ഷരീഫ് തന്റെ കൂട്ടുകാരൻ ഹക്കീമിനെ വിളിച്ചു ഹക്കീം പറഞ്ഞു,
“നാട്ടിലില്ല ചെന്നൈയിലാണ് ഞാൻ”
“ബുധനാഴ്ച നാട്ടിൽ സംഘടനയുടെ വക ചെറിയ ഒരു സ്വീകരണം ഒരുക്കിയിട്ടുണ്ട്,അതിനായ്
നാട്ടിലേക്ക് വരുന്നുണ്ട്”
ഷരീഫ് പറഞ്ഞു,
“ഏതായാലും സ്വീകരണച്ചടങ്ങിന്റെ അന്ന് തന്നെ ഞാൻ എത്താൻ നോക്കാം”
ഞാൻ വീട്ടിൽ വന്ന് കണ്ടോളാം, നിന്നോട് കുറെ സംസാരിക്കാനുണ്ട്,ഉമ്മയേയും കാണണം”
“ശരി നിന്റെ ഇഷ്ടം പോലെ”
ഹക്കീമിന്റെ നാട്ടിലെത്തിയപ്പോഴാണ് ഷരീഫിന് മനസ്സിലായത്,
ഹക്കീം പറഞ്ഞത് പോലെ ചെറിയ സ്വീകരണമൊന്നുമല്ല വലിയ പരിപാടിയാണ്.
മന്ത്രിയും മറ്റും പങ്കെടുക്കുന്നുണ്ട്.
ബാനറുകളും,പോസ്റ്ററുകളും വായിച്ചു,
തന്റെ സ്നേഹിതന്റെ ഉയർച്ചയിൽ ഏറെ സന്തോഷമായി ഷരീഫിന്.
പരിപാടി കഴിഞ്ഞ് ഹക്കീം വീട്ടിലേക്ക് പുറപ്പെട്ടു കഴിഞ്ഞ്
അരമണിക്കൂറിന് ശേഷം ഷരീഫും ഹക്കീമിന്റെ വീട്ടിലേക്ക് പുറപ്പെട്ടു,
തിരക്കിനിടയിൽ പ്രിയപ്പെട്ട സ്നേഹിതനെ ബുദ്ധിമുട്ടിക്കേണ്ട എന്ന്
കരുതിയാണ് ഷരീഫ് അങ്ങിനെ ചെയ്തത്.
വീടിന്റെ ഗേറ്റിൽ പതിവു പോലെ
കാവൽക്കാരൻ,
മുറി ഹിന്ദിയും ഇംഗ്ലീഷും കലർത്തി,
“ഹക്കീമിനെ കാണണം എന്റെ പേര് ഷരീഫ്,
ഞാനവന്റെ സ്നേഹിതനാണ്”
അത് പറഞ്ഞു തീരുന്നതിന് മുമ്പ് തന്നെ കാവൽക്കാരൻ പറഞ്ഞു,
“സാബ് പറഞ്ഞിട്ടുണ്ട്,അകത്തേക്ക് പൊയ്ക്കോളൂ സാർ”
അകത്തേക്ക് കയറിയ ഷരീഫിനെ ഹക്കീമിന്റെ മകനായ ജാഫറാണ് സ്വീകരിച്ചത്,
“ഇരിക്കൂ അങ്കിൾ, ഉപ്പ ഇപ്പോൾ വരും"
“അപ്പോൾ ഉമ്മുമ്മ എവിടെ മോനെ?”
“അകത്തുണ്ട് അങ്കിൾ”
സാധാരണ എപ്പോൾ വന്നാലും ഐസുമ്മയാണ് സ്വീകരിക്കാറ്,
പിന്നെ ഓരോ പഴയ കഥകൾ പറഞ്ഞ്,
ചിരിക്കുകയും,നെടുവീർപ്പിടുകയും
സ്വന്തം മകനെപ്പോലെ, വാൽസല്യത്തോടെ അടുത്തിരുത്തി, ഭക്ഷണവും കഴിപ്പിച്ചേ വിടാറുള്ളൂ.
ജാഫറിനോട് ചോദിച്ചു,
“ഉമ്മുമ്മാക്ക് വല്ലായ്ക വല്ലതും”?
“അതെ,അങ്കിൾ കിടപ്പിലാണ്”
ഷരീഫ് ഓർത്തു, ഇവിടെ വന്ന് പോയിട്ട്
ഒരു വർഷത്തോളമായി
പക്ഷെ; ഹക്കീമിനെ വിളിക്കുമായിരുന്നു ഇടക്കിടക്ക്!
എന്നിട്ടും അവൻ എന്തേ ഒന്നും പറയാതിരുന്നത്?!
അല്ലെങ്കിലും അവൻ അങ്ങിനെയാ,വിഷമമുള്ള ഒരു കാര്യവും അങ്ങിനെ പറയില്ല.
