നിർത്താതെയുള്ള ഫോൺ ശബ്ദം കേട്ടാണ് കുളിമുറിയിൽ നിന്നും വന്നത്, ഫോൺ കട്ടായി, നോക്കിയപ്പോൾ കുറെ മിസ്ഡ് കോൾസ്. പരിചയമില്ലാത്ത നമ്പറിൽ നിന്നാണ്. അങ്ങോട്ട് വിളിച്ചു, അങ്ങേത്തലക്കൽ
സ്ത്രീ ശബ്ദം കേട്ടു
“ഹലോ”
“പറയൂ,ആരാ ഇത്?”
“നിങ്ങൾക്ക് എന്നെ ഓർമ്മയുണ്ടോന്ന് അറിയില്ല”
“ഞാൻ നിങ്ങളുടെ പഴയ കൂട്ടുകാരൻ ജലീലിന്റെ ഭാര്യ”
“പേര് മുംതാസ്”
“മനസ്സിലായി, ജലീലിന്റെ ഒരു വിവരവും
ഇല്ലാതെ കുറേ നാളുകളായല്ലൊ!
എവിടെയാ അവൻ നാട്ടിലുണ്ടോ?!”
“എല്ലാം പറയാം”
“എനിക്ക് നിങ്ങളെ ഒന്ന് നേരിട്ട് കാണാൻ സാധിക്കുമോ?”
“അതിനെന്താ എവിടെയാ വരേണ്ടത്?”
“ഇവിടെന്ന് ഇപ്പോൾ പുറപ്പെട്ടാൽ അവിടെ എത്തുമ്പോഴേക്കും
വൈകിട്ടാകുമല്ലൊ"
“ബസ് സ്റ്റാൻഡിൽ നിന്നോ റെയിൽവേ സ്റ്റേഷനിൽ നിന്നോ നിങ്ങളെ വിളിക്കാം”
“പിന്നെ..,”
“ജലീൽ എവിടെയാ ഉള്ളത്?”
“എന്താ അവൻ എന്നെ വിളിക്കാതിരുന്നത്?”
അതിനുത്തരം പറയുന്നതിന്ന് മുമ്പേ ഫോൺ കട്ട് ചെയ്തിരുന്നു.
ഓർത്തു, ജലീൽ ഗൽഫിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു ഒരു കമ്പനിയിൽ,
കല്ല്യാണത്തിനു മുമ്പ്. ഒരുമിച്ചാണ് താമസിച്ചിരുന്നതും ഭക്ഷണം കഴിച്ചിരുന്നതുമെല്ലാം.
അവന്റെ കല്ല്യാണമാ ആദ്യം കഴിഞ്ഞത്. കല്ല്യാണം കഴിഞ്ഞ് തിരിച്ചു വന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ അവൻ പറയാൻ തുടങ്ങി,
“എനിക്ക് വയ്യ ഈ ജീവിതം”
“മതിയാക്കി നാട്ടിലേക്ക് പോണം”
“നിനക്ക് കുറേ കടങ്ങളൊക്കെ ഉള്ളതല്ലേ?”
“നീ ആദ്യം അതെങ്കിലും തീർക്കാൻ നോക്ക്”
“എന്നിട്ട്,ആലോചിക്കാം പോകുന്നതിനെക്കുറിച്ച്”
“അത്,വീടും പറമ്പും വിറ്റ് ഞാൻ കടം തീർത്തോളും”
“നീ ആകെയുണ്ടെന്ന് പറഞ്ഞ ആറ് സെന്റും ആ ചെറിയ വീടുമോ?!”
“എന്നിട്ട് എന്ത് ചെയ്യാനാ പരിപാടി
വാടക വീട്ടിൽ താമസിക്കാനോ?!”
“ഇനിയും രണ്ട് പെങ്ങന്മാർ ഇല്ലേ നിനക്ക്?”
”അവരുടെ പഠിപ്പ്?”
“അവരുടെ കല്ല്യാണം?”
“നീ ഒന്ന് ആലോചിച്ച് നോക്കിയേ ജലീലെ..”
“ഇവിടെന്ന് വിട്ട് പോകാൻ എളുപ്പമാ..
