Pages

Wednesday, October 17, 2018

സ്നേഹ സമ്മാനം

“ഇന്ന് ആരോ നമ്മളെ കാണാൻ വരുന്നെണ്ടെന്ന് തോന്നുന്നു,
എന്തോ നല്ല ഭക്ഷണമുണ്ടാക്കുന്നുണ്ട്,
നല്ല മണം”
“ബിരിയാണിയാണെന്ന് തോന്നുന്നു”
“ചിക്കനായിരിക്കും”
“പായസമില്ലാതിരിക്കില്ല”
ആ പെൺകുട്ടികൾ അഭിപ്രായം പറയുകയായിരുന്നു‌ പരസ്പരം.


അനാഥരായ പെൺകുട്ടികൾ മാത്രം താമസിച്ച് പഠിക്കുന്ന അനാഥാലയത്തിലെ കുട്ടികളിൽ ചിലരായിരുന്നു അവർ.
മുപ്പതോളം കുട്ടികളുണ്ട് അവർ.
ചിലർ പിതാവ് മരണപ്പെടുകയോ,
ഉപേക്ഷിച്ച് പോകുകയോ ചെയ്ത്
അനാഥരായിപ്പോയവർ.

വാർഡൻ വന്നു പറഞ്ഞു,“ഇന്ന് ഒരു കുടുംബം നിങ്ങളെ കാണാനും,സംസാരിക്കാനും വരുന്നുണ്ട്”
“എല്ലാവരും നല്ല വൃത്തിയിൽ ഉണ്ടാകണം”
“നല്ല അച്ചടക്കവും,വിനയവും കാണിക്കണം അവരോട്”

ഇവിടെ അവരുടെ വീട്ടിൽ മകളുടെ പിറന്നാളായിരുന്നു,
അവൾ ഉമ്മയോട് പരാതി പറഞ്ഞു
കരഞ്ഞു,
കൂട്ടുകാരികൾ,അയൽ വീടുകളിലുള്ളവർ,
കുടബങ്ങളിലുള്ളവർ,ബർത്ത് ഡേ ആഘോഷിച്ചതിനെക്കുറിച്ചും അവർക്ക് ലഭിച്ച വലിയ സമ്മാനങ്ങളെക്കുറിച്ചും,
അവരെ മാതാപിതാക്കൾ കൊണ്ട് പോയ ഇടങ്ങളെക്കുറിച്ചും പറഞ്ഞു,
അവളുടെ ബർത്ത്ഡേ ആയിട്ട് കാര്യമായി ഒന്നും ചെയ്യുന്നില്ല എന്ന് പറഞ്ഞ് അവൾ കരഞ്ഞു.

ഉച്ചയ്ക്ക് ഒരു മണി ആയപ്പോൾ ഉപ്പ എത്തി.
ഉമ്മയാണ് പറഞ്ഞത്,
“ഇവളുടെ ബർത്ത് ഡേ ആയിട്ട് നമ്മൾ അവൾക്ക് കാര്യമായി ഒന്നും ചെയ്യുന്നില്ല എന്ന പരാതിയാ ഇവൾക്ക്”

“കഴിഞ്ഞ വർഷം പറഞ്ഞിരുന്നുവത്രെ ഈ ബർത്ത് ഡേയ്ക്ക് ഉറപ്പായും എന്തെങ്കിലും വലിയ സമ്മാനം നൽകുമെന്ന്”
“എല്ലാ വർഷവും ഇത് തന്നെയാ പറയുന്നെ,എന്നാ അവളുടെ പരാതി”
“നിങ്ങൾ മറന്നു പോയതാണോ?”

“ആരാ പറഞ്ഞെ മറന്നു എന്ന്?”
“ഇന്ന് നമുക്ക് ഇവളെയും കൊണ്ട് വളരെ പ്രധാനപ്പെട്ട സ്ഥലത്ത് പോകാനുണ്ട്”
“അവിടെ പോയി വരുമ്പോൾ അവൾക്ക് അവൾക്കേറ്റവും ഇഷ്ടപ്പെട്ട സമ്മാനവും നൽകും”

“വേഗം റെഡിയായിക്കോ ഒരു മണിക്കൂറിനകം പുറപ്പെടണം”
അവർ റെഡിയായ് വന്നു.
പുറപ്പെട്ടു. വഴിയിൽ വെച്ച് മകൾക്ക് ഇഷ്ടപ്പെട്ട ഐസ്ക്രീമും,ചോക്ലേറ്റും വാങ്ങി.
“ഇതാർക്കാ ഇത്രയധികം?”
“വരൂ പറയാം..”

അവർ ആ അനാഥാലയത്തിന്റെ മുന്നിൽ എത്തി. മാനേജരുമായി സംസാരിച്ചു.

വലിയൊരു ഹാളിലെത്തി. അവർക്ക് കസേര നൽകി ഇരിക്കാൻ
അവർ അവിടെ ഇരുന്നു.

കുറച്ചു നേരത്തിനു ശേഷം പെൺകുട്ടികൾ എല്ലാവരും അകത്തേക്ക് വന്നു.
അവർ തറയിൽ ഇരുന്നു.
മാനേജർ കുടുംബത്തിനടുത്ത് കസേരയിൽ ഇരുന്നു.

