Pages

Wednesday, October 17, 2018

ഇന്നത്തെ ദിവസം തുടക്കമാവട്ടെ...

നമ്മുടെ ഇടയിൽ ചിലർക്ക് വിഷമം ഉണ്ടാകുന്നത് അവർക്കുള്ള എന്തെങ്കിലും‌ ബുദ്ധിമുട്ടുകൾ കാരണമല്ല മറിച്ച് മറ്റൊരാൾക്കുള്ള സുഖവും സന്തോഷവും കാണുമ്പോഴാണ് അങ്ങിനെയുള്ളവർക്ക് വിഷമം ഉണ്ടാകുന്നത്.


എന്തെങ്കിലും നേട്ടം മറ്റുള്ളവർക്ക് ഉണ്ടാകുമ്പോൾ എന്ത് കൊണ്ടാണ് അവർക്ക് ആ നേട്ടമുണ്ടായത് എന്നോർത്ത് മനസ്സ് വിഷമിച്ച് കഴിയുന്നവരാണവർ.
മറ്റുള്ളവരുടെ സുഖം കണ്ട് അവർക്ക് അസൂയ തോന്നുകയും അത് വെറുപ്പായി‌ മാറി ആ അസൂയയും വെറുപ്പുമായി‌ ജീവിക്കുന്നു അവർ.
ഈ അസുഖത്തിന് സത്യത്തിൽ മരുന്ന് ഇല്ല.
അതിന് അങ്ങിനെ സ്വഭാവമുള്ളവർ സ്വയം തന്റെ അകം വൃത്തിയാക്കാൻ ശ്രമിക്കണം.
പുറമെ ശരീരം നന്നായി വൃത്തിയാക്കി സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ച് നല്ല വസ്ത്രങ്ങൾ ധരിച്ച് നടക്കുന്നത് കൊണ്ട് മാത്രം കാര്യമില്ല.
അകം നന്നായി വൃത്തിയാക്കി നടക്കണം
അതിനും അതീവ പ്രാധാന്യം നൽകണം.
ഓർക്കുക ആരാണൊ തന്റെ ഹൃദയം ശുദ്ധിയാക്കി നടക്കുന്നത് അവരാണ് വിജയം നേടിയവർ.ഹൃദയം നന്നായാൽ എല്ലാം നന്നായി.
അത് മോശമായാൽ എല്ലാം മോശമായി.
ഓർക്കുക നമ്മൾ ഏതെങ്കിലും ഒരു സ്ഥലത്ത് ചെല്ലുമ്പോൾ അവിടെ കാണുന്ന നല്ല വൃത്തിയും അത് പോലെ നല്ല നറുമണവും അതിലേറെ അവിടെയുള്ളവരുടെ നല്ല സ്വഭാവവും നമുക്ക് ഏറെ സന്തോഷം നൽകുന്നു.
നമ്മുടെ മനസ്സിനും ആ സാഹചര്യത്തിനനുസരിച്ച് സന്തോഷം ലഭിക്കുന്നു.
നാം അവിടെ കൂടുതൽ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.

നേരെ തിരിച്ചാണെങ്കിലോ വൃത്തിയില്ലായ്മയും,ദുർഗന്ധവും അതിലേറെ അവിടെയുള്ളവരുടെ മോശമായ പെരുമാറ്റവും കാരണം നമുക്ക് എങ്ങിനെയെങ്കിലും അവിടെ നിന്നും രക്ഷപ്പെടാൻ തോന്നുകയും നമ്മുടെ മനസ്സ് വിഷമിക്കുകയും നമ്മൾ എത്രയും പെട്ടെന്ന് അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നു.
ഹൃദയത്തെ വൃത്തിയായി സൂക്ഷിക്കാൻ ആരംഭിക്കൂ നമുക്ക് ലഭിക്കുന്ന മനസ്സമധാനം സുഖം അവ സ്വയം അനുഭവിച്ചറിയൂ,
അപ്പോൾ ഉണ്ടാകുന്ന ആളുകളുടെ നമ്മോടുള്ള നല്ല പെരുമാറ്റം സ്നേഹം ബഹുമാനം അതും അനുഭവിച്ചറിയൂ.
നല്ല ചിന്തകളാണ് അതിന് പ്രധാനമായും വേണ്ടത്.
ആവശ്യമില്ലാത്ത ചിന്തകൾ പ്രത്യേകിച്ച് മറ്റുള്ളവരെക്കുറിച്ച് നാം ചിന്തിക്കാതിരിക്കുക.
ചെയ്യാൻ സാധിക്കുമെങ്കിൽ നന്മകൾ ചെയ്യുക ഇല്ലെങ്കിൽ വെറുതെയിരിക്കുക.
അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങൾ അന്വേഷിക്കുകയോ അവരുടെ കാര്യങ്ങളിൽ ഇടപെടുകയോ ചെയ്യാതിരിക്കുക.
മറ്റുള്ളവരുടെ നേട്ടങ്ങളിലും സന്തോഷത്തിലും സന്തോഷിക്കുക.
ഏത് മോശം ചിന്ത മനസ്സിൽ വരുമ്പോഴും സ്വയം മനസ്സിനോട് പറയുക
അരുത് ചെയ്യരുത് ഹൃദയത്തെ മലിനമാക്കരുത് ശുദ്ധിയാകട്ടെ
അത് പറഞ്ഞ് സ്വയം പുഞ്ചിരിക്കാൻ ശ്രമിക്കുക
തീർച്ചയായും മാറ്റങ്ങൾ ഹൃദയത്തിൽ ഉണ്ടാക്കാൻ സാധിക്കും..
ശ്രമിച്ചു നോക്കൂ..അൽഭുതങ്ങൾ കാണാം.

No comments:

Post a Comment