പക്ഷെ;തിരിച്ച് വീണ്ടും വരണമെന്ന് തോന്നിയാൽ വരാനും,
ഇത് പോലെ ഒരു ജോലി ലഭിക്കാനും ഏറെ ബുദ്ധിമുട്ടും”
“കൂടാതെ ഇവിടെ നിനക്ക് ഇപ്പോൾ നല്ല എക്സ്പീരിയൻസും ഉണ്ട്”.
“അതൊക്കെ നോക്കിയാൽ അപ്പോൾ എന്റെ ജീവിതമോ?!”
“എനിക്ക് വയ്യ”
“ശരി നീ ക്ഷമിക്ക്,ഒന്ന് രണ്ട് മാസമെങ്കിലും കഴിയട്ടെ”
ഒന്ന് രണ്ട് മാസം കഴിയുമ്പോൾ
അവന്റെ മനസ്സ് മാറും
എന്നായിരുന്നു കരുതിയത്.
പക്ഷെ ജലീലിന് ഒരു മാറ്റവും ഉണ്ടായില്ല.
എല്ലാ ദിവസ്സവും അവൻ കൂടുതൽ സങ്കടപ്പെടാൻ തുടങ്ങി.
ജോലിക്ക് ശരിക്ക് പോകാതെയായ്.
ഇടയ്ക്ക് കാലത്ത് എഴുന്നേറ്റില്ല.
തല വേദനയാണെന്ന് പറഞ്ഞ്
കിടന്നു
ഫലസ്തീനി മാനേജർ അവനോടുള്ള ദേഷ്യം മുഴുവൻ അവൻ ജോലിക്ക് വരാത്ത ദിവസ്സം എന്നോട് തീർത്തു.
ഒരു ദിവസ്സം ലീവെടുത്ത് പിറ്റേ ദിവസ്സം
ജോലിക്ക് വന്നപ്പോൾ
ആളുകളുടെ മുന്നിൽ വെച്ച് മാനേജർ ജലീലിനെ കുറേ വഴക്ക് പറഞ്ഞു.
അവൻ പറഞ്ഞു മാനേജരോട്,
“ഈ ഒന്നാം തിയ്യതിക്ക് ശേഷം ഞാൻ ജോലിക്ക് വരില്ല”
“എന്റെ വിസ കേൻസൽ ചെയ്തു നാട്ടിലേക്ക് അയക്കണം”
ദേഷ്യം കൊണ്ട് മാനേജരും പറഞ്ഞു,
“അതാണ് നല്ലത്,
വേറെ ആളെ വെക്കാമല്ലൊ”
അന്നും കുറെ പറഞ്ഞു നോക്കി ജലീലിനോട്.
പക്ഷെ;അവൻ മറുപടി പറഞ്ഞില്ല.
അവൻ കൊച്ചു കുഞ്ഞിനെപ്പോലെ കരയാൻ തുടങ്ങി.
സമാധാനിപ്പിച്ചു.
“നീ ഒരു കാര്യം ചെയ്യ്.."
“വിസ കേൻസൽ ചെയ്യിപ്പിക്കണ്ട,
മാനേജരോട് ഞാൻ സംസാരിക്കാം”
“നീ നാട്ടിൽ പോയി കുറച്ചു നാൾ കഴിഞ്ഞ് തിരിച്ചു വാ”
“നാട്ടിൽ കുറച്ചു നാൾ നിക്കുമ്പോൾ നിനക്ക് സമാധാനമാകും”
മാനേജരോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.
ടികറ്റും മറ്റും അവൻ സ്വന്തം എടുത്ത് പോണം എന്ന് പറഞ്ഞു
സമ്മതിച്ചു എല്ലാം
സീസൺ ടൈം ആയത് കൊണ്ട് അവന്റെ ഒരു മാസത്തെ ശമ്പളം വേണ്ടി വന്നു ടികറ്റിന്.
എന്റെ ആ മാസത്തെ ശമ്പളം കൊണ്ട് അവനെയും കൂട്ടി പോയി ചില്ലറ സാധനങ്ങൾ വാങ്ങിച്ചു.
സുരേഷിന്റെ ശമ്പളം ഞാൻ അടുത്ത മാസം തരാമെന്ന് പറഞ്ഞ് കടം വാങ്ങിച്ചു.
