Pages

Sunday, October 14, 2018

എഫ് ബിയിലെ കല്ലായിക്കാരൻ

(സൗഹൃദ ദിനമായ ഇന്നലെ പോസ്റ്റ്ചെയ്യാൻ മറന്നു പോയ ഭയങ്കരം ഒരു കഥ)
ചില കാര്യങ്ങൾ നടക്കുമ്പോൾ സത്യത്തിൽ അതിശയം എന്നൊക്കെ പറയാറില്ലെ അതാണ് കുറച്ചു ദിവസ്സം മുമ്പ് അതാണ് സംഭവിച്ചത്.
കാര്യം വളരെ നിസ്സാരമാണ്
പക്ഷെ അങ്ങിനെ നിസ്സാരമായ് എഴുതി‌ തീർക്കാനും പറ്റില്ല.
ഫെയ്സ് ബുക്കിലെ നല്ല ഒരു കൂട്ടുകാരനാണ് അഷറഫ് അബ്ദുല്ല കല്ലായി‌ കല്ലായി.

ക്ഷമിക്കണം
ഇനി ആവർത്തിക്കില്ല, ഇനി‌ അഷറഫ് എന്നേ എഴുതൂ...
എങ്ങിനെയാ നല്ല കൂട്ടുകാരനായി കണക്കാക്കിയത്?എന്ന് ചോദിച്ചാ,
എന്റെ എല്ലാ പോസ്റ്റിനും കമന്റിട്ട് എന്നെ സുഖിപ്പിക്കുന്ന ചങ്ങായി,
അപ്പൊ പിന്നെ എനിക്ക് നല്ലതല്ലാണ്ട് ആകുമോ?!
ഏതായാലും അഷറഫ് ഭായിയും ഞാനും കമന്റിലൂടെ ബന്ധം തുടരുന്നതിനിടെ,
ഒരു ദിവസ്സം മൂപ്പരുടെ ഒരു ചോദ്യം,
“മോബൈൽ നമ്പറ് തരുമോ"ന്ന്..
ആരെങ്കിലും അതൊന്ന് ചോദിച്ച്,
ഞാൻ അതൊന്ന് കൊടുത്ത്
അതിലോട്ടൊന്ന് വിളിച്ചാ..പിന്നെ
ആ റിങ്ങ് ടോൺ കേൾക്കാമല്ലൊ
എന്ന് ആശിച്ചിരിക്കുമ്പോഴാണ്, ആ ചോദ്യം വന്നത്
മുൻ പിൻ നോക്കാതെ
ഞമ്മള്,നമ്പറ് അങ്ങട്ട് കമന്റി..
ദാ... വന്നു...അന്ന് വൈകിട്ട് തന്നെ അഷറഫിന്റെ വിളി,
വിടൽസ് കുറേ വിട്ടു..
ഞാൻ വലിയ ഒരു കത്തിയാണെന്ന്
മൂപ്പർക്ക് മനസ്സിലായി,
“ന്നാ.. പിന്നെ പിന്നെയെപ്പോഴെങ്കിലും, വിളിക്കാട്ടോ".. തും പറഞ്ഞ് “ഡിം” ഫോൺ കട്ട് ചെയ്യലും ഒപ്പം..
കൈയിൽ കിട്ടിയ ഇരയെ നഷ്ടപ്പെട്ട ബേജാറിൽ ഞമ്മള് കുത്തിയിരിക്കുമ്പോൾ അവൾ ചോദിച്ചു,
“സുലൈമാനി എടുക്കട്ടെ?”
ഞാൻ പറഞ്ഞു,
“നല്ല കടുപ്പമായിക്കോട്ടെ”
അഷറഫ് ഭായ് എന്റെ വെറുപ്പിക്കൽ
കഥകൾക്കൊക്കെ കമന്റ് നിർത്താതെ തുടർന്നു കൊണ്ടിരുന്നു.
പിന്നെ ഇടക്ക്
ആ ഒരു കാര്യം എഴുതാൻ മറന്നു,
അതായത്,
അന്ന് ഫോൺ ചെയ്തപ്പോൾ അഷറഫ് ഒരു കാര്യം പറഞ്ഞിരുന്നു,
“ഒരു ദിവസം ഞാൻ വരും,
എനിക്കൊന്ന് കാണണം”ന്ന്..
“ഉം.. ഉം.. ശരി” എന്ന് ഞാൻ മൂളി
ആ മൂളലിന്റെ കൂടെ അവൻ കാണാത്ത
ഒരു ഇന്നസെന്റ് ചിരിയുമുണ്ടായിരുന്നു,
കാരണം; അത് പോലെ കുറേ ചങ്ങായിമാറുണ്ട് കാണാൻ വരുന്നത്..