“എവിടെയാ മോനെ ഉമ്മുമ്മ കിടക്കുന്നത്?”
“അത്,ഒരു മിനിറ്റ് അങ്കിൾ,
ഞാൻ ഉപ്പയോട് ചോദിക്കട്ടെ..?”
ഒന്നും മനസ്സിലായില്ല ഷരീഫിന്
ഉമ്മുമ്മ എവിടെയാ കിടക്കുന്നത് ഈ കുട്ടിക്ക് അറിയില്ലെ?!
ജാഫറിന് പിറകെ ഷരീഫ് നടന്നു.
ഒരു ബെഡ് റൂമിൽ ഉമ്മയുടെ അടുത്ത് ഇരിക്കുകയായിരുന്നു ഹക്കീം.
ഉമ്മയുടെ തലയിൽ തട്ടമിട്ട് കൊടുത്തു
ഹക്കീം.
സലാം പറഞ്ഞപ്പോൾ തിരിച്ചു സലാം പറഞ്ഞു അവൻ,“സോറീടാ,
ഞാനും,ഉമ്മയും വാഷ് റൂമിലായിരുന്നു”
എന്ന് പറഞ്ഞു.
“ഉമ്മയ്ക്ക് എന്താ പറ്റിയത് ഹക്കീമെ?!”
“ഉമ്മ ചെറുതായൊന്ന് വീണു,
പിന്നെ പ്രായവുമായില്ലേടാ,
എൺപത് കഴിഞ്ഞല്ലൊ”
ഉമ്മ എന്തോ അവ്യക്തമായി ചോദിച്ചു,
ഉടനെ ചിരിച്ചു കൊണ്ട് ഹക്കീം പറഞ്ഞു,
“കൊടുക്കാം ഉമ്മാ,അവൻ ഇപ്പോൾ എത്തിയതേ ഉള്ളൂ”
അപ്പോഴാണ് ഷരീഫിന് മനസ്സിലായത്,
അവന് കുടിക്കാൻ എന്തെങ്കിലും കൊടുത്തോ എന്നാണ്,
ഉമ്മ ചോദിച്ചതെന്ന് .
ജാഫർ ജ്യൂസുമായി എത്തി.
ഷരീഫ് അത് കുടിക്കുന്നതിനിടയിൽ
ഹക്കീം പറഞ്ഞു,"ഒരു മിനിറ്റ് ഷരീഫെ, ഞാൻ പോയി ഉമ്മയുടെ കഞ്ഞി എടുത്ത് വരാം"
ഹക്കീം കഞ്ഞിയുമായി തിരിച്ചെത്തി,
ഉമ്മയുടെ അടുത്തിരുന്ന് കൊച്ചു കുഞ്ഞുങ്ങൾക്ക് ഉമ്മ ഭക്ഷണം നൽകുന്നത് പോലെ ഹക്കീം ഉമ്മാക്ക് കഞ്ഞി നൽകി.
ഇടക്ക് ചുണ്ടുകൾക്കിടയിലൂടെ ഒഴുകിയ കഞ്ഞി ഹക്കീം ഉമ്മയോട് തമാശകൾ പറഞ്ഞ് തുടച്ചു കൊടുത്തു.
ഉമ്മ എന്താണ് സംസാരിക്കുന്നതെന്ന് ഷരീഫിന് തീരെ
മനസ്സിലാകുന്നുണ്ടായിരുന്നില്ല,
എന്നാൽ,ഹക്കീം വളരെ പെട്ടെന്ന് മനസ്സിലാക്കുകയും,മറുപടി പറയുകയും ചെയ്യുന്നുണ്ടായിരുന്നു.
ഉമ്മ കഞ്ഞി കുടിച്ച് കഴിഞ്ഞതിനു ശേഷം
ഹക്കീം ഉമ്മയുടെ വായ് കഴുകിക്കൊടുക്കുകയും,തന്റെ വിരലുകൾ കൊണ്ട് ഉമ്മയുടെ മോണ വൃത്തിയാക്കിക്കൊടുക്കുകയും ചെയ്തു.
അത്ഭുതത്തോടെ നോക്കി നിന്ന ഷരീഫിനോട് ഹക്കീം പറഞ്ഞു,
“ഇപ്പോൾ ഞാൻ യാത്രയൊക്കെ കുറച്ചു,
മാസത്തിൽ ഒന്നോ,രണ്ടോ ദിവസമേ ഞാൻ ഇവിടെ ഇല്ലാതിരിക്കുന്നുള്ളൂ,
ഞാനിവിടെ ഇല്ലാതെ ശരിയാവില്ല, ഉമ്മയുടെ കാര്യങ്ങൾ നോക്കണമല്ലൊ"
“ഹോം നേഴ്സിനെയൊന്നും നിർത്തിയില്ലേ?!"
