Pages

Sunday, October 14, 2018

ഫലപ്രദമായ ജീവിതം [പുസ്തക പരിചയം]

മോട്ടിവേഷൻ പുസ്തകങ്ങൾ പലതും വായിച്ചിട്ടുണ്ടെങ്കിലും ഈയിടെ വായിച്ച ഡോ.താജ് ആലുവയുടെ "ഫലപ്രദമായ ജീവിതം " എന്ന പുസ്തകം ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്.

നമ്മുടെ ഇപ്പോഴത്തെ ജീവിതരീതിയിലൊരു മാറ്റം വേണമെന്ന് ആഗ്രഹിക്കാത്തവരാരും ഉണ്ടാവില്ല .എന്നാൽ അത് എങ്ങിനെയാണ് നാം മാറ്റേണ്ടത് എന്ന് ഒരു നിശ്ചയമുണ്ടാവുകയില്ല. അതിനു നമ്മളെ സഹായിക്കുന്ന പ്രായോഗികവും ,മനശ്ശാസ്ത്രപരവുമായ നിർദ്ദേശങ്ങളാണ് ഡോ.താജ് ആലുവയുടെ "ഫലപ്രദമായ ജീവിതം" എന്ന പുസ്തകം .

വളരെ ലളിതമായ ശൈലിയിലൂടെയാണ് ഗ്രന്ഥകാരൻ അതിൽ ഓരോന്നും നിർദ്ദേശിച്ചിരിക്കുന്നത്.



പുസ്തകം വായിച്ചു കഴിയുമ്പോൾ അതിൽ പറഞ്ഞിരിക്കുന്ന പല നിർദ്ദേശങ്ങളും നമ്മളെ സ്വാധീനിക്കും എന്നത് തീർച്ചയാണ്...സ്മാർട്ട് ഫോൺ ,ടാബ്, പേഴ്സണൽ കംപ്യൂട്ടർ ,ടെലിഫോൺ തുടങ്ങിയവയുടെ അമിത ഉപയോഗം, പലപ്പോഴും നമ്മുടെ ജീവിതത്തിന്റെ താളപിഴകൾക്ക് കാരണമായി തീരുന്നുണ്ട് .ഈ ഉപകരണങ്ങൾക്ക് നാം അടിപെടുന്നതിനു പകരം എങ്ങിനെ അവയെ നമ്മുടെ സേവകരാക്കി മാറ്റാമെന്നുള്ള പ്രയോഗികമായ നിർദ്ദേശങ്ങൾ ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരൻ നൽകുന്നുണ്ട് .

നമ്മുടെ ജീവിതത്തിലെ പ്രധാനപെട്ട സംഗതികളെ എങ്ങിനെ ഫോക്കസ് ചെയ്യാമെന്നും, നാം ലക്ഷ്യം വെച്ചിട്ടുള്ള സംഗതികൾ എങ്ങിനെ നേടിയെടുക്കാമെന്നും ഇതിൽ ഗ്രന്ഥകാരൻ ചൂണ്ടി കാണിക്കുന്നുണ്ട് .

സാധാരണകാർക്ക് മനസ്സിലാവുന്ന രീതിയിൽ ഗഹനമായ പല ആശയങ്ങളും ലളിതമായ ശൈലിയിലൂടെ ഇതിൽ വിവരിച്ചിട്ടുണ്ട്

മാറണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർക്ക് വഴികാട്ടുന്നുണ്ട് IPH പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പും ഇറങ്ങി ...

ഓൺലൈനായി പുസ്തകം വാങ്ങിക്കാൻ  ക്ലിക്ക്‌ ചെയ്യുക:

No comments:

Post a Comment