ആ കാശിന് കുറച്ച് ഇന്ത്യൻ കറൻസിയും,
ബാക്കി ബാങ്കിലേക്ക് ഡ്രഫ്റ്റും എടുത്ത് കൊടുത്തു.
രാത്രിയായിരുന്നു ഫ്ലൈറ്റ്.
ഉച്ചയുറക്കം കഴിഞ്ഞ്
എഴുന്നേൽക്കാൻ നോക്കിയപ്പോൾ
കാൽ ഭാഗത്ത് തല താഴ്ത്തിയിരിക്കുന്ന
ജലീലിനെയാ കണ്ടത്.
“എന്ത് പറ്റി ജലീൽ?!”
എന്ന് ചോദിച്ചപ്പോഴേക്കും കാൽ ഭാഗത്തുള്ള പുതപ്പിനു മേലെ കൈ വെച്ച് അവൻ കൊച്ചു കുഞ്ഞിനെപ്പോലെ തേങ്ങിക്കരഞ്ഞു.
“എന്താ നീ ഇങ്ങിനെ?!”
“എന്തിനും ഏതിനും എനിക്ക് ഉപദേശങ്ങൾ തരാറുള്ള നിനക്ക്
ഇതെന്താ പറ്റിയെ?!"
“എനിക്ക് തിരിച്ച് വരാൻ പറ്റിയില്ലെങ്കിൽ,”
“നിനക്ക് നേരത്തേ കുറേ കാശ് തരാനുണ്ട്,ഇപ്പോൾ ഇതും”
“എല്ലാം ഞാൻ തരും തരാതിരിക്കില്ല,
ഞാൻ എല്ലാം എഴുതി വെച്ചിട്ടുണ്ട്”
നാട്ടിലേക്ക് പോയ ജലീലിനെ ഇടക്ക് വിളിക്കുകയും,കത്തുകൾ എഴുതുകയും ചെയ്തു.
മറുപടി വൈകിയാണെങ്കിലും ലഭിച്ചു.
പക്ഷെ ആറുമാസം ആകാറയപ്പോൾ
അവൻ ഫോണുകൾ എടുത്തില്ല,
അയച്ച എഴുത്തുകൾക്കും മറുപടി അയച്ചില്ല.
പിന്നീട് അവനെ ഫോണിലും കിട്ടാതെയായി.
നാട്ടിൽ ചെന്നപ്പോൾ അവൻ പറഞ്ഞിരുന്ന വിവരം വെച്ച് അവന്റെ നാട്ടിലേക്ക് അന്വേഷിച്ച് പോയി.
പക്ഷെ;ആ വീട് അവർ വിറ്റിരുന്നു.
പുതിയ താമസക്കാർ പറഞ്ഞതനുസരിച്ച്
അവർ താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ എത്തി.
ഞാൻ എന്റെ പേരും സ്ഥലവും പറഞ്ഞു, ജലീലിനെക്കുറിച്ച് ചോദിച്ചു.
അവന്റെ ഉമ്മയ്ക്ക് പെട്ടെന്ന് മനസ്സിലായി.
ഭാര്യയും അവന്റെ കുഞ്ഞു മോളും ഉണ്ടായിരുന്നു കൂടെ.
ജലീൽ രണ്ടു മാസം മുമ്പ് സൗദിയിലേക്ക് പോയി എന്ന് പറഞ്ഞു.
നിങ്ങൾ ഒരുമിച്ചുള്ള കുറേ ഫോട്ടോകൾ കണ്ടിട്ടുണ്ട് അതാണ് പെട്ടെന്ന് മനസ്സിലായതെന്ന് പറഞ്ഞു.
“എപ്പോഴും നിങ്ങളെക്കുറിച്ച് പറയും അവൻ”
“നിങ്ങളുടെ കാര്യങ്ങളും നിങ്ങൾ സഹായിച്ചതും”
“കുറേ കാശ് തരാനുണ്ട് എന്നൊക്കെ”
കൊണ്ട് പോയ കുറച്ച് സാധനങ്ങൾ ഉമ്മയുടെ കൈയിൽ നൽകി.
അവന് കുഞ്ഞുള്ളത് ഞാനറിഞ്ഞില്ല.
