരിക്കും,
എന്നിട്ട് ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ സങ്കടത്തിലുമാകും”
“ഇപ്പോൾ നല്ല നിലയിലുള്ള ബന്ധം ചിലപ്പോൾ കടം കാരണം നശിക്കുകയും ചെയ്യും”
“അവർ കടമായി ചോദിച്ച സംഖ്യയുടെ പകുതിയെങ്കിലും വെറുതെ കൊടുത്ത് സഹായിക്കുന്നതാണ് കൂടുതൽ നല്ലത്”
“അപ്പൊ പിന്നെ എന്ത് ചെയ്യാനാ പരിപാടി?”
“വൈകിട്ട് പറയാം”
രാത്രി അവളോട് റെഡിയാകാൻ പറഞ്ഞു,
ആ വീട്ടിലേക്ക് പോകാൻ.
കൈയിൽ കരുതിയിരുന്ന പൊതി അവളുടെ കൈയിൽ കൊടുത്തു,
“ഇത് അവിടെ ചെന്നാൽ ആ സ്ത്രീയുടെ കൈയിൽ കൊടുക്കണം”
“കടമല്ല തിരിച്ചു തരണ്ട എന്ന് പറയണം”
ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ നല്ല നിലയിലായാൽ,
ഇത് പോലെ മറ്റുള്ളവരെ സഹായിക്കാൻ മറക്കരുതെന്നും പറയണം”.
വീട്ടിലെത്തി, അവൾ സ്ത്രീയെ കവർ ഏല്പിച്ചു.
ചായയൊക്കെ കഴിച്ച്
വരാൻ നേരം സ്ത്രീയോട് അത് തുറന്നു നോക്കാൻ
അവൾ പറഞ്ഞു.
അവർ നോക്കി അവരുടെ സന്തോഷം നിറഞ്ഞ കണ്ണുകൾ കണ്ടിട്ടായിരിക്കണം
അവളുടെ കണ്ണുകൾ നിറഞ്ഞത് ശ്രദ്ധിച്ചു.
“എന്തേ എന്തു പറ്റി?!”
“ഒന്നൂല്ല വാ പോകാം”
അവൾക്കും എന്റെ സ്വഭാവമാ സന്തോഷത്തിലും സങ്കടങ്ങളിലും കണ്ണ് പെട്ടെന്ന് നിറയും.
യാത്ര പറഞ്ഞ് ഇറങ്ങി.
”ഇനി എനിക്കായ് എല്ലാ മാസവും കുറച്ച് പൈസ തരണം..”
“അത് നിനക്ക് ചിലവിന് അയച്ചു തരുന്നുണ്ടല്ലൊ?!”
“അതല്ല എനിക്ക് സ്വന്തമായ് എല്ലാ മാസവും ഒരു തുക കുറച്ചാണെങ്കിലും മതി”
”എന്തിനാന്ന് പറ നീ..!?”
“എനിക്ക് അതെടുത്ത് വെച്ച് ഇങ്ങിനെ അരെങ്കിലും വിഷമം വന്ന് പറയുമ്പോൾ, എന്റേതായ് കൊടുക്കണം”.
“ശരി സമ്മതിച്ചിരിക്കുന്നു..”
ആ വീട്ടിലെ കല്ല്യാണ ദിവസ്സം അടുക്കാറായി
ഉമ്മാക്ക് കുറേ നാളായി ഒരു മുട്ട് വേദന,
കുറേ ഡോക്ടേർസിനെ കാണിച്ചു,
ഒരു മാറ്റവുമില്ല..
ഒന്ന് രണ്ട് ഡോക്ടർമാർ ഓപറേഷൻ വേണമെന്ന് പറഞ്ഞിരുന്നു.
പലരുടേയും അഭിപ്രായവും,പിന്നെ ഉമ്മയുടെ പേടിയും കാരണം
അത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.
ഇപ്പോൾ വേദന കൂടി
നമസ്കാരം പോലും ഇരുന്നിട്ടാണ്.
സിറ്റിയിൽ ഉള്ള എല്ലിന്റെ പ്രഗൽഭനായ ഒരു ഡോക്ടറെ കാണിക്കാമെന്ന്
തീരുമനിച്ചിരുന്നു
അദ്ധേഹത്തിന്റെ
ടോകൺ രണ്ട് മാസത്തിനൊക്കെ ശേഷമുള്ളതാണ് ലഭിക്കുക
ഡോക്ടറുടെ
ഡെയ്റ്റ് കിട്ടിയത് ആ കല്ല്യാണ ദിവസ്സം തന്നെയായിരുന്നു.
ടോകൺ മാറ്റിയാൽ കിട്ടാൻ പിന്നെയും മാസങ്ങളെടുക്കും,
അപ്പോഴേക്കും തിരിച്ചു വിദേശത്തേക്ക് പോകാനുമാകും.
”എന്താ ചെയ്യുക?”
