Pages

Wednesday, October 17, 2018

സഹായം

ഇന്ന് എല്ലാവരും ആഗ്രഹിക്കുന്നു,
സമ്പന്നനാകണമെന്ന് അതല്ലെങ്കിൽ ചുരുങ്ങിയത് ബുദ്ധിമുട്ടുകളും കടങ്ങളുമില്ലാതെ ജീവിക്കണമെന്ന്.

അതിനായി അല്ലാഹുവിന്റെ സഹായം നാം ആഗ്രഹിക്കുന്നുണ്ടോ?
എങ്കിൽ നിന്റെ സമ്പത്തിൽ നിന്നും നീ പാവപ്പെട്ടവരെ സഹായിക്കാൻ തയ്യാറാവുക.


ചിലപ്പോൾ സ്വയം വളരെ വിഷമത്തിലും കഷ്ടപ്പാടിലും ജീവിക്കുന്നവരായിരിക്കാം നമ്മൾ.

എങ്കിലും നിങ്ങൾ ഒരു നേരത്തെ ഭക്ഷണം ഉണ്ടാക്കുമ്പോൾ അതിൽ കുറച്ച് അതല്ലെങ്കിൽ നിങ്ങളുടെ കൈയിൽ നൂറു രൂപയുണ്ടെങ്കിൽ അതിൽ നിന്നും അഞ്ചു രൂപയെങ്കിലും അങ്ങിനെ സാധിക്കുന്ന എന്തെങ്കിലും പാവങ്ങൾക്ക് നൽകാൻ തയ്യാറവുക.

അല്ലാഹു എണ്ണവും വലുപ്പവുമല്ല മറിച്ച് നമ്മുടെ നിയ്യത്താണ് നോക്കുന്നത്.
അല്ലാഹു നമുക്ക് നൽകിയതിൽ നിന്ന് അല്ലാഹുവിന്ന് വേണ്ടി അവന്റെ പാവപ്പെട്ട അടിമകൾക്കായി നാം എന്ത് നൽകിയാലും അല്ലാഹു നമ്മുടെ സമ്പത്തിൽ വർദ്ധനവും ബർകത്തും നൽകാതിരിക്കില്ല.

നല്ല നിയ്യത്തോട് കൂടി ഇന്ന് തന്നെ ആരംഭിക്കൂ.
അല്ലാഹു തൗഫീഖ് ചെയ്യുമറാകട്ടെ.ആമീൻ

No comments:

Post a Comment