Pages

Wednesday, October 17, 2018

അമൃതം തോറ്റു പോകും അമ്മിഞ്ഞപ്പാൽ

ഞാൻ ഗർഭപാത്രത്തിൽ ജന്മമെടുത്തു
ഉമ്മയ്ക്ക് ആദ്യമായ് നൽകിയ സമ്മാനങ്ങൾ ചർദ്ധിയും തലകറക്കവും.
ഞാൻ വളരാൻ തുടങ്ങി ഉമ്മയ്ക്ക് നൽകിയ സമ്മാനങ്ങൾ
ക്ഷീണവും ഭക്ഷണത്തോടുള്ള അരുചിയും.
വളർന്നു കുറച്ച് കൂടി വലുതായി ഞാൻ
ഉമ്മയ്ക്ക് ഞാൻ നൽകിയ സമ്മാനങ്ങൾ
ആഗ്രഹിക്കുന്ന രീതിയിൽ കിടക്കാൻ സാധിക്കാതെയായി,
കൂടുതൽ സമയം നടക്കാനോ,
ഇരിക്കാനോ വയ്യാതെയായി,
ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കാൻ പറ്റാതെയായി.
ഈ ലോകത്തേയ്ക്കുള്ള വരവായി ഞാൻ നൽകി ഞാൻ ഉമ്മയ്ക്ക് സമ്മാനങ്ങൾ
വേദന വേദന വേദന മാത്രം.
ഞാനീ ലോകത്തേയ്ക്കെത്തി
ഉറക്കെക്കരഞ്ഞു
ഉമ്മ എനിക്ക് നൽകി സമ്മാനം
തേനൂറും പതിനാലാം രാവിലെ ചന്ദ്രനെപ്പോലെ പാലൂറും പുഞ്ചിരി.
നൽകി എനിക്ക് അമൃതം തോറ്റു പോകും അമ്മിഞ്ഞപ്പാൽ.
നൽകി എനിക്ക് ആദ്യമായ് ഈ ലോകത്ത് ആർക്കും നൽകാനാവാത്ത വില മതിക്കാനാകാത്ത മുത്തങ്ങൾ.


ഞാൻ നൽകി വീണ്ടും സമ്മാനങ്ങൾ

എന്റെ പൊന്നുമ്മയ്ക്ക് മലവും മൂത്രവും ഉമനീരും




ഉമ്മ പകരം നൽകി പുഞ്ചിരിച്ച് കൊണ്ടുള്ള നറു മുത്തങ്ങൾ.




നഷ്ടപ്പെടുത്തി ഞാൻ ഊണും ഉറക്കവും

പകരം




നൽകി ഞാൻ ഭയവും കണ്ണുനീരും.




പകരം നൽകി എനിക്ക് സ്നേഹവും ശ്രദ്ധയും.




എല്ലാ തെറ്റുകൾക്കും മാപ്പേകിയ ജഡ്ജി എന്നുമ്മ.




ഞാൻ കണ്ടതിൽ വെച്ചേറ്റവും സുന്ദരി എന്നുമ്മ.




ഞാൻ കണ്ടതിൽ വെച്ചേറ്റവും നല്ല നേഴ്സും ഏറ്റവും നല്ല ഡോക്ടറുമാണെൻ ഉമ്മ.




ഞാൻ കഴിച്ചതിൽ ഏറ്റവും രുചിയുള്ള ഭക്ഷണം നൽകിയ ഏറ്റവും നല്ല പാചകക്കാരി എൻ ഉമ്മ.




എന്റെ വസ്ത്രങ്ങൾ ഏറ്റവും നന്നായി അലക്കിത്തേച്ചു തന്ന് ഏറ്റവും നല്ല അലക്കുകാരിയായി അന്ന് എൻ ഉമ്മ.




എനിക്ക് ഏറ്റവും നല്ല അറിവുകൾ ഏറ്റവും കൂടുതൽ പകർന്നു നൽകിയ ഏറ്റവും നല്ല അദ്ധ്യാപിക എൻ ഉമ്മ.




ക്ഷമയെന്താണെന്ന് അനുഭവത്തിലൂടെ കാണിച്ചു നൽകിയ ഏറ്റവും വലിയ ക്ഷമാശീല എൻ ഉമ്മ.




എന്റെ ഇഷ്ടങ്ങൾ ഞാൻ പറയാതെ മനസ്സിലാക്കിയ ഏറ്റവും നല്ല മാജിക്കുകാരി എൻ ഉമ്മ.




എനിക്കേറ്റവും നന്നായി ചേരുന്ന വസ്ത്രങ്ങളും നിറവും മനസ്സിലാക്കിയ എന്റെ ഏറ്റവും നല്ല ഫാഷൻ ഡിസൈനർ എൻ ഉമ്മ.




എന്റെ ഏറ്റവും നല്ല ട്യൂഷൻ ടീച്ചറായിരുന്നു എൻ ഉമ്മ.




എനിക്ക് വേണ്ടി ഉപ്പയോട് വാദിച്ചു ജയിച്ച ഏറ്റവും നല്ല വക്കീലായിരുന്നു എൻ ഉമ്മ.




ഒരിക്കലും സെറ്റ് ചെയ്തു വെച്ചില്ലെങ്കിലും ഏറ്റവും നല്ല അലാറം ക്ലോക്കായിരുന്നു എൻ ഉമ്മ.




ഷർട്ട് എവിടെ ഉമ്മ




ഷൂ എവിടെ ഉമ്മ




ബാഗ് എവിടെ ഉമ്മാ




ഉമ്മയെക്കൂടാതെ ഇല്ലായിരുന്നു ആ ദിനങ്ങൾ..




വേദനയിലും പുഞ്ചിരിക്കുന്ന ഏറ്റവും നല്ല അഭിനേത്രി എൻ ഉമ്മ.




സ്നേഹമെന്തെന്ന് അറിയിച്ചു തന്നു എനിക്കെന്റെ ഉമ്മ.




ഒരിക്കലും പിണങ്ങാത്ത എന്റെ ഏറ്റവും നല്ല കൂട്ടുകാരി എനിക്കെന്റെ ഉമ്മ.




തിരിച്ച് ഒന്നും ആഗ്രഹിക്കാതെ സ്നേഹവും കരുണയും നൽകി എന്നെ ഞാനാക്കി എന്റെ ഉമ്മ.




നാഥാ നീളം എനിക്കെന്റെ ഉമ്മാക്ക് ഹാഫിയ ത്തുള്ള ദീർഘാായുസ്സ് നൽകേണമേ ...ആമീൻ

No comments:

Post a Comment