Pages

Wednesday, October 17, 2018

ഉമ്മയുടെ ദുആ

ഉമ്മ....
പാവം എന്റെ ഉമ്മയുടെ ആ നാവിൽ ഒരിക്കലും ശാപ വാക്കുകൾ കേട്ടില്ല ഞാൻ.
പാവം എന്റെ ഉമ്മ ഒരിക്കലും എന്നോട് പിണങ്ങാറില്ല.
പാവം എന്റെ തെറ്റുകളെ ഉമ്മ കഴുകി കളയുന്നു.
എന്റെ ഉമ്മ ദേഷ്യപ്പെടുകയാണെങ്കിൽ പാവം കരഞ്ഞു പോകുന്നു.
ഞാനൊരിക്കൽ കണ്ണു‌നീർ ഒഴുക്കിക്കൊണ്ട് ഉമ്മയുടെ അടുത്തെത്തി,
ആ കണ്ണുനീർ തുടച്ച തട്ടം പാവം ഉമ്മ കഴുകാതെ സൂക്ഷിച്ച് വെച്ചു.

ഇന്ന് എന്റെ ഉമ്മ എനിക്കായി ജീവിക്കുന്നു
അൽഹംദുലില്ലാ എനിക്കുറപ്പുണ്ട് എന്റെ ഉമ്മ ഉള്ളിടത്തോളം എനിക്ക് ഒന്നും സംഭവിക്കുകില്ല.
ഞാൻ വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ എന്റെ പൊന്നുമ്മാന്റെ ദുആയും എന്റെ കൂടെ ഉണ്ടാകുന്നു.
ഞാൻ നടുക്കടലിൽ തോണി മുങ്ങിത്താഴുന്നതായി സ്വപ്നം കണ്ടപ്പോഴും അവിടെയും എന്റെ കൈ പിടിച്ച് രക്ഷിക്കാൻ എനിക്ക് എന്റെ ഉമ്മാനെ കാണാനായി.
കൂരിരിട്ടിൽ ഞാൻ പേടിച്ച് കരഞ്ഞപ്പോൾ എന്റെ ഉമ്മ ഉറക്കമുണർന്നു എന്റെ പൊന്നുമ്മ കണ്ണുകൾ തുറന്നപ്പോൾ ഞാൻ കണ്ടു ആ കണ്ണുകളിലെ തിളക്കം
കൂരിരിട്ടിനെ തോല്പിച്ച തിളക്കം.
അറിയാതെ ആഹ്രഹിച്ചു പോകുന്നു ഞാൻ വീണ്ടും ഒരു കുഞ്ഞായി ഉമ്മയുടെ മടിയിൽ കിടന്നുറങ്ങാനായി
ഉമ്മ എന്നെ വാരിപ്പുണർന്നുവെങ്കിൽ
എനിക്ക് മുത്തങ്ങൾ നൽകി എന്നെ കുസൃതി കണ്ണുകളോടെ എന്നെ നോക്കിയിരുന്നുവെങ്കിൽ.
എന്റെ പൊന്നുമ്മാന്റെ മുന്നിൽ പൊട്ടിക്കരയാൻ പേടിയാണെനിക്കിന്ന് ഞാൻ കാരണം ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു പോകുമോ എന്ന പേടിയാണെനിക്ക്.
പുഞ്ചിരിപ്പിക്കാൻ ശ്രമിക്കുന്നു ഞാനെന്റെ ഉമ്മാനെ
ദുആ ചെയ്യുന്നു അല്ലാഹുവിനോട് ഹാഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ..

No comments:

Post a Comment