“ഇത് വെച്ചോളു എന്റെ ജലീലിന്റെ മോൾക്ക് ഒരു ഉടുപ്പ് വാങ്ങിച്ചു കൊടുക്കണം"
കുറച്ച് കാശും ഏല്പിച്ചു ഉമ്മയുടെ കൈയിൽ.
“ഞാൻ പുറപ്പെടുന്നു”
“ഇപ്പോൾ പുറപ്പെട്ടാലേ,
നാളെ പുലർച്ചെയെങ്കിലും വീട്ടിലെത്താൻ പറ്റൂ”
“അടുത്ത മാസം പതിമൂന്നിന് എന്റെ കല്ല്യാണമാണ്,
സാധിക്കുമെങ്കിൽ എല്ലാരും വരണം”
“അവൻ ഉണ്ടായിരുന്നെങ്കിൽ
തീർച്ചയായും വന്നേനെ,
ഇതിപ്പൊ ഇത്ര ദൂരം ഞങ്ങൾ, എങ്ങിനെയാ മോനെ?!”
“എങ്കിലും നോക്കട്ടെ”
യാത്ര പറഞ്ഞിറങ്ങുമ്പോൾ
ജലീലിനെ അറിയിക്കാനായ്
എന്റെ അഡ്രസ്സും ഫോൺ നമ്പറും നൽകി.
ജലീലിന്റെ അഡ്രസ്സിൽ കല്ല്യാണക്കത്തും
എഴുത്തും അയച്ചു
ഫോൺ വിളിച്ചും നോക്കി
കിട്ടിയില്ല.
എഴുത്തിന് മറുപടിയും കിട്ടിയില്ല.
കല്ല്യാണ ദിവസ്സം ഒരു ടെലഗ്രാം കിട്ടി.
“വിഷ് യു ഹാപ്പി മെര്യീട് ലൈഫ്”
എന്ന വാക്കുകൾ മാത്രം.
ഫ്രം അഡ്രസ്സ് നോക്കിയപ്പോഴാണ് മനസ്സിലായത് അത് ജലീലിന്റേതായിരുന്നു എന്ന്.
പിന്നീട് വർഷങ്ങൾ കഴിഞ്ഞു പരപ്സരം ഒരു ബന്ധവും ഇല്ലായിരുന്നു
മൂന്ന് വർഷം മുമ്പ് ദുബൈയിൽ നിന്നും ഒരു കോൾ വന്നു,
“എടാ ഇത് ഞാനാ ജലീൽ."
“എഫ് ബി വഴിയാ ഫോൺ നമ്പർ കിട്ടിയത്”
അന്ന് കുറേ സംസാരിച്ചു.
പിന്നീട് ആഴ്ച തോറും വിളിക്കുമായിരുന്നു.
വീണ്ടും ജലീലിന്റെ വിവരങ്ങൾ ഇല്ലാതെയായി.
ഇപ്പോൾ മൂന്ന് വർഷത്തിനു ശേഷമാണ് അവന്റെ ഭാര്യ വിളിക്കുന്നത്.
എന്തായിരിക്കും കാര്യം?
എവിടെയായിരിക്കും ജലീൽ?
റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനായുള്ള
കാത്തിരിപ്പിനിടയിൽ ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്നു.
റെയിൽ വേ സ്റ്റേഷനിൽ ഇറങ്ങി മുംതാസിന്റെ നമ്പറിലേക്ക് വിളിച്ചു
ഫോൺ എടുക്കുന്നില്ല
വീണ്ടും വിളിച്ചു
നമസ്കാരത്തിലായിരുന്നു
അതാ ആദ്യം വിളിച്ചപ്പോൾ എടുക്കാതിരുന്നതെന്ന് പറഞ്ഞു.
എവിടേക്കാ വരേണ്ടതെന്ന് ചോദിച്ചു
നിങ്ങൾ ഓട്ടോക്കാരന്റെ കൈയിൽ ഫോൺ കൊടുക്കൂ ഞാൻ പറയാം
അയാളോട്.
“ഓകെ ജലീൽ എവിടെയാ ഉള്ളത്?”