ഷരീഫ് അങ്ങിനെ ചോദിച്ചപ്പോഴേക്കും,
ഹക്കീം
തിരിച്ചു ചോദിച്ചു,
“ഹോം നേഴ്സോ”?!
“ഞാൻ ഇവിടെ ഇത്ര ആരോഗ്യത്തോടെയിരിക്കുമ്പോൾ എന്റെ ഉമ്മയുടെ കാര്യങ്ങൾ നോക്കാൻ ഞാൻ മറ്റൊരാളെ ഏൽപ്പിക്കുകയോ?”
മാസത്തിൽ ഒന്നോ രണ്ടോ ദിവസം ഞാൻ ഇവിടെ ഇല്ലാതിരിക്കുമ്പോൾ ഭാര്യയും പെങ്ങളും നോക്കും”
“അപ്പോഴും എനിക്ക് വല്ലാത്ത വിഷമമാണ്,
എവിടെയും എനിക്ക് സമാധാനത്തോടെ കഴിയാൻ സാധിക്കുന്നില്ല”
“ഞാൻ അന്ന് കൊച്ചു കുഞ്ഞായിരുന്നപ്പോൾ,എവിടെ പോയാലും എന്റെ ഉമ്മയുടെ അടുത്ത് പോകണം എന്ന് പറഞ്ഞ് കരഞ്ഞിരുന്നത് പോലെ,എനിക്ക് ഇപ്പോൾ ഉമ്മയെ കാണാതെ കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാ”
“അറിയോ ഷരീഫെ..,
ഉമ്മയെ കുളിപ്പിക്കുന്നതും,
വൃത്തിയാക്കുന്നതും ഞാനാണ്,
എണ്ണ തേച്ച് മുടി ചീകി കൊടുക്കുന്നതും ഞാനാണ്,
ഉമ്മയുടെ എന്ത് കാര്യവും
അത് ആരും,എന്റെ പെങ്ങൾ ചെയ്യുന്നത് പോലും എനിക്കിഷ്ടമല്ല”
കഴിഞ്ഞയാഴ്ച ഡോക്ടർ വന്നിരുന്നു,
ഞാൻ ഉമ്മയെ കഴുകിപ്പിച്ച് ഡ്രസ്സ് ചെയ്ത് കൊണ്ട് വന്ന് കിടത്തിയത് ഡോക്ടർ ശ്രദ്ധിച്ചു,
ഉമ്മയെ പരിശോധിച്ച് കഴിഞ്ഞ്
പോകുമ്പോൾ
എന്നെ പുറത്തേക്ക് വിളിച്ചു ഡോക്ടർ എന്നിട്ട് പറഞ്ഞു,
“ഉമ്മയെ വൃത്തിയാക്കാൻ ഒരാളെ നിർത്താൻ പറഞ്ഞാൽ നിങ്ങൾ കേൾക്കില്ല,
പക്ഷെ;നിങ്ങൾ ഒരു കൈ ഉറ ധരിക്കുകയും,മുഖത്ത് മാസ്ക്ക് ധരിക്കുകയും വേണം"
ഞാൻ ഡോക്ടറോട് പറഞ്ഞു,
“ഞാൻ ഒരിക്കലും അത് ചെയ്യില്ല സാർ,
എന്റെ ഉമ്മ ഞാൻ കുഞ്ഞായിരുന്നപ്പോൾ എന്റെ മല മൂത്രം വൃത്തിയാക്കിയിരുന്നത്
കൈ ഉറയും മുഖത്ത് മാസ്കും ധരിച്ചിട്ടാണോ?!"
“ആ ഞാൻ അങ്ങിനെ ചെയ്താൽ എന്റെ ഉമ്മയെ വൃത്തിയാക്കുമ്പോൾ എനിക്ക് ബുദ്ധിമുട്ടാകുന്നു മണം സഹിക്കാൻ സാധിക്കുന്നില്ല എന്നല്ലേ..?"
“അത് കാണുമ്പോൾ ഉമ്മയ്ക്ക് എത്ര വിഷമാമാകും,
ഇത് പോലുള്ള അവസ്ഥയിൽ പോലും,
“ച്ഛെ ..”എന്ന ഒരു വാക്ക് മനസ്സിൽ പോലും ചിന്തിക്കാനോ,എന്റെ ഉമ്മയെ വിഷമിപ്പിക്കാനോ ഞാൻ ഒരുക്കമല്ല”
കാരണം;ഉമ്മ എന്നെ ചെറുപ്പത്തിൽ ഖുർആൻ പഠിപ്പിക്കുമ്പോൾ,ഏറെ പ്രാധാന്യത്തോടെ എനിക്ക് പഠിപ്പിച്ചു തന്നിരുന്ന കാര്യങ്ങളാണ് അത്”.
