Pages

Wednesday, October 17, 2018

ആ ഒരു ദിവസം

ഒരു ദിവസം ഞാൻ ഈ ലോകത്തോട് വിട പറഞ്ഞ് പോകും,ഒരിക്കലും തിരിച്ച് വരാത്ത പോക്ക്.
അന്ന് എന്റെ ഈ ടൈം ലൈൻ കാണുമ്പോൾ നീ കരഞ്ഞേക്കാം.
നീ തനിച്ചിരിക്കുമ്പോൾ ഞാൻ കൂടെ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആശിച്ചേക്കാം.

പിന്നീട് ഒരിക്കലും നിനക്ക് എന്റെ ചിരിയോ, എന്റെ ശബ്ദമോ കേൾക്കാൻ സാധിക്കില്ല.
നിന്നെ ശല്ല്യപ്പെടുത്താൻ ഞാൻ ഉണ്ടാവില്ല.
നിന്നെ കളിയാക്കി ചിരിക്കാനോ, ഉപദ്രവിക്കാനോ ഞാൻ ഉണ്ടാവില്ല.
നിന്റെ കണ്ണുകളിൽ നിന്നും കണ്ണു നീർ ഒഴുകിയേക്കാം.
പക്ഷേ ഞാൻ പോയിരിക്കും.
ദൂരേക്കുള്ള യാത്ര,എന്നെന്നേക്കുമായുള്ള യാത്ര.
അത് കൊണ്ട് ആസ്വദിക്കുക എന്റെ നിഷ്കളങ്കമായ സ്നേഹം, ശ്രദ്ധ എന്റെ വിഡ്ഡിത്തങ്ങൾ എല്ലാം എന്റെ കണ്ണുകൾ എന്നെന്നേക്കുമായി അടയുന്നതിന്ന് മുമ്പ്.
എല്ലാവരും ഇത് വായിക്കുമായിരിക്കും
പക്ഷെ മനസ്സിലാക്കുന്നവർ കുറവായിരിക്കും.

No comments:

Post a Comment