“ഇവിടെ ഉണ്ട്”
“നിങ്ങൾ വരുന്നത് ഞാൻ പറഞ്ഞിട്ടില്ല
ഒരു സർപ്രൈസ് ആകട്ടെ”
“അത് ...”
ഞാൻ എന്തോ ചോദിക്കാൻ പോയപ്പോഴേക്കും അവർ വീണ്ടും പറഞ്ഞു,
“നിങ്ങൾ ഓട്ടോക്കാരന് ഫോൺ കൊടുത്താൽ ഞാൻ വഴി പറയാം"
ഓട്ടോ നിർത്തിയപ്പോൾ ശ്രദ്ധിച്ചു വലിയ കെട്ടിടത്തിനു മുന്നിൽ
ഗെയ്റ്റിൽ സ്ഥാപിച്ച ഹോസ്പിറ്റലിന്റെ ബോർഡ് ഞാൻ വായിച്ചു.
ചില അനാവശ്യ ചിന്തകൾ മനസ്സിലുണ്ടായിരുന്നു.
അത് പോലെത്തന്നെയായ് എന്ന് മനസ്സ് പറഞ്ഞു.
ഓട്ടോക്കാരന് പൈസ കൊടുത്തു.
വീണ്ടും മുംതാസിനെ വിളിച്ചു.
അവൾ വന്നു.
വർഷങ്ങൾക്ക് മുമ്പ് കണ്ട മുംതാസല്ലായിരുന്നു അത്.
പ്രായത്തിന്റെ അടയാളങ്ങൾ മുഖത്തിനും
മുടിക്കുമെല്ലാം ബാധിച്ചിരിക്കുന്നു.
അവളോട് മറ്റെന്തെങ്കിലും ചോദിക്കുന്നതിന് മുമ്പ്
അവൾ വരൂ എന്ന് പറഞ്ഞു,
അവൾക്ക് പിന്നാലെ നടന്നു.
ജലീൽ കിടക്കുന്ന മുറിയിലെത്തി
ജലീൽ നന്നേ ക്ഷീണിച്ചിരിക്കുന്നു.
നര ബാധിച്ച താടി.
കണ്ണുകൾ അടഞ്ഞ് കിടന്നിരുന്നു.
ഓക്സിജൻ നൽകുന്ന മെഷീൻ,
പൾസ് നോക്കുന്ന മെഷീൻ.
ആകെ വല്ലാത്ത ഒരവസ്ഥയിലായിരുന്നു.
മുംതാസ് കസേര നീക്കിത്തന്ന്
മറ്റൊരു ഭാഗത്ത് നിന്നു.
ഞാൻ അവന്റെ മുഖത്തിനടുത്ത് ചെന്നു,
“ജലീലേ... ഇത് ഞാനാടാ"
എന്റെ ശബ്ദം ഇടറിപ്പോയി
ഇല്ല ഒരനക്കവുമില്ല.
നാല്പത് ദിവസമായി ഈ കിടത്തം.
വന്നതിന്റെ മൂന്നാം ദിവസം വീട്ട് മുറ്റത്ത് പെട്ടെന്ന് വീണു.
ഇവിടെ എത്തിയപ്പോഴാണ് അറിഞ്ഞത്
പ്രഷർ കൂടിയതാ എന്ന്
തളർന്നു വീണതിൽ പിന്നെ കണ്ണ് തുറന്നിട്ടില്ല.
ഒരു പ്രതികരണവുമില്ല.
ഡോക്ടർമാർ പറയുന്നു
ഇനി ഒരു തിരിച്ചുവരവ് അസാധ്യമെന്ന്
ഞാൻ ശ്രദ്ധിച്ചു
കണ്ണിൽ നിന്നും കണ്ണുനീർ പോലെ വരുന്നുണ്ട്.
ചോദിച്ചപ്പോൾ മുംതാസ്
അത് മരുന്നാണെന്ന് പറഞ്ഞു
“എന്നെ വിളിക്കാൻ നമ്പർ എപ്പോഴാ കിട്ടിയത്?”