അവളാണ് പറഞ്ഞത്,
“ഒരു കാര്യം ചെയ്യാം, തലേ ദിവസ്സം രാത്രി കല്ല്യാണ വീട്ടിൽ പോകാം നമുക്ക്
ആ ചെറിയ ക്വാർട്ടേർസിനകത്ത്
മുഴുവൻ ആളുകളുണ്ടായിരുന്നു.
പിറ്റേ ദിവസ്സം വരന്റെ നാട്ടിൽ ഒരു ഹാളിലായിരുന്നു
കല്ല്യാണം.
വധുവും ആളുകളും അങ്ങോട്ട് പോകാനാണ് പരിപാടി.
അവിടേക്ക്
ഏകദേശം ഒന്നര മണിക്കൂർ യാത്ര ചെയ്യണം.
രാത്രി ഭക്ഷണമെല്ലാം കഴിച്ചു,
ഹോസ്പിറ്റലിൽ പോകേണ്ട കാര്യവും മറ്റും പറഞ്ഞു മനസ്സിലാക്കി അവരെ..
അടുത്ത ദിവസ്സം ഹോസ്പിറ്റലിലേക്ക് ഉമ്മയുമൊന്നിച്ച് പോകുമ്പോൾ
കല്ല്യാണ വീടിനടുത്തുള്ള
മെയിൻ റോഡിൽ കല്ല്യാണ ബസ്സ് നിൽകുന്നു.
അതിൽ കുറേ ആളുകൾ കയറി ഇരുന്നിട്ടുണ്ട്,
കുറച്ചാളുകൾ പുറത്തുമുണ്ട്.
പിന്നെ കുറച്ച് മോട്ടോർ സൈകിളും സ്കൂട്ടറുകളുമുണ്ട്.
കല്ല്യാണ വീട്ടിലേക്ക് പോകാനുള്ള ഇടവഴിയിൽ,
കല്ല്യാണ പെണ്ണും പെൺകുട്ടിയുടെ ഉമ്മയും
പിന്നെ മൂന്നോ നാലോ അടുത്ത ബന്ധുക്കളും നിൽക്കുന്നു.
കാർ സൈഡിൽ നിർത്തി,
“എന്താ നിങ്ങൾ ഇവിടെ നിൽക്കുന്നത്?”
“ഒന്നുമില്ല, ആ ബസ്സിൽ എല്ലാവരും പോകാനാ”
“എല്ലാവരും കയറിയിട്ട് കയറാൻ നിൽകുന്നതാ”
“കല്ല്യാണപ്പെണ്ണിന് പോകാൻ വേറെ വാഹനം ഒന്നും പറഞ്ഞിട്ടില്ലെ?”
സ്ത്രീ,“ഇല്ലാ..”
അത് പറഞ്ഞ് അവർ മറ്റെവിടേക്കോ നോക്കി.
അവരുടെ സങ്കടമാർന്ന കണ്ണുകൾ കാണണ്ട എന്ന് വിചാരിച്ചു കാണും അവർ.
പെൺകുട്ടിയുടെ മുഖത്ത് നോക്കി,
അവൾ പുഞ്ചിരിച്ചു,
പക്ഷെ ആ പുഞ്ചിരി കാണാനുള്ള ശക്തി
എനിക്കില്ലായിരുന്നു...
ആ കണ്ണുകൾ എന്തൊക്കെയോ എന്നോട് പറയുന്നത് പോലെ തോന്നി.
“നമുക്ക് എന്റെ കാറിൽ പോകാം”
“അപ്പോൾ ആശുപത്രി”
“അത് സാരമില്ല,നിങ്ങളെ അവിടെ ഇറക്കിയതിനു ശേഷം പൊയ്ക്കോളാം".
യാത്ര ആരംഭിച്ചു.
നാഷണൽ ഹൈവേയിൽ
ട്രാഫിക് പോലീസ് ചെക്കിങ്ങ്,
കാറിനു നേരെ പോലീസ്കാരൻ കൈ കാണിച്ചു,
”കാറ് സൈഡിലാക്കി സാറിന്റെ അടുത്തേക്ക് ചെല്ല്"
“നിങ്ങൾ സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ല”
“ശരിയാണ് തെറ്റ് പറ്റിപ്പോയി, ക്ഷമിക്കണം”
“പുറകിൽ കല്ല്യാണപ്പെണ്ണാണ്”
“സാർ,ബെൽറ്റ് ഇല്ല..”
“കല്ല്യാണപ്പെണ്ണ്”
“എന്താടോ ഇതൊക്കെ..”
“ശരി പോ”..
പോലീസുകാരുടെ നന്മയും കരുണയും അനുഭവിച്ചറിഞ്ഞു.
കല്ല്യാണ ഹാളിൽ എത്തി.
നികാഹിന്റെ ഒരുക്കങ്ങൾ നടത്തുന്നു.
