അക്ഷരത്തിന്റെ ശക്തിയും വായനയുടെ വസന്തവും എന്നില്‍ നിക്ഷേപിച്ച പ്രിയപ്പെട്ട ഗുരുക്കന്മാര്‍.
എന്റെ പ്രിയപ്പെട്ട പിതാവും മാതാവും എന്റെ ആദ്യ ഗുരുക്കന്മാരായിരുന്നു. .
പാക്യാര ഇനാറത്തുൽ ഇസ്ലാം മദ്രസ്സയിൽ എനിക്ക് ആദ്യാക്ഷരം പഠിപ്പിച്ചു തന്ന മഹാനായ ഇസ്മായിൽ മൗലവി, അദ്ധേഹം ജീവിതത്തിൽ എത്ര കണ്ട് ക്ഷമ കൈകൊള്ളണമെന്നും തന്റെ ജീവിതത്തിലൂടെ കാണിച്ചു തന്നു.
സ്കൂളുകളിൽ നിന്നും അറിവിന്റെ വെളിച്ചം പകർന്നു നൽകിയ ഗുരുനാഥന്മാരുടെ പേരുകൾ എഴുതുമ്പോൾ അറിയാതെ ആരെയെങ്കിലും വിട്ട് പോകുമോ ആരുടെയെങ്കിലും പേരുകൾ ആദ്യവും അവസാനവും ആയിപ്പോകുമോ എന്ന ഭയത്താൽ പ്രത്യേകിച്ച് പേരുകൾ എഴുതുന്നില്ല.
കുട്ടിക്കാലത്തിന്റെ നിഷ്ക്കളങ്കതയില്‍ നന്മയോതി തരികയും നന്മയുടെ വഴിയിലേക്ക് മനസ്സിനെ നയിക്കുകയും ചെയ്ത ഗുരുക്കൻമാർക്ക് വേണ്ടി ഞാന്‍ എന്നും പ്രാർത്ഥിക്കാറുണ്ട്.
ഗുരുക്കന്മാര്‍ ഒരു പ്രകാശമാണ്.
മനുഷ്യ ജീവിതത്തില്‍ മാതാ പിതാക്കള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കടപ്പടുള്ളതും ഗുരുക്കന്മാരോട് തന്നെയാണ്.
അക്ഷരത്തിന്റെ ശക്തിയും അറിവിന്റെ ആത്മാവും മനുഷ്യന്റെ നില നില്പിന്ന് അനിവാര്യമാണല്ലോ.
അദ്ധ്യാപകര്‍ ചെയ്യുന്നത് ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പാണ്. സത്യത്തില്‍ മാതാ പിതാക്കള്‍ നേരിടുന്ന അവഗണന ഇപ്പോള്‍ അധ്യാപകരും നേരിടുന്നു എന്നതില്‍ യാതൊരു തർക്കവുമില്ല.
അദ്ധ്യാപകരെ സ്നേഹിക്കാനും അവര്‍ ചെയ്യുന്ന സേവനത്തിനെ വിലമതിച്ചു ആദരിക്കാനും നമുക്ക് കഴിയണം. മാതാവിനെ പോലെ,പിതാവിനെ പോലെ ഗുരുക്കന്മാരേയും നാം ആദരിക്കണം. പഴയ കാല ഗുരു ശിഷ്യ ബന്ധം ഒരു സംസ്കാരത്തിന്റെയും സ്വഭാവത്തിന്റെയും വിനിമയം കൂടിയായിരുന്നു.
നാമൊക്കെ പഠിച്ചിരുന്ന കാലത്തെ പോലെ ഊഷ്മളമാണോ ഇന്നത്തെ ഗുരു ശിഷ്യ ബന്ധം.
വിദ്യാർത്ഥികളെ നേർവഴിക്കു നടത്തേണ്ട അധ്യാപകരില്‍ പോലും ഈ കലികാലത്തെ വേണ്ടാതീനങ്ങള്‍ പടർന്നു കൊണ്ടിരിക്കുകയാണ്.
മൃഗീയത മുളച്ചു പൊന്തുന്നതിനെ തടയിടേണ്ട കലാലയങ്ങള്‍,മനുഷ്യത്വവും സ്നേഹവും വിളനിലമാകേണ്ട കലാലയങ്ങള്‍, ഒരു കൊച്ചു കാട്ടാളനെ ഒന്നാംതരം മനുഷ്യനാക്കേണ്ട ഗുരുക്കന്മാര്‍ തങ്ങളുടെ ബാധ്യത നിർവ്വഹിക്കുന്നതില്‍ വിജയിക്കുന്നുണ്ടോ?
ആത്മാർത്ഥമായി വിദ്യയും, മനുഷ്യ ബന്ധവും പഠിപ്പിക്കുന്ന അതിനു വേണ്ടി പ്രയത്നിക്കുന്ന മികവുറ്റ, നിസ്വാർത്ഥരായ അധ്യാപകര്‍ ഇന്നുമുണ്ട്.
എന്നാല്‍ എല്ലാ അദ്ധ്യാപകരിലേക്കും ഈ മാർഗദർശനം പകുത്തു കൊടുക്കാന്‍ കഴിയണം.
അധ്യാപക സമൂഹത്തിന്റെ യശസ്സ് ഉയർത്താനും അത് വഴി സംസ്കാര സമ്പന്നമായ ഒരു സമൂഹത്തിന്റെ പിറവിക്കും കാരണമാക്കാനുള്ള ആലോചന ഈ അധ്യാപക ദിനത്തിലെങ്കിലും ഉയർന്നു വരട്ടെ.....
എന്റെ പ്രിയപ്പെട്ട എല്ലാ ഗുരുക്കന്മാരേയും ഞാൻ ഓർക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു കൊണ്ട്
എല്ലാ ഗുരുക്കന്മാര്ക്കും അഭിവാദ്യങ്ങള്‍......... അധ്യാപകദിന ആശംസകള്‍

No comments:
Post a Comment