Pages

Monday, October 15, 2018

നമ്മുടെ കഴിവ്

ഒരിക്കൽ  ഒരു കഴുകന്റെ മുട്ട കോഴി മുട്ടകളുടെ കൂടെ ഇട കലർന്നു പോയി.
കുറച്ച് ദിവസ്സത്തിനു ശേഷം മുട്ടകളിൽ നിന്നും കോഴിക്കുഞ്ഞുങ്ങൾ പുറത്ത് വന്നു ,അതിലൊരെണ്ണം കഴുകന്റെ കുഞ്ഞായിരുന്നു,അവനും കോഴിക്കുഞ്ഞുങ്ങൾ ചെയ്യുന്നത് പോലെ മണ്ണിൽ കളിച്ച് നടന്നു,ധാന്യങ്ങൾ കൊത്തിത്തിന്നുകയും കോഴിക്കുഞ്ഞുങ്ങളെപ്പോലെ   അവനും  ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു.


കോഴിക്കുഞ്ഞുങ്ങളെപ്പോലെത്തന്നെ അവനും കുറച്ച് ഉയരത്തിൽ മാത്രമേ പറക്കാൻ സാധിച്ചിരുന്നുള്ളൂ,
ചിറകുകൾ അടിച്ച് താഴെ വീണു പോകുമായിരുന്നു.

ഒരു ദിവസ്സം ഒരു കഴുകൻ ആകാശത്ത് കൂടി വളരെ ഉയരത്തിൽ പറക്കുന്നത് അവൻ കണ്ടു
അവൻ അപ്പോൾ കോഴിക്കുഞ്ഞുങ്ങളോട് ചോദിച്ചു,"ഇത്ര ഉയരത്തിൽ പറക്കുന്ന ആ പക്ഷി ഏതാണ്?"
കോഴിക്കുഞ്ഞുങ്ങൾ പറഞ്ഞു,"അത് കഴുകൻ, പക്ഷികളുടെ രാജാവ്,അവൻ വളരെ ശക്തിയുള്ളവനുമാണ്,നീയും ഞാനുമൊക്കെ സാധാരണ കോഴിക്കുഞ്ഞുങ്ങൾ, നമുക്ക് അങ്ങിനെ പറക്കാൻ കഴിയില്ല ".

കുഞ്ഞ് കഴുകൻ അത് വിശ്വസിക്കുകയും തന്റെ സ്വന്തം കഴിവ് മനസ്സിലാക്കാൻ ശ്രമിക്കാതെ,കോഴിയെപ്പോലെ ജീവിക്കുകയും,ഒരു ദിവസ്സം മരിക്കുകയും ചെയ്തു .

കൂട്ടുകാരെ,നമ്മളിൽ പലരും ആ കഴുകനെപ്പോലെ സ്വന്തം കഴിവുകൾ മനസ്സിലാക്കാതെ, സാധാരണ ജീവിതം നയിച്ച് കൊണ്ടിരിക്കുന്നു.അമൂല്യമായ കഴിവുകളും ബുദ്ധിശക്തിയുമുള്ള സൃഷ്ടിയാണു  നാമെന്നുള്ള കാര്യം നമ്മളിൽ പലരും മറന്നു പോകുന്നു.

 നമ്മളിൽ പലരും ഒരു ശ്രമവും നടത്താതെ ഏറ്റവും നല്ല അവസരങ്ങൾ നഷ്ടപ്പെടുത്തിക്കളയുന്നു.സ്വയം കഴിവുകൾ മനസ്സിലാക്കി  ആത്മവിശ്വാസം വർദ്ധിപ്പിച്ച്
നിങ്ങൾ എവിടെയാണെങ്കിലും ഏത് സാഹചര്യത്തിലാണെങ്കിലും നിങ്ങളെ കഴിവുകളെ മനസ്സിലാക്കുക,ഉയരങ്ങൾ കീഴടക്കി കാണിച്ചു കൊടുക്കുക നിങ്ങളുടെ യാഥാര്‍ത്ഥ്യം.

No comments:

Post a Comment