Pages

Wednesday, October 17, 2018

സുന്ദരമായ ഈ ലോകം

ഇന്ന് നമ്മുടെ ജീവിതത്തിൽ‌ വളരെ‌ നിരാശരായി‌‌ കഴിയുന്ന പലരേയും‌ നമുക്ക്‌ കാണാൻ സാധിക്കും.
എന്നാൽ എത്ര സുന്ദരമായ ലോകത്താണ് നാം‌ ജീവിക്കുന്നത്‌!! പുറത്തേക്ക് ഒന്ന് നോക്കൂ...

എത്ര മനോഹരമാണ്
നല്ല‌‌ വെളിച്ചമുള്ള‌ വായുവും‌ വെള്ളവുമുള്ള‌ നമ്മുടെ ലോകം.

എന്തിനാണ് നമുക്ക്‌ നഷ്ടപ്പെട്ടത്‌ മാത്രമാലോചിച്ച് സമയം കളയുന്നത്!?
ഇന്ന് നമുക്കുള്ള‌ വളരെ ചെറിയ കാര്യങ്ങളാണെന്ന് നമുക്ക്‌ തോന്നുന്ന‌‌ കാര്യങ്ങളൊക്കെ അതെത്ര വലുതും ഉപകാരമുള്ളതുമാണെന്ന് നാം മനസ്സിലാക്കാൻ വൈകിപ്പോകരുത്.
"അല്ലാഹു‌ എവിടെയാണ്"എന്ന‌ ചിന്തയോട് കൂടിയല്ല,മറിച്ച് "അല്ലാഹു‌ ഇവിടെയുണ്ട്"എന്ന‌ ചിന്തയാവട്ടെ നമ്മുടെയെല്ലാം‌ മനസ്സുകളിൽ.
എല്ലാം സംഭവിക്കുന്നതും‌ ‌നമ്മുടെ സന്തോഷവും‌ ദുഖവും എല്ലാം നമ്മുടെ ചിന്തയ്ക്കനുസരിച്ചാണ് സംഭവിക്കുന്നത്.
നല്ലത് ചിന്തിക്കൂ‌ തീർച്ചയായും‌ നല്ല ചിന്തകളാണ് നമ്മുടെ എല്ലാ വിജയങ്ങളുടെയും‌ താക്കോൽ.
വിജയങ്ങൾ‌ കീഴടക്കിയ നമ്മുടെ കണ്മുന്നിൽ‌ കാണുന്ന‌ കൂട്ടുകാർ‌ ബന്ധുക്കൾ എന്ന് വേണ്ട അറിയാവുന്ന‌ ആരെക്കുറിച്ചും‌ ഓർത്ത് നോക്കൂ‌ അവരുടെ നല്ല ചിന്തകളും‌ മടി കൂടാതെയുള്ള പരിശ്രമങ്ങളുമാണ് അവരെ ആ നിലയിലേക്ക് എത്തിച്ചിരിക്കുക.
എനിക്കിനി‌ ഒന്നും കഴിയില്ല
എല്ലാം നഷ്ടപ്പെട്ടു
എന്ത് ചെയ്താലും പരാജയമാണ്
ഇതൊക്കെ പറഞ്ഞ് വീട്ടിൽ ഇരുന്നാൽ അവിടെ ഇരിക്കുക മാത്രമേ ഉണ്ടാകുകയുള്ളൂ.
ശ്രമിക്കുക ശ്രമം തുടരുക
കുറച്ച് വൈകിയാണെങ്കിലും ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യും.
ഇന്ന് നിങ്ങൾക്കുള്ള അനുഗ്രഹങ്ങളെ‌ ഇപ്പോൾ‌ ഈ ‌നിമിഷം ഒന്ന്‌ ആലോചിച്ച് നോക്കൂ
ഉപ്പ,ഉമ്മ‌‌,ഭാര്യ,മക്കൾ,‌സഹോദരീ സഹോദരന്മാർ,
വീട്,
ഭക്ഷണം,
വെള്ളം,
വെളിച്ചം...
നടക്കാൻ സാധിക്കുന്നുണ്ടോ?
കാണാനും കേൾക്കാനും
സാധിക്കുന്നുണ്ടോ?
ഇത് വായിച്ച് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടോ?
അങ്ങിനെ വലുതും ചെറുതുമായ എണ്ണിയാലൊടുങ്ങാത്ത എത്ര എത്ര അനുഗ്രഹങ്ങളാണ് നമുക്ക് ഇപ്പോൾ ഉള്ളതും നാം അനുഭവിച്ച് കൊണ്ടിരിക്കുന്നതും.
അതൊന്നും‌ ആലോചിക്കാതെ
നമുക്ക് ലഭിച്ചിട്ടില്ലാത്തതും
മറ്റുള്ളവർക്ക് ഉണ്ട് നമുക്ക് ഇല്ലാത്തതും
മാത്രം ആലോചിച്ച്‌ സമയം‌ കളയല്ലേ..
സൃഷ്ടാവിൽ‌ ഭാരമേല്പിച്ച്
ഇന്ന് ശ്രമം ആരംഭിക്കുക
അല്ല ഇപ്പോൾ‌ ആരംഭിക്കുക
വിജയം ഉറപ്പായിരിക്കും.!

No comments:

Post a Comment