ഉമ്മ പറഞ്ഞു,“ഏതായാലും ഇവിടെ വരെ വന്നതല്ലെ മോനേ,
ഇനി നിക്കാഹ് കഴിഞ്ഞിട്ട് തന്നെ പോകാം”
“ഉമ്മാ..അപ്പോഴേക്കും വൈകിയാൽ പിന്നെ ഡോക്ടറെ കാണാൻ പറ്റാതാകുമോ?”
“അങ്ങിനെയൊന്നുമാകില്ല,നീ പേടിക്കാതെ”
നിക്കാഹ് കഴിഞ്ഞ ഉടനെ കല്ല്യാണ വീട്ടുകാരോട് യാത്ര ചോദിച്ച്
ഇറങ്ങി അവിടെ നിന്നും.
വൈകിയത് കാരണം നല്ല വേഗതയിലാണ് കാറ് ഓടിച്ചിരുന്നത്.
മുമ്പിലുണ്ടായിരുന്ന ഒരു ചരക്ക് ലോറിക്കാരൻ എത്ര ഹോർണ് അടിച്ചിട്ടും സൈഡ് തന്നില്ല.
ഓവർടേക്ക് ചെയ്യാൻ നോക്കുമ്പോഴൊക്കെ മുൻ വശത്ത് നിന്നും വരുന്ന വാഹനങ്ങൾ കാരണം അതും നടന്നില്ല.
കുറച്ചു ദൂരം സഞ്ചരിച്ചു
പിന്നെ നല്ല വേഗതയിൽ തന്നെ ലോറിയെ മറികടക്കാൻ നോക്കി
ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിന്ന് മുമ്പ് മുമ്പിൽ നിന്നും വന്ന മറ്റൊരു ലോറിയുമായ് കൂട്ടിമുട്ടി.
പിന്നീട് ആശുപത്രിയിൽ നിന്നും ബോധം തിരിച്ചു കിട്ടിയപ്പോഴാണ് അറിഞ്ഞത്
മുമ്പിൽ നിന്നും വന്ന ലോറി കൂടാതെ
പിന്നിലുണ്ടായിരുന്ന ലോറിക്കും നിയന്ത്രണം വിട്ട് ആ ലോറിയും കാറിന്റെ പിൻ വശത്ത് ഇടിച്ചിരുന്നു എന്ന കാര്യം.
കാറിന്റെ അവസ്ഥ കണ്ടവർ പറഞ്ഞു
അതിനകത്തുണ്ടായിരുന്ന ആരും ബാക്കിയുണ്ടാകില്ല എന്ന്.
അത്രയേറെ തകർന്നു പോയിരുന്നു കാർ.
നെറ്റിയിൽ ചെറിയ മുറിവല്ലാതെ മറ്റു കാര്യമായ പരിക്കുകൾ ഇല്ല എന്ന് എക്സ്രേ,സ്കാനിങ്ങ് മുതലായവയിൽ നിന്നും മനസ്സിലായി.
എന്നാൽ ഉമ്മയുടെ കാലിന് നല്ല പരുക്കുണ്ടായിരുന്നു
വേദനയുണ്ടായിരുന്ന കാലിന് തന്നെയാണ് പരിക്കേറ്റത്.
എത്രയും പെട്ടെന്ന് ഓപറേഷൻ ചെയ്യണമെന്ന് പറഞ്ഞു ഡോക്ടർമാർ
ഉമ്മ ആദ്യം വിസമ്മതിച്ചു എങ്കിലും
ഉമ്മയ്ക്ക് പിന്നീട് സമ്മതിക്കേണ്ടി വന്നു.
ഓപറേഷൻ വിജയകരമായി
കഴിഞ്ഞു.
രണ്ട് മാസത്തോളമുള്ള റെസ്റ്റിനു ശേഷം ഉമ്മ നന്നായി നടക്കാൻ തുടങ്ങി.
അൽഭുതമെന്ന് പറയാം..
മുമ്പുണ്ടായിരുന്ന ഉമ്മയുടെ മുട്ട് വേദനയും പൂർണ്ണമായും മാറി.
ഇന്നുച്ചക്ക് ഞങ്ങൾക്ക് വിലയേറിയ വിരുന്നുകാർ ഉണ്ടായിരുന്നു.
അന്നത്തെ ആ കല്ല്യാണപ്പെണ്ണും
ഭർത്താവും അവരുടെ ഒരു വയസ്സു പ്രായമുള്ള മോളും.
അവർ വരുമ്പോൾ ഉമ്മ "നിന്ന്,കൊണ്ട്"
നമസ്കരിക്കുകയായിരുന്നു.
അവരെ കണ്ടപ്പോൾ തിരു നബിയുടെ പുണ്യ വാക്കുകൾ വായിച്ചത് ഓർമ്മ വന്നു,“ദാന ധർമ്മം അപകടങ്ങളെ തടയുന്നു”.

No comments:
Post a Comment