“സംഭവം കഴിഞ്ഞ്
കുറച്ചു ദിവസ്സം കഴിഞ്ഞ്
ഞാൻ ഇക്കാന്റെ സ്യൂട്ട്കെയ്സ്
നോക്കിയപ്പോൾ,അതിൽ ദുബായിലെ സിം ഉള്ള ഒരു ഫോൺ ഉണ്ടായിരുന്നു"
“അത് തുറന്ന് നോക്കിയപ്പോൾ
കോൻഡാക്റ്റ്സിൽ ഫേവറേറ്റ്സ് ലിസ്റ്റിൽ
വീട്ടിലുള്ള ഞങ്ങളുടെ നമ്പറിനൊപ്പം
നിങ്ങളുടെ നമ്പറും പേരും ഉണ്ടായിരുന്നു”
“പിന്നെയാണ് ഇക്കയുടെ ഡയറി കിട്ടിയത്
അതിൽ നിങ്ങളെ വിളിക്കാറില്ലെങ്കിലും,
നിങ്ങളോടൂള്ള സ്നേഹം അത് കുറിച്ചു വെച്ചത് വായിച്ചു ഞാൻ”
പിന്നെ എന്തെങ്കിലും ഒരു മാറ്റം ഉണ്ടായാൽ അപ്പോൾ വിളിക്കാം നിങ്ങളെ,
ഇങ്ങനെ ഒരവസ്ഥ കണ്ട് നിങ്ങൾ വിഷമിക്കണ്ട എന്നു കരുതി ”
അവന്റെ കൈകൾ പിടിച്ചു ഞാൻ
ചെവിക്കടുത്ത് ചെന്ന് വീണ്ടും വിളിച്ചു,
“ജലീലേ ഒന്ന് കണ്ണ് തുറന്നേടാ”
“എത്ര നാളായിടാ നിന്നെ ഒന്ന് കണ്ടിട്ട്,
ഒന്ന് ചിരിച്ചേടാ നീ”
ഇല്ല.
എന്റെ ജലീൽ പ്രതികരിച്ചില്ല.
മൂന്നാം ദിവസം യാത്ര പറയാനായി അവനോട് സംസാരിച്ചുകൊണ്ട് അവന്റെ തല തലോടി,
എന്റെ കണ്ണുനീർ അവന്റെ മുഖത്തു വീണു,
അവന്റെ കണ്ണുകളിൽ
ചെറിയ ഒരു അനക്കം തോന്നിയോ?
ഇനി എനിക്ക് തോന്നിയതായിരിക്കുമോ?
ഞാൻ പതുക്കെ അവന്റെ കാലുകളിൽ
താലോടി.
അവന്റെ വിരലുകൾ അനങ്ങുന്നത് പോലെ
ഞാൻ മുംതാസിനെ വിളിച്ചു കാണിച്ചു
അവളും അൽഭുതത്തോടെ അത് നോക്കി.
വേഗം ഡോക്ടറെ വിളിക്കാൻ പോയി.
ഡോക്ടർ വന്ന് പരിശോധിച്ചു
മാറ്റങ്ങൾ നല്ലതാണെന്ന് പറഞ്ഞു.
അന്ന് മറ്റ് കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ല.
പിറ്റേന്ന് സുബ്ഹി നമസ്കാര ശേഷം
കുറേ നേരം അവനു വേണ്ടി
പ്രാർത്ഥിച്ചു.
ശേഷം ഞാൻ ജലീലിനടുത്ത് ഇരുന്ന്
ഖുർ ആൻ പാരയണം ചെയ്യുന്നതിനിടയിൽ വെറുതെ അവന്റെ മുഖം നോക്കി.
അതെ ജലീലിന്റെ കണ്ണുകൾ ചെറുതായി തുറന്നിരിക്കുന്നു.
മരുന്നല്ല അത് കണ്ണു നീർ തന്നെ
അവന്റെ കണ്ണ് നിറഞ്ഞൊഴുകുന്നു.
ഞാനവന്റെ ചെവിക്കടുത്ത് ചെന്ന് പറഞ്ഞു
“ജലീലേ ഒന്ന് കണ്ണ് തുറന്നേടാ”
“ഒരിക്കൽ ഒന്ന് പുഞ്ചിരിച്ചേ നീ”
ഞാനവന്റെ കൈകൾ പിടിച്ചിരിക്കുകയായിരുന്നു,
അവൻ എന്റെ കൈകളെ ചെറുതായി അമർത്തിയത് പോലെ തോന്നി.