വീട്ടിന്ന് പുറപ്പെടും,
പക്ഷെ; ഞമ്മളെ വീട്ടിലേക്ക് ഇത് വരെ എത്തീട്ടില്ല,
നിയിപ്പോ മഴ കാരണം ഏതെങ്കിലും
പീടിക വരാന്തയിൽ കേറി നിൽക്കുന്നുണ്ടോ ആവോ?!
ഏതായാലും ഇന്നലെയാ മകന്റെ പുതിയ
കോളേജിലെ പ്രിൻസിപ്പൾ ഫോൺ ചെയ്ത് പറഞ്ഞത്,
“നിങ്ങളെ മകനെ ഇവിടെ ചേർത്തതിനു ശേഷമുള്ള ആദ്യത്തെ പാരൻഡ്സ് മീറ്റിങ്ങാണ്, വരാതിരിക്കരുത് വരണം,
അഭിപ്രായങ്ങൾ നിർദ്ദേശങ്ങൾ പറയണം”
അപ്പോൾ ഫോണിൽ തന്നെ പറഞ്ഞു
“ഒരു അഭിപ്രായമുണ്ട് ”...
മനസ്സിൽ ഫീസ് കുറക്കുന്നതിനെപ്പറ്റി പറയമല്ലൊ എന്ന് ഉദ്ധേശിച്ചാണ് തുടങ്ങിയത്
അതിന് പഹയൻ സമ്മതിച്ചിട്ടു വേണ്ടേ
ഞാൻ പറയാൻ തുടങ്ങിയപ്പോഴേക്കും
നമ്മള് മനസ്സിൽ കണ്ടത് മൂപ്പര് മാനത്ത് കണ്ടു..
ഞാൻ ഒരു അഭിപ്രയമുണ്ട് എന്ന് പറഞ്ഞപ്പോഴേക്കും
മൂപ്പര് ഇടക്ക് കേറി ഒരു ഡയലോഗ്,
“ഫീസൊക്കെ കുറച്ചു കൂട്ടേണ്ടി വരും അതൊക്കെ ചർച്ച ചെയ്യാനാ മീറ്റിങ്ങ്"
“ശരി" യെന്ന് കുറച്ചു കടുപ്പത്തിൽ പറഞ്ഞു.
മീറ്റിങ്ങ് ഇന്നലെയായിരുന്നു
അവളാ ചോദിച്ചത്“മീറ്റിങ്ങിന് പോകുന്നില്ലെ?”
ഞാൻ പറഞ്ഞു, “അയാള് ഫീസ് കൂട്ടാൻ വേണ്ടിയാ മീറ്റിങ്ങ് വിളിച്ചത്,
ഇനിയിപ്പൊ ,അതിന് അവിടെ പോയി എന്റെ പെട്രോളും കൂടി കളയണോ?”
അതൊക്കെ പറയുമെങ്കിലും ഞാൻ
അങ്ങിനെ പോകാതിരിക്കുമോ?
പോയി
അവിടെ എത്തി ഓഫീസ് ഹാളിൽ മീറ്റിങ്ങ് തുടങ്ങിയിരുന്നു,
അകത്ത് കയറി ഒരു കസേരയിലിരുന്നപ്പോൾ ഒരു സുന്ദരൻ കൈ നീട്ടി “ഹനീഫ്കാ” എന്നൊരു വിളി
ഞാനും കൈ നീട്ടി ..
പക്ഷെ മുഖം അത്ര ശ്രദ്ധിച്ചില്ല,
മീറ്റിങ്ങ് നടക്കുകയല്ലേ..
നമ്മള് ബഹളം ഉണ്ടാക്കാൻ പാടില്ലല്ലോ..
മീറ്റിങ്ങിൽ പ്രിൻസിപ്പളിന്റെ പ്രസംഗം ശ്രദ്ധിച്ചു,
അഭിപ്രായങ്ങൾ പലരും പലതും പറഞ്ഞു മീറ്റിങ്ങിൽ,
എന്റെ ഒരു കുഞ്ഞു അഭിപ്രായം ഞാനും
പറഞ്ഞു,“കഴിവില്ലാത്ത ഏതെങ്കിലും കുട്ടികളുടെ രക്ഷിതാക്കൾക്ക് ഫീസ് അടക്കാൻ ബുദ്ധിമുട്ടാണെങ്കിൽ,എന്റെ മകന്റേത് കൂടാതെ ഒരു കുട്ടിയുടെ ഫീസ് കൂടി ഞാൻ അടക്കാൻ തയ്യാറാണ്"
ദാ അവൻ വീണ്ടും “ഹനീഫ്കാ ”എന്നും വിളിച്ചു കൈ നീട്ടി
ഞാൻ കൈ‌നീട്ടി കുറച്ച് ഗമയിലിരുന്നു.
