Pages

Thursday, October 3, 2019

സമ്പാധ്യം
--------
#HaneefLabbakka
സമ്പന്നനായ ഒരാൾ‌ ഭാര്യയും,മക്കളും ഉണ്ടായിരിക്കെ അവർ അറിയാതെ ദൂരെ മറ്റൊരു സ്ഥലത്ത് നിന്നും മറ്റൊരു വിവാഹം കൂടി ചെയ്തു.
രണ്ടാം വിവാഹത്തിൽ അദ്ദേഹത്തിന് മക്കളില്ലായിരുന്നു.
അദ്ദേഹം താമസിച്ചിരുന്നത് ആദ്യ ഭാര്യയുടെയും മക്കളുടെയും കൂടെത്തന്നെയായിരുന്നു.

കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം രോഗം പിടികൂടി കിടപ്പിലായി.
ഡോക്ടർമാർ ഇനി ഒന്നും ചെയ്യാനില്ല‌ പ്രാർത്ഥിക്കൂ എന്ന് പറഞ്ഞ സമയം അദ്ദേഹം തന്റെ വക്കീലിനെ വിളിച്ച് വസ്സിയ്യത്ത് എഴുതിപ്പിച്ചു.

ആദ്യ ഭാര്യയിലെ മൂത്ത മകനെ വിളിച്ച്
രണ്ടാം വിവാഹത്തെക്കുറിച്ച്  പറഞ്ഞു.
അവരുടെ അഡ്രസ്സും വിവരങ്ങളും മകന് നൽകി.
വസിയ്യത്തിന്റെ കാര്യവും മകനോട് പറഞ്ഞു.
എന്റെ മരണ ശേഷം രണ്ടാം ഭാര്യയുടെ അവകാശങ്ങൾ അവർക്ക് നൽകണമെന്നും പറഞ്ഞു.

ദിവസ്സങ്ങൾക്കകം അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.
പിതാവിന്റെ മരണ ശേഷം മകൻ തന്റെ രണ്ടാം മാതാവിനെ അന്വേഷിച്ചു പുറപ്പെട്ടു.
പിതാവ് പറഞ്ഞ അഡ്രസ്സിൽ വീട് കണ്ട് പിടിച്ചു.
വളരെ ചെറിയ പഴയ ഒരു വീടായിരുന്നു‌ അവരുടേത്.

മാതാവിനോട് മകൻ വിവരങ്ങൾ എല്ലാം പറഞ്ഞു,മാതാവിനേയും കൂട്ടി വക്കീലിനടുത്ത് ചെന്നു.
പിതാവിന്റെ വസിയ്യത്ത് പ്രകാരം രണ്ടാം ഭാര്യക്കും കോടിയോളം സ്വത്തിന് അവകാശമുണ്ടായിരുന്നു.
മകൻ  രണ്ടാം മാതാവിന് അവരുടെ അവകാശങ്ങൾ എല്ലാം അവർക്ക് നൽകി.
മാതാവ് തിരിച്ച് അവരുടെ നാട്ടിലേക്ക് തന്നെ പോയി.

ഒരു വർഷം കഴിഞ്ഞ്‌ മകൻ തന്റെ രണ്ടാം മാതാവിനെ കാണാനായി അവരുടെ നാട്ടിലെത്തി.
നാട്ടിലെത്തി അവരുടെ വീട് കണ്ട മകൻ അൽഭുതപ്പെട്ടു,കാരണം അവർ അപ്പോഴും പഴയ ആ ചെറിയ വീട്ടിൽ തന്നെയാണ് കഴിഞ്ഞിരുന്നത്
മകൻ മാതാവിനോട് ചോദിച്ചു,“പിതാവിന്റെ ഇത്രയും വലിയ സമ്പത്ത് അവകാശം ലഭിച്ചിട്ടും ഒരു നല്ല വീട് പോലും ഉണ്ടാക്കാതെ ആ സമ്പത്ത് മുഴുവൻ നിങ്ങൾ എന്ത് ചെയ്തു?!”

മാതാവ് മകനോട് പറഞ്ഞു,“വരൂ നമുക്ക് ഒരിടം വരെ പോകാം”
മകനും മാതാവും കുറച്ചു ദൂരെ വലിയ കെട്ടിടത്തിനു മുന്നിലെത്തി.
ആ കെട്ടിടത്തിനു മുകളിലെ ബോർഡ് ചൂണ്ടിക്കാണിച്ച് മാതാവ് പറഞ്ഞു,“മോൻ അത് വായിച്ചു‌ നോക്കൂ”
മകൻ വായിച്ചു,മകന്റെ കണ്ണുകൾ നിറഞ്ഞു.
അത് തന്റെ പിതാവിന്റെ പേരിലുള്ള ഖുർആൻ കോളേജും,
അനാഥാലയവുമായിരുന്നു.
ഉമ്മ‌ പറഞ്ഞു,“ഉപ്പാക്ക് സ്ഥിരമായി പുണ്യം ലഭിക്കാനായി എന്തെങ്കിലും‌ ചെയ്യണമെന്നുണ്ടായിരുന്നു,അത് കൊണ്ട് എനിക്ക് ലഭിച്ച അവകാശം കൊണ്ട് ഞാനീ സ്ഥാപനം ആരംഭിച്ചു”.
തിരിച്ച് സ്വന്തം നാട്ടിലെത്തിയ ആ മകൻ
മറ്റു സഹോദരങ്ങളെ ഈ വിവരം അറിയിച്ചു.
അവർ പറഞ്ഞു വേണമെങ്കിൽ രണ്ടാം മാതാവിന് ആ സമ്പത്ത് കൊണ്ട് കൊട്ടാരം പോലുള്ള വീട് പണിത് വില കൂടിയ വാഹനങ്ങൾ വാങ്ങി‌ സുഖസുന്ദരമായ ജീവിതം നയിക്കാമായിരുന്നു.
പക്ഷെ തന്റെ ഭർത്താവിന് പുണ്യം ലഭിക്കണമെന്ന ആഗ്രഹത്തോടെ അവർ ചെയ്തത് ഈ കാരുണ്യ പ്രവർത്തന മായിരുന്നു.
സത്യത്തിൽ ഇതാണ് സ്നേഹം.
മക്കൾ എല്ലാവരും ചേർന്ന് നല്ല ഒരു തുക സ്വരൂപിച്ച് ആ സ്ഥാപനത്തിന്റെ നടത്തിപ്പിനായ് രണ്ടാം മാതാവിന് നൽകി.

🔴ഇന്നത്തെ കാലത്ത് മാതാപിതാക്കളുടെ സമ്പത്ത് കൊണ്ട് അടിപൊളി‌ ജീവിതം നയിച്ച് അതിനെ നശിപ്പിക്കുന്നവർക്ക് ‌
ഒരു പാഠമാണീ കഥ.
നല്ലവരായ മക്കൾ തങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടിയും ഭാര്യയോ,ഭർത്താവോ മരണപ്പെട്ട് പോയ തന്റെ ഇണയ്ക്ക് വേണ്ടിയും
മരണ ശേഷവും അവർക്ക് പുണ്യം ലഭിക്കണമെന്ന ആഗ്രഹത്തോടെ കാരുണ്യപ്രവർത്തനങ്ങൾ ചെയ്യുന്നു.

No comments:

Post a Comment