Pages

Tuesday, October 16, 2018

ഉമ്മ...

പൊന്നുമ്മാ ഉമ്മ എനിക്ക് നൽകിയ അമ്മിഞ്ഞപ്പാലിന് പകരം
എന്ത് നൽകിയാലും പകരമാവില്ലല്ലോ ഉമ്മാ..
ഉമ്മയെന്നോട് പിണങ്ങിയാൽ പിന്നെ അല്ലാഹു പോലും എന്നെ ഇഷ്ടപ്പെടില്ലല്ലോ ഉമ്മാ...

ഇന്നും ഞാൻ ഓർക്കുന്നു ഉമ്മാ ആ നാളുകൾ മഴയും തണുപ്പുള്ള ആ രാത്രികളിൽ നെഞ്ചോട് ചേർത്ത് കിടത്തി ഉറക്കിയത്...
ചൂടുള്ള നാളുകളിൽ ഉമ്മയുടെ തട്ടം കൊണ്ട് വീശി എനിക്ക് തണുത്ത കാറ്റ് നൽകിയത്...
അന്നും ഇന്നും നൽകിയ ഓരോ ദുആകളും ഓർക്കുന്നു ഉമ്മാ ഞാൻ..
എന്റെ പൊന്നുമ്മാന്റെ ഹൃദയം പോലെ മറ്റാരുടേതും ഉണ്ടാകില്ലല്ലോ ഉമ്മാ ...
എനിക്ക് വേണ്ടി എന്തെല്ലാം സഹിച്ചു എന്റെ പൊന്നുമ്മാ...
ആ നല്ല ഉറക്കവും വിശ്രമവും സന്തോഷവും സമാധാനവും എല്ലാം
എനിക്ക് നൽകി പുഞ്ചിരിച്ചില്ലേ ഉമ്മാ...
ഉമ്മയുടെ ഹൃദയം വേദനിപ്പിച്ച് എനിക്ക് എന്ത് സമാധാനവും സന്തോഷവും ലഭിക്കാനാണുമ്മാ?...
പലരും വളർന്നപ്പോൾ ഉമ്മമാരെ മറന്നു പോകുന്നല്ലോ ഉമ്മാ...
ഞാനങ്ങിനെ ആയിപ്പോകാതിരിക്കാൻ
ദുആ ചെയ്യണേ ഉമ്മാ...
എല്ലാ തെറ്റുകളും പൊറുത്തു തരുന്ന
ഒരേയൊരു കോടതി ഉമ്മയുടെ ഹൃദയമാണെന്നറിയാം ഉമ്മാ....
മാപ്പ് നൽകണം ഉമ്മാ...
ഇനിയും വേണം ഉമ്മാ എനിക്കെന്റെ ഉമ്മാന്റെ ദുആകൾ...
ഉമ്മാന്റെ ദുആ ഇല്ലെങ്കിൽ ഞാൻ ഒന്നുമല്ല ഉമ്മാ...
ഉമ്മാ മുങ്ങിത്താഴുന്ന ഈ തോണിയെന്ന എന്റെ ജീവിതത്തിന് കര കാണിച്ചു തരേണമേ ഉമ്മാ...
ഇല്ലെങ്കിൽ ഞാൻ വലിയ തെറ്റുകാരനായിപ്പോകും ഉമ്മാ‌..
ഞാൻ അല്ലാഹുവിനു മുന്നിൽ എല്ലാം
നഷ്ടപ്പെട്ടവനായിപ്പോകും ഉമ്മാ...
അറിയാതെ പോലും മനസ്സ് വിഷമിച്ചു‌ പോയിട്ടുണ്ടെങ്കിൽ നൽകണേ ഉമ്മാ മാപ്പ്...

No comments:

Post a Comment