അതെ ഞങ്ങളുടെ ജലീലിൽ
മാറ്റങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു.
ഡോക്ടർമാർ എത്തി
അവർ പറഞ്ഞു ഇത് മഹാൽഭുതമാണ്.
അവരും പല രീതിയിലും പല ശ്രമങ്ങളും നടത്തി.
അതെ ജലീൽ പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു.
ആറാം ദിവസ്സം അവൻ കണ്ണു തുറന്നു
പുഞ്ചിരിച്ചു,
കൈ കാലുകൾ അനക്കാൻ തുടങ്ങി,
ആളുകളെ മനസ്സിലാക്കിത്തുടങ്ങി.
അന്ന് രാത്രിയോടെ അവൻ ഒന്ന് രണ്ട് വാക്കുകൾ ഉരുവിട്ടു.
ഉമ്മാ എന്ന് വിളിച്ചു,
മകളുടെ പേര് വിളിച്ചു,
എന്റെ പേര് വിളിച്ചു,
എന്റെ കൈകൾ പിടിച്ച് അവൻ
കരഞ്ഞു.
ഡോക്ടർമാർ എത്തി
മൂക്കിൽ കൂടിയിട്ടിരുന്ന
ട്യൂബ് എടുത്ത് മാറ്റി.
ഏഴാം ദിവസ്സം രാവിലെ
അവൻ സംസാരിച്ചു,
സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു,
പല വാക്കുകളും അവ്യക്തമയിരുന്നു.
എങ്കിലും ജലീൽ പറയുന്നത് ഞാൻ മനസ്സിലാക്കി.
ഇടക്ക് അവൻ പറഞ്ഞു
“എനിക്ക് ദാഹിക്കുന്നു,
നീ എനിക്ക് കുറച്ച് വെള്ളം തന്നേടാ”
“ഞാനിപ്പോൾ തരാം”
എന്ന് പറഞ്ഞു
മുംതാസ് എടുത്ത് തന്ന സംസം വെള്ളം
സ്പൂൺ വഴി അവന് നൽകി
അത് കുറേശ്ശെയായി അവൻ പകുതിയോളം കുടിച്ചു,
അവൻ എന്നെ നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു,
“ഇനി ഞാൻ കുറച്ച് ഉറങ്ങീക്കോട്ടേടാ”
“ശരി ഉറങ്ങിക്കോളൂ”
എന്ന് പറഞ്ഞ് ഞാൻ അവന്റെ തലമുടികൾക്കിടയിൽ വിരൽ കൊണ്ട് തടവിക്കൊടുത്തു.
അവന്റെ കണ്ണുകൾ പതുക്കെ
അടച്ചു ഉറക്കത്തിലായ്.
അവൻ എന്റെ ഒരു കൈ പിടിച്ചിരിക്കുകയായിരുന്നു.
കുറച്ചു നേരം കഴിഞ്ഞു
ജലീലിന്റെ കൈകൾക്ക് തണുപ്പ്
കൂടുന്നത് പോലെ തോന്നി എനിക്ക്.
ഞാൻ വിളിച്ചു നോക്കി അവനെ
ചെറുതായി അനക്കി നോക്കി
ഇല്ല അവൻ ഉണർന്നില്ല
ഇത്രയും നാൾ
എന്നെ കാണുവനായി
എന്നോട് സംസാരിക്കുവനായി
കാത്തിരിക്കുകയായിരുന്നോ
അവൻ എന്റെ പ്രിയ കൂട്ടുകരൻ
എന്റെ ജലീൽ..
ഇപ്പോൾ അവൻ ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് യാത്രയായിരിക്കുന്നു.
കൂട്ടക്കരച്ചിലുകൾക്കിടയിൽ
ഞാൻ തനിച്ചായത് പോലെ തോന്നി
എനിക്ക്
വീണ്ടും ആ മുഖത്തേക്ക് നോക്കി
അവൻ പുഞ്ചിരിച്ച് കിടക്കുകയാണ്.
അവസാനമായ് എനിക്കെന്റെ പ്രിയപ്പെട്ട ചങ്ങാതി നൽകിയ പുഞ്ചിരി.

No comments:
Post a Comment