ഇന്ന് നമുക്ക് ഏറെ ബന്ധങ്ങളുണ്ട് സുഹൃത്ത് ബന്ധങ്ങൾ, രക്ത ബന്ധങ്ങൾ, കുടുംബ ബന്ധങ്ങൾ അത് പറയുമ്പോൾ എടുത്ത് പറയേണ്ട ഒരു കാര്യമുണ്ട് ഭാര്യയുടെയോ ഭർത്താവിന്റെയോ കുടുംബങ്ങളേയും നാം നമ്മുടെ കുടുംബ ബന്ധങ്ങളിൽ ഉൾപ്പെടുത്തണം കാരണം ചിലർ പറയാറുണ്ട് അത് ഭാര്യയുടെ ബന്ധു അല്ലെങ്കിൽ ഭർത്താവിന്റെ ബന്ധു എന്ന്.
അത് ശരിയല്ല നമ്മുടെ ബന്ധുവായിത്തന്നെ അവരേയും കണക്കാക്കണം ഏത് രീതിയിലുള്ള ബന്ധുവാണെന്ന് ചോദിച്ചാൽ വിശദീകരിക്കാം.
മറ്റൊന്ന് നമ്മളിൽ ചിലർ നമ്മുടെ കുടുംബത്തിലുള്ള ബന്ധുക്കളെക്കുറിച്ച് പറഞ്ഞു കേൾക്കാറുണ്ട് ഞങ്ങൾ ഒരേ കുടുംബം തന്നെയാണ് എന്നാൽ വളരെ ദൂരത്തെ ബന്ധമാണെന്ന് ,
ചോദിച്ചയാൾ അങ്ങിനെ നിങ്ങൾ അടുത്ത ബന്ധുക്കളാണോ അല്ലെയോ എന്നൊന്നും ചോദിച്ച് കാണില്ല പക്ഷെ എന്നാലും പറയുന്നത് കേൾക്കാം അതിൽ വളരെ കൂടുതലായി കേൾക്കാൻ സാധിക്കുക.
കുടുംബത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ഇനി അടുത്ത ബന്ധുവായാൽ പോലും ചെറിയ ഒരു ബന്ധമുണ്ട് ദൂരത്തിലുള്ള ബന്ധുവാ എന്ന് പറയുന്നത് കേൾക്കാം എന്നാൽ അതിശയമെന്ന് പറയട്ടെ നല്ല സമ്പത്തോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ കുറച്ച് പ്രശസ്തിയോ ഉള്ളവരാണെങ്കിൽ എത്ര ദൂരത്തെ ബന്ധുക്കളായാലും വളരെ അടുത്ത ബന്ധുക്കളായി മാറുന്നത് കാണാം.
മറ്റൊന്ന് നമ്മുടെ അയൽ വാസികളേയും നാം അടുത്ത ബന്ധുക്കളെപ്പോലെയോ നല്ല ഒരു സുഹൃത്തിനെപ്പോലെയോ കാണണം.
ഒരു ചെടി നന്നായി വളരണമെങ്കിൽ അതിന് വെള്ളം നൽകുകയും അതിനെ ശ്രദ്ധിക്കുകയും വേണം ഇല്ലെങ്കിൽ ഉണങ്ങി ആ ചെടി ഇല്ലാതായിപ്പോകും.
അതേ പോലെ ബന്ധങ്ങൾ നില നിർത്തണമെങ്കിൽ ഇടക്കിടയ്ക്കുളള വിളികളും സംസാരവും സന്ദർശനങ്ങളും അത്യാവശ്യമാണ്.
ബന്ധങ്ങൾ നില നിർത്തണമെന്ന് ആഗ്രഹിക്കുന്നവർ അത് ചെയ്തിരിക്കും.
അങ്ങിനെ ചെയ്താലേ ബന്ധങ്ങൾ നില നിൽക്കുകയുള്ളൂ..
ഇല്ലെങ്കിൽ ചെടികൾ ഉണങ്ങിപ്പോകുന്നത് പോലെ ബന്ധങ്ങളും ഉണങ്ങി ഇല്ലാതായിപ്പോകും.
ബന്ധങ്ങൾ എന്ന് പറയുമ്പോൾ രക്ത ബന്ധങ്ങളളോ കുടുംബ ബന്ധങ്ങളോ മാത്രമല്ല മറിച്ച് സുഹൃത് ബന്ധങ്ങളും ഉൾപ്പെടും.
ഈ ലോകത്ത് ഏറ്റവും വലിയ സമ്പന്നൻ വളരെയധികം സമ്പത്തുള്ളവനല്ല മറിച്ച് നല്ല ഒരു കൂട്ടുകാരനുള്ളവനാണ്.