കുടുംബനാഥൻ എഴുന്നേറ്റു ഭാര്യയോടും മക്കളോടും പറഞ്ഞു,
“വരൂ,നമുക്ക് അവിടെ അവരോടൊപ്പം ഇരിക്കാം,
“മാനേജർ,“വേണ്ട സാർ നിങ്ങൾ ഇവിടെത്തന്നെ..”
വാക്കുകൾ പറഞ്ഞു തീരുന്നതിനു മുമ്പേ അവർ കുട്ടികളോടൊപ്പം പോയിരുന്നു.

മാനേജർ കുട്ടികൾക്ക് അദ്ദേഹത്തേയും കുടുംബത്തേയും പരിചയപ്പെടുത്തിക്കൊടുത്തു.
പിന്നീട് കൂട്ടത്തിൽ ഒരു കുട്ടി പ്രാർത്ഥിച്ചു
എല്ലാവരും അതേറ്റു പറഞ്ഞു.

ഭക്ഷണം കഴിക്കാനായി എല്ലാവരും കേന്റീൻ ഹാളിലേക്ക് പോകാനായി എഴുന്നേറ്റു.
മാനേജർ പറഞ്ഞു,
“സാർ,നിങ്ങൾക്കും കുടുംബത്തിനും ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കാം”
അദ്ധേഹം പറഞ്ഞു,“വേണ്ട ഞാനും കുടുംബവും ആ കുട്ടികളുടെ ഒന്നിച്ചിരുന്ന് കഴിക്കാം”.

കുട്ടികളുമൊന്നിച്ച് ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോൾ അദ്ധേഹം മകളോടും, ഭാര്യയോടുമായ് പറഞ്ഞു..
“ഞാനും,മോനും ഓഫീസിൽ കാണും,നിങ്ങൾ ഇവിടെയുള്ള കുട്ടികളോട് സംസാരിച്ച് കഴിഞ്ഞതിന് ശേഷം അവിടേക്ക് വന്നോളൂ”.

കുറച്ചു സമയങ്ങൾക്ക് ശേഷം അവർ ഓഫീസിലേക്ക് വന്നു.
പിതാവ് മാനേജരോട് യാത്ര ചോദിച്ച് ഇറങ്ങി.

നേരെ അദ്ദേഹം കുട്ടികളെയും കൊണ്ട് പോയത് മാർക്കറ്റിലേക്കായിരുന്നു.
ഹൈപ്പർ മാർക്കറ്റിനു മുന്നിൽ കാർ പാർക്ക് ചെയ്തു.
“ഇറങ്ങിക്കോളൂ എന്റെ മോൾക്ക് എന്താ ബർത്ത്ഡേഗിഫ്റ്റ് വേണ്ടത് അത് വാങ്ങിക്കാം..”
ഭാര്യയും മകനും ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ആ തേങ്ങൽ കേട്ടത്
“വേണ്ട ഉപ്പാ, എനിക്ക് ഒന്നും വേണ്ട”

“എന്റെ ഉപ്പ ഇന്ന് നൽകിയ സമ്മാനത്തേക്കാൾ വലുത് ഇനി എന്തണുപ്പാ ഉള്ളത്?” മകളുടെ പൊട്ടിക്കരഞ്ഞു കൊണ്ടുള്ള മറുപടി കേട്ട്

അദ്ദേഹം കാറിൽ തിരിച്ചു കയറി പിൻ സീറ്റിൽ മകളുടെ അടുത്ത് ഇരുന്നു.
ഭാര്യയും മകനും കൂടി കാറിൽ കയറി ഡോർ അടച്ചു.

അദ്ദേഹം മകളെ ചേർത്തു പിടിച്ചു ചോദിച്ചു,“എന്ത് പറ്റി എന്റെ പൊന്ന് മോൾക്ക്?!”
“ഉപ്പാ.. ഞാൻ ഇന്ന് അവിടെ കുറേ കുട്ടികളെ പരിചയപ്പെട്ടു,
രണ്ട് കുട്ടികൾ കുറേ സംസാരിച്ചു,

ഒരാളുടെ ബർത്ത്ഡേ കഴിഞ്ഞ മാസം കഴിഞ്ഞുവത്രെ..”
“ഞാൻ വെറുതെ ചോദിച്ചു പോയി,“ എന്താ സമ്മാനം കിട്ടിയത് എന്ന്”?
”ആ കുട്ടിയുടെ കണ്ണ് നിറഞ്ഞു
ആ കുട്ടി പറഞ്ഞു,
“സമ്മാനമൊന്നും വേണ്ട..”
“വയറ് നിറച്ചും ഇഷ്ടഭക്ഷണവും വേണ്ട”
“പക്ഷ; നിനക്കുള്ളത് പോലെ ചേർത്ത് പീടിച്ച് നടക്കാൻ ആ ഒരു ദിവസ്സത്തേക്കെങ്കിലും എന്റെ ഉപ്പ വന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോകാറുണ്ട് ഞാൻ"
“അത് പറഞ്ഞപ്പോൾ ഞാൻ ആ കുട്ടിയെ ശ്രദ്ധിച്ചു ഉപ്പാ
അവളുടെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു ഉപ്പാ”

“എനിക്ക് എന്റെ ഉപ്പ നൽകിയ വലിയൊരു പാഠമാണുപ്പാ ഇത്.
നാളെ സ്കൂളിൽ‌ അഭിമാനത്തോടെ എനിക്ക് എല്ലാരോടും പറയണം,
എന്റെ ഉപ്പ നൽകിയ സമ്മാനത്തെക്കുറിച്ച്”.
ഉപ്പ മകളെ ചേർത്ത് പിടിച്ച് ആ നെറ്റിയിൽ ചുംബിച്ചു..

No comments:

Post a Comment