Pages

Thursday, October 3, 2019

ഇഷ്ടം :) സ്നേഹം

നമ്മൾ എപ്പോഴും ആഗ്രഹിക്കുന്നത്

നമ്മളിൽ നിന്നും പോസിറ്റീവ് തരംഗങ്ങൾ ഉണ്ടാകണം എല്ലാവരും നമ്മളെ‌‌ ഇഷ്ടപ്പെടണം എന്നാണ്.

അത് ഞാനായിക്കോട്ടെ, നിങ്ങളിലാരായിക്കോട്ടെ എല്ലാരും ആഗ്രഹിക്കുന്നത് അത് തന്നെയാണ്.




അല്ലാതെ നമ്മളെ കാണുമ്പോൾ‌ ഓടിയകലുന്നവരെയല്ല!

നാം ആരും പ്രതീക്ഷിക്കുന്നത്.

എന്നാൽ കൂടുതൽ ആളുകളുടെയും

അവസ്ഥ രണ്ടാമത് പറഞ്ഞത് പോലെയാണ്.

നമ്മളോട് സംസാരിക്കാൻ വരുന്ന ആരാകട്ടെ എത്രയും പെട്ടെന്ന് അവിടെ നിന്നും ഓടിപ്പോകാൻ ആഗ്രഹിക്കുന്നു!




അതിന് കാരണം നമ്മുടെ മോശമായ ചിന്തകളാണ്.

നമ്മൾ വിചാരിക്കുന്നു നമ്മുടെ മോശം ചിന്തകൾ മറ്റാരും അറിയില്ല എന്ന്.

എന്നാൽ, നമ്മുടെ മനസ്സിലെ മോശം ചിന്തകൾ നമ്മൾ അറിയാതെ നമ്മുടെ പെരുമാറ്റത്തിലൂടെ പുറത്തേക്ക് വരുന്നു.




അ ചിന്ത സംസാരിക്കുന്ന അതേ ആളെക്കുറിച്ചോ അതല്ല എങ്കിൽ,

നമ്മുടെ സ്വകാര്യമായ എന്തെങ്കിലും പ്രശ്നങ്ങൾ കാരണമോ, കുടുംബാംഗങ്ങളോടോ, കൂടെ ജോലി ചെയ്യുന്നവരോടോ അങ്ങിനെ ആരോടെങ്കിലും എന്തെങ്കിലും പ്രശ്നം ഉണ്ട് എങ്കിൽ നമ്മുടെ മനസ്സിൽ അവരെക്കുറിച്ച് മോശം ചിന്ത ഉണ്ട് എങ്കിൽ അത് നമ്മുടെ സ്വഭാവത്തിലൂടെ നമുക്ക് മുന്നിലേക്ക് വരുന്ന ആൾക്ക് മനസ്സിലാക്കാൻ സാധിക്കും.




നമ്മൾ എല്ലാവരും പലപ്പോഴും ജീവിതത്തിലുണ്ടായ നേട്ടങ്ങളെക്കുറിച്ചല്ല ചിന്തിക്കുന്നത് മറിച്ച് കോട്ടങ്ങളെക്കുറിച്ചാണ്!




ഉദാഹരണത്തിന് നമുക്ക് കുറേ പല്ലുകളുണ്ട് അതിൽ ഒരു പല്ല് ചെറുതായി പൊട്ടിപ്പോയാൽ നമ്മുടെ നാവ് എപ്പോഴും പോകുന്നത് എവിടേക്കാണ് ആ പൊട്ടിയപല്ലിനടുത്തേക്ക്!

അല്ലാതെ നല്ല പല്ലുകളുടെ അടുത്തല്ല, നമ്മൾ ചിന്തിക്കുന്നത് ആ പൊട്ടിപ്പോയ പല്ലിനെക്കുറിച്ചാണ്!

അല്ലാതെ ഒരു കേടുപാടുമില്ലാതെ മറ്റുള്ള നല്ല പല്ലുകളെക്കുറിച്ചല്ല!




അത് പോലെ ജീവിതത്തിലെ നമ്മുടെ കുറവുകളെയും,പ്രശ്നങ്ങളെയും കുറിച്ചാണ് നാം എപ്പോഴും ചിന്തിക്കുന്നത്!

ഒന്നോർത്ത് നോക്കൂ നമ്മുടെ ജീവിതത്തിൽ ഏത് പ്രായത്തിലാകട്ടെ യാതൊരു കുറവോ പ്രശ്നങ്ങളോ ഇല്ലാതെ ജീവിക്കാൻ സാധിക്കുമെന്ന് തോന്നുന്നുണ്ടോ?

ഒരിക്കലുമില്ല!




അപ്പോൾ നമ്മൾ നമ്മുടെ കുറവുകളെക്കുറിച്ച് മാത്രം ചിന്തിക്കുമ്പോൾ നമ്മളിൽ നിന്നും

മോശം പെരുമാറ്റം ഉണ്ടാകുന്നു

അത് കാരണം നെഗറ്റീവ് തരംഗങ്ങൾ നമ്മളിൽ നിന്നും ഉണ്ടാകുകയും ആളുകൾ നമ്മളിൽ നിന്നും ഓടിയകലാൻ ശ്രമിക്കുന്നു.




അത് കൊണ്ട് നമ്മുടെ പെരുമാറ്റം അതായത് സ്വഭാവമാണ് നാം ആദ്യം മാറ്റേണ്ടത്

അതിനുള്ള വഴി എപ്പോൾ നമുക്ക് പ്രശ്നങ്ങളെക്കുറിച്ചോ,കുറവുകളെക്കുറിച്ചോ ചിന്തകൾ വരുമ്പോൾ അപ്പോൾ തന്നെ ആ ചിന്തയെ മാറ്റി‌ അതിന്റെ മറുവശം ചിന്തിക്കുക

നമ്മുടെ കഴിവുകളെക്കുറിച്ച് നമുക്ക് ഉള്ള സന്തോഷങ്ങളെക്കുറിച്ച് ചിന്തിക്കുക.




പിന്നെ നാം‌ എവിടെയെങ്കിലും‌ പോകുകയോ ആരെയെങ്കിലും നാം കാണുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ നമ്മളിൽ നിന്നും പോസിറ്റീവ് തരംഗങ്ങൾ ഉണ്ടാവുകയും എല്ലാവരും ഇഷ്ടപ്പെടുന്നത് കാണാം.

No comments:

Post a Comment