എല്ലാരും എന്നെ തുറിച്ചു നോക്കി
അപ്പോൾ ഞാനും ഒരു കുട്ടിയുടെ ഫീസ് അടക്കാം എന്ന് പറഞ്ഞ്
വേറെരാളും എഴുന്നേറ്റു.
“എന്നാ പിന്നെ ഞാനില്ല” എന്ന് പറയാനിരുന്നതാ ഞാൻ..
പിന്നെ സാരമില്ലാന്ന് കരുതി.
മീറ്റിങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോ
ദാ അവൻ വീണ്ടും
“ഇക്കാ മനസ്സിലായോ?!”
“ഫെയ്സ് ബുക്ക് ആയിരിക്കുമല്ലേ?”
ഞാൻ മറുപടിയായ് ചോദിച്ചു
“അതെ ഇക്കാാ.."
“അഷറഫ് അബുദുല്ല കല്ലായി‌ കല്ലായി”
“നാളെ ഞാൻ ദുബൈക്ക് പോകുകയാ”
“എന്റെ മോനും ഈ കൊളേജിലാ,
ഇക്കാനെ കാണണമെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു”
“ഇവിടെ ഇങ്ങിനെ ഒരു കണ്ടു മുട്ടൽ തീരെ പ്രതീക്ഷിച്ചില്ല”
“നിങ്ങള് കയറി വന്നപ്പോൾ ആ ആ താടിയിലെ വെളുപ്പ് പെട്ടെന്ന് പിടി കിട്ടി”
“വല്ലാത്ത അതിശയം തന്നെ
അത് ഞാനും പ്രതീക്ഷിച്ചില്ല”
ഗമയിൽ ഞാൻ താടിയിലെ വെളുത്ത ഭാഗം തടവി.
സത്യത്തിൽ ഒരേ കോളേജിലാണ് രണ്ട് പേരുടെ മക്കളും പഠിക്കുന്നത് എന്ന കാര്യമൊന്ന് ഞങ്ങൾക്കറിയില്ലായിരുന്നു.
നേരിട്ട് കാണണമെന്ന് പറഞ്ഞതല്ലാതെ
യാദൃച്ഛികമായി ഇങ്ങിനെ ഒരു കണ്ടു മുട്ടലും ഞങ്ങൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല.
എനിക്കും അഷറഫ് കല്ലായിക്കും
ഒരു അതിശയം തന്നെയായിരുന്നു ഇത്.
വായിക്കുന്ന നിങ്ങൾക്ക് ആർക്കെങ്കിലും അതിശയം തോന്നാതിരിക്കുകയും
ഇവനൊക്കെ വേറെ പണിയൊന്നുമില്ലെ എന്ന തോന്നലും‌ വന്നു എങ്കിൽ
ലൈക് അമർത്തുന്നതിന് പകരം ആങ്ക്രി അമർത്തിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ...
ഞാൻ ആവർത്തിക്കില്ല പിന്നെ
ശേഷം ഞങ്ങൾ
സന്തോഷമായ് പരസ്പരം മക്കളെ പരിചയപ്പെട്ടു.
സെൽഫി എടുക്കാൻ മറന്നു പോയ വിവരം ഖേദപൂർവ്വം അറിയിക്കുന്നു.
ഇനി എഫ് ബിയിലെ ആരെ കണ്ടാലും
സെൽഫി എടുക്കാൻ മറക്കീല്ലാന്ന് ഉറപ്പ് തരുന്നു.
എന്നെ സന്തോഷിപ്പിക്കണമെന്ന്
ആഗ്രഹിക്കുന്നവർ
ഈ കഥയിലെ സംഭവം ഒരു അതിശയമായി തോന്നാത്തവർ
വെറുതെ, “ഹൊ” റിയാക്ട് ചെയ്ത് എന്നെ സന്തോഷിപ്പിക്കണമെന്ന് വിനയത്തോടെ അഭ്യർത്ഥിക്കുന്നു.

No comments:

Post a Comment