Pages

Tuesday, October 16, 2018

പ്രതിഫലം

കല്ല്യാണം കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷം ഒരു ദിവസ്സം രാത്രി ഏറെ വൈകിയിട്ടും അവൻ വീട്ടിലെത്തിയിരുന്നില്ല.....

ഉമ്മ മകനേയും കാത്ത് വാതിൽക്കൽ ഇരിക്കുകയായിരുന്നു.
ഉമ്മ ഭക്ഷണം കഴിച്ചിരുന്നില്ല, ഉമ്മ കരുതി മകൻ വന്നതിന് ശേഷം മകനും,ഉമ്മയും,മരുമകളും ഒന്നിച്ച് ഭക്ഷണം കഴിക്കാമെന്ന്.
സമയം വൈകുന്നതിനനുസരിച്ച് ഉമ്മയുടെ മനസ്സ് വല്ലാതെ വിഷമിച്ചു.


തണുപ്പ് കാലാവസ്ഥയായിരുന്നു,
ഉമ്മയ്ക്ക് പ്രായവും ഏറെ ഉണ്ടായിരുന്നു.
അത് കൊണ്ട് ഉമ്മ വാതിൽക്കൽ നിന്നും കുറച്ചു നേരം അകത്ത് പോയി ഇരിക്കുമായിരുന്നു, ശേഷം വീണ്ടും വന്ന് വാതിൽക്കൽ തന്നെ ഇരിക്കുമായിരുന്നു.

ഉമ്മ അകത്തേക്ക് പോയ സമയമായിരുന്നു മകൻ അകത്തേക്ക് കയറി വന്നത്
അത് കൊണ്ട് തന്നെ ഉമ്മ മകൻ വന്നത് കണ്ടില്ല .
കൈയിൽ ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണവും കൊണ്ടായിരുന്നു മകൻ വന്നത്.

മകൻ നേരെ അവന്റെ മുറിയിൽ‌ പോയി. ഭാര്യയോട് പറഞ്ഞു,“ഇന്ന് ഹോട്ടലിൽ നിന്നും നിനക്കായി നല്ല ഭക്ഷണം കൊണ്ട് വന്നിട്ടുണ്ട്”

ഭാര്യ പറഞ്ഞു,“ശരി,ഉമ്മയും ഇത് വരെ ഒന്നും കഴിച്ചിട്ടില്ല,ഞാൻ ഉമ്മയെ വിളിക്കാം”

ഭർത്താവ് പറഞ്ഞു,“നമുക്ക് ഒരുമിച്ച് ആദ്യം ഭക്ഷണം കഴിക്കാം, ഉമ്മ പിന്നീട് കഴിച്ചോളും”

ഭാര്യ പറഞ്ഞു,“ഒരിക്കലും ഞാനതിന് തയ്യാറല്ല,നിങ്ങൾ ഇന്ന് എന്തെങ്കിലും ആണെങ്കിൽ അത് ആ ഉമ്മ കാരണമാണ്,

എന്തിനേറെ, ഞാൻ നിങ്ങളുടെ ഭാര്യയായി ഇരിക്കുന്നത് പോലും ആ ഉമ്മ കാരണമാണ്”

ഭർത്താവ് തന്റെ വാശിയിലും ഭാര്യ തന്റെ വാശിയിലും ഉറച്ച് നിന്നു,
പരസ്പരം വഴക്കായി..

മകൻ വന്നതറിയാതെ വാതിൽക്കൽ ഇരുന്നിരുന്ന ഉമ്മ അകത്ത് നിന്നും മകന്റേയും മരുമകളുടേയും ബഹളം കേട്ട് ആശ്ചര്യപ്പെട്ടു. എപ്പോഴാണ് മകൻ വന്നതെന്നും എന്തിന്റെ പേരിലാണ് ബഹളമെന്നും ഉമ്മയ്ക്ക് മനസ്സിലായില്ല.

ഉമ്മ വന്ന് എന്തെങ്കിലും ചോദിക്കാനായി വന്നപ്പോഴേക്കും മരുമകൾ അടുത്ത മുറിയിൽ കയറി വാതിലടച്ചിരുന്നു.
അവൾ മുറിക്കകത്ത് നിന്നും തന്റെ ഉപ്പയെ വിളിച്ച് ഇപ്പോൾ ഇവിടേക്ക് വരണമെന്നും ഇനിയും ഇങ്ങിനെ ഒരാളുടെ കൂടെ എനിക്ക് ജീവിക്കാനാവില്ല എന്ന് ഉറപ്പിച്ച് പറഞ്ഞു.

അവളുടെ ഉപ്പയും സഹോദരനും വന്ന് രാത്രി തന്നെ അവളെ കൂട്ടിക്കൊണ്ട് പോയി.

