Pages

Wednesday, October 17, 2018

സ്നേഹിക്കുക

ഈ ലോകത്ത് നിങ്ങൾക്ക് ചെയ്യാവുന്നതിൽ വെച്ച് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമെന്നത്‌ മറ്റുള്ളവരെ സ്നേഹിക്കുക എന്നതാണ്.
നിങ്ങളുടെ നല്ല സ്വഭാവമാണ് നിങ്ങളുടെ സൗന്ദര്യം
നിങ്ങൾ കൂടുതൽ കൂടുതൽ നല്ലത് ചെയ്യുമ്പോൾ അല്ലാഹു നിങ്ങളെ കൂടുതൽ സുന്ദരനാക്കുന്നു.

അല്ലാഹു ഇഷ്ടപ്പെടുന്നവർ നിങ്ങളെ കൂടുതൽ സ്നേഹിക്കുകയും ചെയ്യുന്നു.

നിങ്ങൾ കാണാൻ നല്ല സൗന്ദര്യമുള്ള ആളായിക്കോട്ടെ
ജീവിതത്തിൽ ഉയർന്ന വിജയം നേടിയ ആളായിക്കോട്ടെ
സമ്പത്ത് ഏറെ ഉള്ള ആളായിക്കോട്ടെ
അതെല്ലാം നിങ്ങളുടെ സ്വന്തമാണ്.
എന്നാൽ നിങ്ങളുടെ സ്വഭാവം നിങ്ങളുടെ പെരുമാറ്റം അത് മറ്റുള്ളവർക്കുള്ളതാണ് കാരണം അവ നിങ്ങൾ നൽകുന്നത് മറ്റുള്ളവർക്കാണ്.
അല്ലാഹുവേ ഞങ്ങൾക്കെല്ലാവർക്കും നല്ല സ്വഭാവമെന്ന സൗന്ദര്യം നൽകി നീ അനുഗ്രഹിക്കേണമേ
നിന്നെ സ്നേഹിക്കുന്നവരെ ‌ഞങ്ങളെയും സ്നേഹിക്കുന്നവരാക്കേണമേ

No comments:

Post a Comment