വഴിയരികിലെ മുട്ട വില്പനക്കാരനായ വൃദ്ധനോട്
ആ യുവതി ചോദിച്ചു, 'നിങ്ങൾ എത്ര രൂപയ്ക്കാണ് മുട്ടകൾ വിൽക്കുന്നത്?'
വൃദ്ധനായ കച്ചവടക്കാരൻ മറുപടി പറഞ്ഞു, '5 എണ്ണത്തിന് 25 രൂപ"
അവർ പറഞ്ഞു: ' 25 രൂപയ്ക്ക് 6 മുട്ട തരാൻ പറ്റുമോ,അല്ലെങ്കിൽ എനിക്ക് വേണ്ട.'
കച്ചവടക്കാരൻ പറഞ്ഞു, 'നിങ്ങൾക്ക് ആറ് മുട്ട തരാം,ഒരുപക്ഷേ, ഇത് ഒരു നല്ല തുടക്കമാണെങ്കിലോ, കാരണം ഇന്ന് ഒറ്റ മുട്ട പോലും എനിക്ക് വിൽക്കാൻ കഴിഞ്ഞിട്ടില്ല. '
അവർ മുട്ട എടുത്ത് വിജയിയെപ്പോലെ നടന്നു പോയി. അവർ അവരുടെ വില കൂടിയ കാറിൽ കയറി,പോകുന്ന വഴി അവർ അവരുടെ സ്നേഹിതയേയും കൂട്ടി വലിയ ഒരു റെസ്റ്റോറന്റിൽ പോയി. വെയിറ്ററോട് അവരും അവരുടെ സുഹൃത്തും ഇഷ്ടപ്പെട്ടതെല്ലാം ഓർഡർ ചെയ്തു.
അവർ അതിൽ നിന്നും കുറച്ചുമാത്രം കഴിക്കുകയും, ഓർഡർ ചെയ്തതിൽ കൂടുതലും ബാക്കിയായത് അവിടെ തന്നെ ഒഴിവാക്കുകയും ചെയ്തു. എന്നിട്ട് അവർ ബിൽ ചോദിച്ചു. ബില്ല് 1400 രൂപയായിരുന്നു. അവർ 1500 കൊടുത്ത് ബാക്കി റസ്റ്റോറന്റിലെ കേഷ് കൗണ്ടറിൽ ഇരുന്നിരുന്ന റസ്റ്റോറന്റ് ഉടമയോട് വെച്ചോളൂ എന്ന് പറഞ്ഞു അവർ അവിടെ നിന്നും ഇറങ്ങി.
ഈ സംഭവം റസ്റ്റോറന്റ് ഉടമയെ സംബന്ധിച്ചിടത്തോളം തികച്ചും സാധാരണമായി തോന്നിയേക്കാം,
പക്ഷേ പാവപ്പെട്ട മുട്ട വില്പക്കാരനായ വൃദ്ധന്റെ കാര്യം എത്ര സങ്കടകരമാണ്.
മുകളിൽ പറഞ്ഞ സംഭവത്തിൽ നിന്നും നാം പാഠം ഉൾക്കൊള്ളണം
എപ്പോഴും
പാവപ്പെട്ട ചെറിയ കച്ചവടക്കാരിൽ നിന്നും പ്രത്യകിച്ച് വയസ്സായതോ അംഗവൈകല്യമുള്ളതോ ആയവരിൽ നിന്നും വാങ്ങുമ്പോൾ നാം ഒരിക്കലും നമ്മുടെ പിശുക്ക് അവിടെ കാണിച്ച് അവരിൽ നിന്നും വില കുറച്ച് വാങ്ങിച്ച് വലിയ വിജയിയെപ്പോലെ നടക്കരുത്.
നമുക്ക് അത്യാവശ്യമില്ലാ എങ്കിൽ പോലും അവർക്ക് ഒരു സഹായമായിക്കോട്ടെ എന്ന് കരുതി എന്തെങ്കിലും വാങ്ങി അവരെ സഹായിക്കാൻ ശ്രമിക്കണം.
ഒരിക്കൽ ഒരു കൂട്ടുകാരൻ പറഞ്ഞത് ഞാൻ ഓർക്കുന്നു
എന്റെ ഉപ്പ പാവപ്പെട്ട ചെറിയ വഴിയോര കച്ചവടക്കാരിൽ നിന്നും അവർ പറഞ്ഞതിനേക്കാൾ കൂടുതൽ വില നൽകി അത്യാവശ്യമില്ല എങ്കിലും അവരുടെ അടുത്ത് നിന്നും സാധനങ്ങൾ വാങ്ങുമായിരുന്നു.
ഒരിക്കൽ ഞാൻ ഉപ്പയോട് എന്തിനാണുപ്പാ ഇങ്ങിനെ ചെയ്യുന്നതെന്ന് ചോദിച്ചു
ഉപ്പ പറഞ്ഞു," അവർ അന്തസ്സുള്ളവരാണ് ഈ പ്രായത്തിലും മറ്റുള്ളവരുടെ മുമ്പിൽ കൈ നീട്ടാതെ ജീവിക്കുന്നു,അവർക്ക് നൽകേണ്ട മാന്യമായ ധർമ്മമാണ് ഞാൻ ചെയ്യുന്നത്".#Labbakka
കടപ്പാട്; മറ്റൊരു ഭാഷയിലെ പേജിനോട്

No comments:
Post a Comment