Pages

Wednesday, October 17, 2018

പിതാവും,മകളും

മകൾ പിതാവിനടുത്ത് പരാതിയുമായ് ചെന്നു, പറഞ്ഞു,"എന്റെ ജീവിതം വളരെയധികം പ്രയാസത്തിലാണ്,വീട്ടിൽ എപ്പോഴും വഴക്കും പ്രശ്നങ്ങളുമാണ്,ഒന്ന് കഴിയുമ്പോൾ മറ്റൊന്ന് ആരംഭിക്കുന്നു".


പിതാവ് മകളെ വിളിച്ച് അടുക്കളയിലേക്ക് ചെന്നു
മൂന്ന് പാത്രത്തിൽ വെള്ളം എടുത്ത് അടുപ്പിൽ വെച്ച് കത്തിക്കാൻ പറഞ്ഞു,
മകൾ അങ്ങിനെ ചെയ്തു.
വെള്ളം തിളച്ചപ്പോൾ പിതാവ് ഒരു പാത്രത്തിൽ ഉരുളക്കിഴങ്ങും,മറ്റൊന്നിൽ മുട്ടയും‌,അടുത്തതിൽ കാപ്പിക്കുരുവും ഇട്ടു.
കുറച്ച് നേരം ഒന്നും മിണ്ടാതെ രണ്ടു പേരും ക്ഷമയോടെ കാത്തിരുന്നു.
മകൾ പിതാവ് എന്താണ് ചെയ്യുന്നതെന്നറിയാതെ ആശ്ചര്യത്തോടെ നോക്കിയിരുന്നു.
കുറച്ച് നേരത്തിനു ശേഷം തീ അണച്ചു.
മറ്റ് രണ്ട് പാത്രങ്ങൾ കൊണ്ട് വന്ന്‌ ഒരെണ്ണത്തിൽ ഉരുളക്കിഴങ്ങും മറ്റൊന്നിൽ‌ മുട്ടയും,കാപ്പിക്കുരു തിളപ്പിച്ച വെള്ളം ഒരു കപ്പിലും ഒഴിച്ചു.
മകളോട് പിതാവ് ചോദിച്ചു നീ എന്താണ് ഇപ്പോൾ കാണുന്നത്?
മകൾ ഉടനെ ഉത്തരം നൽകി, "ഉരുളക്കിഴങ്ങ്,മുട്ട,കാപ്പി"
അദ്ധേഹം പറഞ്ഞു,"അടുത്ത് പോയി അതിനെ തൊട്ട് നോക്കൂ,എന്നിട്ട് എങ്ങിനെയുണ്ടെന്ന് പറയൂ,"
മകൾ ഉരുളക്കിഴങ്ങ് തൊട്ട് നോക്കി‌ പറഞ്ഞു,"ഇത് ഇപ്പോൾ കട്ടി കുറഞ്ഞ് മൃദുവായിരിക്കുന്നു"
മുട്ട തൊട്ട് നോക്കി പറഞ്ഞു,"ഇത് നല്ല‌ കട്ടിയായിരിക്കുന്നു"
അദ്ധേഹം മകളോട്‌ കാപ്പി കുടിച്ചു നോക്കാൻ പറഞ്ഞു,കാപ്പി കുടിച്ച മകൾ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു,"നല്ല മണവും,നല്ല സ്വാദും"
എന്നിട്ട് മകൾ ചോദിച്ചു,"പ്രിയപ്പെട്ട ഉപ്പാ, നിങ്ങൾ എന്താണ് ഇത് കൊണ്ട് ഉദ്ധേശിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ലല്ലോ!?"