“ഷരീഫെ,
ഇന്ന് എന്റെ ഉമ്മയ്ക്ക് പ്രായമേറെയായി,
പല്ലുകൾ കൊഴിഞ്ഞു പോയി,
ഉമ്മയ്ക്ക് കട്ടിയുള്ള ആഹാരം കഴിക്കാൻ കഴിയുന്നില്ല,
അത് കൊണ്ട് ഉമ്മയ്ക്ക് അനുയോജ്യമായ ഭക്ഷണം ഞാൻ തയ്യാറാക്കി നൽകുന്നു”
“എന്റെ ഭാര്യ ഞങ്ങളുടെ കൊച്ചു മോന് ഭക്ഷണം നൽകുന്നതും, പരിചരിക്കുന്നതും ഞാൻ ശ്രദ്ധിക്കാറുണ്ട്,
അത് പോലെത്തന്നെയല്ലെ,എന്റെ ഉമ്മ എനിക്ക് ഭക്ഷണം നൽകിയിരുന്നതും,
പരിചരിച്ചിരുന്നതും എന്നും ഞാൻ ചിന്തിക്കാറുണ്ട്”
“ഞാൻ എന്റെ ഉമ്മയുടെ ഓരോ അവസ്ഥയും സൂക്ഷ്മതയോടെ നിരീക്ഷിക്കുന്നുണ്ട് ഷരീഫെ.."
“എന്റെ ഉമ്മയുടെ കൈ കാലുകൾക്ക് വിറയലുണ്ട്,
വ്യക്തമായി സംസാരിക്കാൻ സാധിക്കുന്നില്ല,
ഓർമ്മക്കുറവ് ഏറെയുണ്ട്
എല്ലാം പെട്ടെന്ന് മറന്നു പോകും,
ഒരു കാര്യം തന്നെ വീണ്ടും വീണ്ടും ആവർത്തിച്ച് ചോദിച്ച് കൊണ്ടേയിരിക്കും”
“അറിയാതെ മൂത്രം പോകും,
ചില നേരങ്ങളിൽ കുഞ്ഞുങ്ങളെപ്പോലെ വാശിപിടിക്കും”
“അറിയോ ഷരീഫെ,അന്ന് എന്റെ കുഞ്ഞു സംസാരം കേൾക്കുമ്പോൾ ഉമ്മ സന്തോഷിച്ചിരുന്നത് പോലെ,
ഇന്ന് ഞാനെന്റെ ഉമ്മയുടെ സംസാരം കേൾക്കാനായും കൊതിക്കുന്നു”
“ചിരിച്ചു കൊണ്ടല്ലാതെ
ഞാനെന്റെ ഉമ്മയോട് സംസാരിക്കാറില്ല,
ഉമ്മയ്ക്ക് ഭക്ഷണം തരട്ടെ ഉമ്മാ,
നമുക്ക് കുളിക്കാം ഉമ്മാ,” എന്നിങ്ങനെയല്ലാതെ “നിങ്ങൾക്ക് ഭക്ഷണം തരട്ടേ എന്നോ,നിങ്ങളെ കുളിപ്പിക്കട്ടേ എന്ന് പോലും ഞാൻ ഞാൻ എന്റെ ഉമ്മയോട് ചോദിക്കാറില്ല,
അതായത് ഉമ്മ എന്നതിനു പകരം ഞാൻ മറ്റൊരു വാക്ക് ഉപയോഗിക്കാറില്ല”
“നീ കണ്ടിട്ടുണ്ടോ ഷരീഫെ..
പരുന്തുകളെ.. അവ ഉയരത്തിൽ പറക്കുമ്പോൾ ചിറക് വിടർത്തി പറക്കുന്നു,
എന്നാൽ ഭൂമിയിൽ ഇറങ്ങുമ്പോൾ
തന്റെ ചിറകുകൾ താഴ്ത്തുന്നു,
അത് പോലെയാവണം മക്കൾ,
എത്ര ഉയരത്തിൽ ചിറക് വിടർത്തി പറന്നാലും,
ഉമ്മയുടെ അടുത്ത് എത്തിയാൽ ചിറകുകൾ താഴ്ത്തി കരുണ കാണിക്കണം തന്റെ മാതാവിനോട്.”
“തീർച്ചയായും മാതാവിനേയും,പിതാവിനേയും നാം ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും കരുണ കാണിക്കുകയും വേണം,
അവരുടെ ചുണ്ടിൽ എന്നും പുഞ്ചിരി ഉണ്ടാകണം,
ആ പുഞ്ചിരിയുടെ കാരണക്കാർ നമ്മളാകണം”
ഹക്കീം പറഞ്ഞു നിർത്തിയപ്പോൾ
ഷരീഫിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

No comments:
Post a Comment