Pages

Wednesday, October 17, 2018

ആശ്വസിപ്പിക്കുക

രോഗങ്ങൾ,സാമ്പത്തിക ബുദ്ധിമുട്ടുകൾ,കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങൾ, അങ്ങിനെ പല‌ കാരണങ്ങളാലും പ്രതീക്ഷകൾ നഷ്ടപ്പെട്ട് വിഷമത്തോടെ നിരാശനായി കഴിയുന്ന ഒരാളോട് നിങ്ങൾ ആശ്വാസത്തിന്റെ മധുരമുള്ള‌ വാക്കുകൾ പറയുക.

അതവരിൽ‌ നല്ല‌ ചിന്തകൾ ഉണ്ടാക്കുകയും അല്ലാഹുവിലുള്ള‌ വിശ്വാസം കൂടുതൽ‌ ദൃഡമാവുകയും ചെയ്യും.
അവർ എല്ലാ കാര്യങ്ങളിലും‌ നല്ല‌ ശ്രമം നടത്തുകയും നന്നായി പ്രയത്നിക്കുകയും കാര്യങ്ങളൊക്കെ അല്ലാഹുവിൽ‌ ഭാരമേല്പിക്കുകയും ചെയ്യും.
അവർ മുമ്പ് ചെയ്തതോ,പറഞ്ഞതോ ആയ കാര്യങ്ങൾ ഓർത്തെടുത്ത് അവ ഓർമ്മിപ്പിച്ചോ മറ്റുള്ളവരോട് അവരുടെ കുറ്റങ്ങൾ പറഞ്ഞോ അവരെ കൂടുതൽ‌ നിരാശരാക്കരുത്.
അവരുടെ അന്നത്തെ സാഹചര്യം,സന്ദർഭം അതവർക്കും അല്ലാഹുവിനും മാത്രമേ അറിയൂ,
അവർക്ക് ഇന്നുള്ളത് പോലുള്ള ബുദ്ധിമുട്ടോ പ്രയാസങ്ങളോ നമുക്ക് ഒരിക്കലും ഉണ്ടാവില്ല എന്ന ധാരണയോടെ ആകരുത് നമ്മുടെ ജീവിതം.
പ്രയാസങ്ങൾ നൽകുന്നവനും എളുപ്പങ്ങൾ നൽകുന്നവനും സർവ്വശക്തനായ എല്ലാറ്റിനും കഴിവുള്ള അല്ലാഹുവാണെന്നുള്ള കാര്യം മറന്നു പോകരുത്.
അല്ലാഹുവിനെ സൂക്ഷിക്കുക

നല്ല വാക്കുകളിലൂടെ നിരാശയുടെയും,പരാജയത്തിൻറെയും ആഴത്തിൽ വീഴുന്ന ഒരു മനുഷ്യന്റെ ജീവിതത്തെ നിങ്ങൾക്ക് രക്ഷിക്കാവുന്നതാണ്.
ആ വാക്കുകൾ അവരുടെ നിലനിൽപ്പിന് കാരണവും സന്തോഷത്തിന്റെ തുടക്കവും ആയിരിക്കും,നിങ്ങൾക്കുള്ള‌
അറിവുകളെ നിങ്ങൾ‌ വില കുറച്ചു കാണരുത്.
അവരെ നിങ്ങൾ സ്നേഹിക്കുന്നുവെന്നും അവരുടെ കാര്യത്തിൽ‌ നിങ്ങൾക്കുള്ള ശ്രദ്ധയും അവരെ അറിയിക്കുക, അവരെ സന്ദർശിക്കുക ആശ്വസിപ്പിക്കുക അല്ലെങ്കിൽ ഒരു ഫോൺ വിളി, അതുമല്ലെങ്കിൽ ഒരു മെസ്സേജെങ്കിലും അയക്കാൻ ശ്രമിക്കുക.
അവരുടെ നല്ല ഗുണങ്ങളെ എടുത്ത് പറയുകയും
നല്ല പ്രതീക്ഷകൾ നൽകുകയും ചെയ്യുക

No comments:

Post a Comment