പിതാവ് പറഞ്ഞു,"ഉരുളക്കിഴങ്ങും‌, മുട്ടയും,കാപ്പിക്കുരുവും ഒരേ സമയം ഇത്ര സമയമെന്ന് കണക്കാക്കി ഒരേ പോലെ ചൂടാക്കി തിളപ്പിച്ചു,
കട്ടിയുണ്ടായിരുന്ന‌ ഉരുളക്കിഴങ്ങ് മൃദുവാകുകയും,ശക്തി‌കുറഞ്ഞ തോടുകളും‌ അകത്ത് ദ്രാവകമുണ്ടായിരുന്ന മുട്ട നല്ല‌ ഉറപ്പുള്ളതായി,
അതേ പോലെ
കാപ്പിക്കുരു‌ ഇട്ട് തിളപ്പിച്ച ആ വെള്ളം നല്ല സ്വാദും‌ നല്ല‌ മണവും നൽകി"
പിതാവ് ചോദിച്ചു,"ഇനി പറയൂ,‌നിനക്ക് പ്രതികൂലമായ കാര്യങ്ങൾ ഉണ്ടാകുമ്പോൾ‌ നീ ഇതിൽ ഏതാകാനാണ് ആഗ്രഹിക്കുന്നത്‌?
ഉരുളക്കിഴങ്ങോ,മുട്ടയോ,‌അല്ല കാപ്പിക്കുരുവോ?"
കാര്യങ്ങൾ നമുക്ക് ചുറ്റും,നമ്മുടെ ഇടയിലും‌ ഉണ്ടായിക്കൊണ്ടിരിക്കും
അത് നാം എങ്ങിനെ സ്വീകരിക്കുന്നു എന്നതിലാണ് കാര്യം.
പ്രശ്നങ്ങളോട് നാം എങ്ങിനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങൾ,
പ്രശ്നങ്ങൾ നമ്മളിൽ‌ ശക്തി കുറയ്ക്കുന്നോ,അല്ല ശക്തി‌ കൂട്ടുന്നോ, അതല്ല നാമതിനെ ഗുണകരമായതാക്കി‌ മാറ്റുന്നുവോ?
സന്തോഷം നാം തേടി നടക്കുകയല്ല വേണ്ടത്,മറിച്ച് സന്തോഷം അത് നാം‌ സ്വയം ഉണ്ടാക്കണം
സുഖത്തിലും‌ പുഞ്ചിരിക്കുക, വേദനയിലും പുഞ്ചിരിക്കുക,
പ്രശ്നങ്ങൾ മഴ‌പോലെ പെയ്തിറങ്ങുമ്പോഴും പുഞ്ചിരിക്കുക,
ആരെങ്കിലും‌ നിങ്ങളെ വേദനിപ്പിച്ചാലും
പുഞ്ചിരിക്കുക,
എല്ലായ്പ്പോഴും
പുഞ്ചിരിക്കുക കാരണം‌,
നിങ്ങളെ‌ ശ്രദ്ധിക്കുന്ന,നിങ്ങളെ പരിപാലിക്കുന്ന,‌‌നിങ്ങളുടെ എല്ലാ‌ വിഷമങ്ങളും‌ പ്രയാസങ്ങളും‌ ദു:ഖങ്ങളും‌ ഒരു‌ നിമിഷം കൊണ്ട് തീർക്കാൻ കഴിവുള്ള‌‌ സർവ്വശക്തനായ സൃഷ്ടാവ് എന്നും‌ എപ്പോഴും സഹായത്തിനായ് നമുക്കൊപ്പമുണ്ട്.
ഓർക്കുക,നാം ആഗ്രഹിക്കുന്ന സമയത്തായിരിക്കില്ല‌ ചിലപ്പോൾ‌ അവനിൽ നിന്ന് സഹായം ലഭിക്കുക
നമുക്ക് എപ്പോഴാണ്‌ എന്താണ് നല്ലതെന്ന്‌ നന്നായി അറിയുന്നവനാണവൻ
അവനിൽ ഭാരമേല്പിച്ച്‌ ക്ഷമയോടെ‌ കാത്തിരിക്കുക.

No comments:

Post a Comment