ഏറ്റവുമധികം പരാജയപ്പെട്ടവൻ നല്ല ഒരു കൂട്ടുകാരൻ ഇല്ലാത്തവനുമാണ്.
കുടുംബ ബന്ധം ചേര്ക്കുന്നതിനെ സ്രഷ്ടാവായ അല്ലാഹുവുമായി ചേര്ക്കുന്ന ബന്ധമായിട്ടാണ് പ്രവാചകന്(സ) പഠിപ്പിച്ചിട്ടുള്ളത്.
ആര് അത് ചേര്ക്കുന്നുവോ അവന് അല്ലാഹുവമായി ബന്ധം ചേര്ത്തിരിക്കുന്നു, ആര് അത് വിഛേദിക്കുന്നുവോ അല്ലാഹുമായുള്ള ബന്ധം അവന് വിഛേദിച്ചിരിക്കുന്നു.
പരിശുദ്ധ ഖുർആനിലെ ചില ആയത്തുകൾ കൂടി നാം വായിച്ച് മനസ്സിലാക്കണം.
ചേര്ത്തുവെക്കാന് അല്ലാഹു കല്പിച്ച ബന്ധങ്ങളെയൊക്കെ കൂട്ടിയിണക്കുന്നവരാണവര്. തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരും. കടുത്ത വിചാരണയെ പേടിക്കുന്നവരുമാണ്. (Sura 13 : Aya 21)
സത്യവിശ്വാസം സ്വീകരിക്കുകയും സല്ക്കര്മങ്ങള് പ്രവര്ത്തിക്കുകയും ചെയ്ത തന്റെ ദാസന്മാര്ക്ക് അല്ലാഹു നല്കുന്ന ശുഭവാര്ത്തയാണിത്. പറയുക: "ഇതിന്റെ പേരില് ഞാന് നിങ്ങളോടൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. അടുത്തബന്ധത്തിന്റെ പേരിലുള്ള ആത്മാര്ഥമായ സ്നേഹമല്ലാതെ." ആരെങ്കിലും വല്ല നന്മയും നേടുകയാണെങ്കില് നാമതില് വര്ധനവ് വരുത്തും.
തീര്ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്. (Sura 42 : Aya 23)
അല്ലാഹുവോടുള്ള കരാര് ഉറപ്പിച്ചശേഷം ലംഘിക്കുകയും അവന് കൂട്ടിയിണക്കാന് കല്പിച്ചവയെ അറുത്തുമാറ്റുകയും ഭൂമിയില് കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവര്ക്ക് ശാപം. അവര്ക്കുണ്ടാവുക ഏറ്റവും ചീത്തയായ പാര്പ്പിടമാണ്. (Sura 13 : Aya 25)
ഓര്ക്കുക: ഇസ്രയേല് മക്കളില്നിന്ന് നാം ഉറപ്പുവാങ്ങി: അല്ലാഹുവിനല്ലാതെ നിങ്ങള് വഴിപ്പെടരുത്. മാതാപിതാക്കളോടും അടുത്ത ബന്ധുക്കളോടും അനാഥകളോടും അഗതികളോടും നല്ല നിലയില് വര്ത്തിക്കണം; ജനങ്ങളോട് നല്ലതു പറയണം; നമസ്കാരം നിഷ്ഠയോടെ നിര്വഹിക്കണം; സകാത്ത് നല്കണം. പക്ഷേ,പിന്നീട് നിങ്ങള് പുറം തിരിഞ്ഞു; നിങ്ങളില് അല്പം ചിലരൊഴികെ. (Sura 2 : Aya 83)
നിങ്ങള് അല്ലാഹുവിന് വഴിപ്പെടുക. അവനില് ഒന്നിനെയും പങ്കു ചേര്ക്കാതിരിക്കുക. മാതാപിതാക്കളോട് നന്നായി വര്ത്തിക്കുക. ബന്ധുക്കള്, അനാഥകള്, അഗതികള്, കുടുംബക്കാരായ അയല്ക്കാര്, അന്യരായ അയല്ക്കാര്, സഹവാസികള്, വഴിപോക്കര്, നിങ്ങളുടെ ഉടമസ്ഥതയിലുള്ളവര്; എല്ലാവരോടും നല്ലനിലയില് വര്ത്തിക്കുക. പൊങ്ങച്ചവും ദുരഹങ്കാരവുമുള്ള ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല. (Sura 4 : Aya 36)
അല്ലാഹു നമ്മളെ എല്ലാവരേയും അല്ലാഹുവിന്ന് വേണ്ടി നല്ല ബന്ധങ്ങൾ നില നിർത്താൻ സഹായിക്കുമാറാകട്ടെ

No comments:
Post a Comment