മാസങ്ങൾക്കകം തന്നെ വിവാഹ മോചനവും നടന്നു. അവളുടെ കല്ല്യാണം മറ്റൊരാളുമായി‌ നടന്നു.

മാസങ്ങൾക്ക് ശേഷം പാവം ആ വൃദ്ധയായ ഉമ്മ ഈ ലോകത്തോട് വിട പറഞ്ഞു. ആ യുവാവും മറ്റൊരു കല്ല്യാണം കഴിച്ചു.


നീണ്ട മുപ്പത് വർഷങ്ങൾക്ക് ശേഷം ആ പഴയ യുവതി തന്റെ നാല് മക്കളുമൊത്ത് ഹജ്ജിനായുള്ള യാത്രയിൽ റോഡിലെ തിരക്ക് കാരണം ട്രാഫിക്  സിഗ്നലിനടുത്ത് കുറേ നേരം കാറ് നിർത്തേണ്ടി വന്നു.

അപ്പോൾ ആ പഴയ യുവതി ഭിക്ഷ യാചിക്കുന്ന ഒരു വൃദ്ധനെ കണ്ടു.
അവർ മകനോട് പറഞ്ഞു ഇറങ്ങിച്ചെന്ന് അദ്ദേഹത്തോട് കാര്യങ്ങൾ ചോദിക്കാനും അദ്ധേഹത്തിന് എന്തെങ്കിലും നൽകാനും പറഞ്ഞു മകൻ “എന്ത് പറ്റി,നിങ്ങൾക്ക് തീരെ വയ്യാതിരിക്കുന്നല്ലൊ,എന്തിനാണ് ഈ വെയിലത്ത് ഇരിക്കുന്നത്?”

വൃദ്ധൻ പറഞ്ഞു,“നല്ല സമയത്ത് അദ്ധ്വാനിച്ച് കുറേ സമ്പാധിച്ചു,മക്കളെ വളർത്തി പഠിപ്പിച്ചു അവർ നല്ല നിലയിലായി,എന്നാൽ അവർക്ക് എന്നെ വേണ്ടാതെയായി,അവരെന്നെ വീട്ടിൽ നിന്നും പുറത്താക്കി,എനിക്കാണെങ്കിൽ ഇപ്പോൾ അദ്ധ്വാനിക്കാനും സാധിക്കുന്നില്ല വിശപ്പടക്കാൻ യാചിക്കുകയല്ലാതെ മറ്റൊരു നിവൃത്തിയുമില്ല”.

മകൻ തിരിച്ചു വന്ന് കാര്യങ്ങൾ ഉമ്മയോട് പറഞ്ഞു.
ആ ഉമ്മ മനസ്സിലാക്കിയിരുന്നു അത് തന്റെ പഴയ ഭർത്താവാണെന്ന്.
ഉമ്മ മകനോട് പറഞ്ഞു,“അദ്ദേഹത്തോട് പറയുക,“ഞാൻ നിങ്ങളുടെ ആദ്യ ഭാര്യയുടെ മക്കളിൽ ഒരാളാണ്

എന്റെ ഉമ്മ നിങ്ങളോട് പറയാൻ പറഞ്ഞു,“നിങ്ങൾ അന്ന് ചെയ്ത തിന്മയുടെ പ്രതിഫലമാണ് നിങ്ങൾക്ക് ഇന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്,

ഞങ്ങൾ മക്കൾ ഞങ്ങളുടെ ഉമ്മയെ ജീവനേക്കാളേറെ സ്നേഹിക്കുന്നു ഉമ്മയെ അനുസരിക്കുന്നു അത് എന്റെ ഉമ്മ അന്ന് ചെയ്ത നന്മയുടെ പ്രതിഫലമായിരിക്കാം”.

വൃദ്ധനായ യാചകന് മറുപടി പറയാൻ കണ്ണു നീരല്ലാതെ വാക്കുകളില്ലായിരുന്നു........

ഓർക്കുക പ്രിയപ്പെട്ടവരെ...
ആരാണോ തന്റെ മാതാപിതാക്കളെ സ്നേഹിക്കുകയും അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് അവർക്ക് സൃഷ്ടാവ് ഈ ലോകത്ത് നിന്നും തന്നെ പ്രതിഫലം നൽകി അവരെ സന്തോഷിപ്പിക്കുന്നു..

അതേപോലെ ആരാണോ തന്റെ മാതാപിതാക്കളെ വെറുക്കുകയും അനുസരണക്കേട് കാണിക്കുകയും‌ ബഹുമാനിക്കാതിരിക്കയും ചെയ്യുന്നത് അവർക്കുള്ള ശിക്ഷയും ഈ ലോകത്ത് നിന്ന് തന്നെ അനുഭവിക്കേണ്ടി വരും..

No comments:

Post a Comment