Pages

Monday, October 15, 2018

ഉമ്മയും,സുബ്ഹി നമസ്കാരവും

സുബ്ഹി നമസ്കാരത്തിന്റെ സമയം തീരാൻ കുറച്ചു സമയമേ ബാക്കിയുണ്ടായിരുന്നുള്ളൂ
ഉമ്മ‌ മകനെ ഉണർത്താൻ കുറേ പ്രാവശ്യം വിളിച്ചു അവൻ ഉണർന്നില്ല.
മൂടിപ്പുതച്ച് കിടന്നുറങ്ങി അവൻ.
അവസാനം ഉമ്മ പറഞ്ഞു,
“എത്രയാ വിളിക്കുക
ഇങ്ങിനെ ഒരു മകനായിപ്പോയല്ലൊ‌
എനിക്കുള്ളത്”.
സങ്കടത്തോടെ
ഉമ്മ മുറിയിൽ നിന്നും തിരിച്ചു പോകുന്നതിനിടയിൽ സോഫയിൽ
കാൽ തട്ടി വീണു പോയി.
“യാ അല്ലാഹ് എന്റെ കാല്”
എന്ന് പറഞ്ഞ് ഉമ്മ നിലവിളിച്ചു.
മകൻ പുതപ്പ് എടുത്ത് മാറ്റി ചാടിയെഴുന്നേറ്റു ഉമ്മയുടെ അരികിലേക്ക്
ഓടിച്ചെന്നു,ഉമ്മയെ നോക്കി.
ഉമ്മ സങ്കടത്തോടെ അവനെ നോക്കി
പുഞ്ചിരിച്ചു.
എന്നിട്ട് പറഞ്ഞു,
“ നോക്കിയേ ഉമ്മയോടുള്ള നിന്റെ സ്നേഹം നിന്നെ എത്ര പെട്ടെന്നാണ് ഉറക്കിൽ നിന്നും എഴുന്നേല്പിച്ച് ഇവിടെ എത്തിച്ചത്!!”
“എന്നാൽ നിനക്ക് ആ ഉമ്മയെ നൽകിയ സൃഷ്ടാവിന്റെ സ്നേഹത്തിന് നീ ഒരു വിലയും കല്പിക്കുന്നില്ലല്ലോ മോനേ!?”
“അഞ്ചു മിനിറ്റ് ആ സൃഷ്ടാവിനു മുന്നിൽ
സുജൂദ് ചെയ്യാൻ നീ തയ്യാറാകുന്നില്ലല്ലോ
മോനേ..!”
നിറഞ്ഞ കണ്ണുകളോടെ ഉമ്മയുടെ കൈകളിൽ ചുംബിച്ച മകൻ നമസ്കാരത്തിനായ് വുളുഅ് ചെയ്യാൻ പോയി.
ഓർക്കുക നമ്മുടെ റബ്ബ് നമ്മുടെ ഉമ്മയേക്കാൾ എഴുപതിരട്ടി സ്നേഹിക്കുന്നവനാണ്.
അല്ലാഹുവിലേക്ക് അടുക്കൂ സഹോദർന്മാരെ
എല്ലാ പ്രയാസങ്ങളും അവൻ എളുപ്പമാക്കിത്തരും.

പോസ്റ്റ് ഷെയർ ചെയ്യുക
അത് വായിച്ച് ആർക്കെങ്കിലും
ഒരാൾക്ക് നല്ല മാറ്റമുണ്ടാവട്ടെ.

No comments:

Post a Comment