Pages

Wednesday, October 17, 2018

വൃദ്ധ സദനത്തിൽ നിന്നും‌ സ്വന്തം

ഉമ്മമാരെ വൃദ്ധ സദനത്തിലാക്കുന്ന‌ മക്കൾക്ക് ഉമ്മ‌ ഒരു കത്തെഴുതാൻ കരുതിയാൽ അതിലെ വരികൾ ഇതായിരിക്കാം .
എന്നോട് ക്ഷമിക്കണേ മോനേ...

നിന്നെ അത്രയധികം ഞാൻ സ്നേഹിച്ചു പോയതിന്.
നിന്നെ എപ്പോഴും കാണണമെന്ന് ആഗ്രഹിച്ച് പോയതിന്.
എന്നും ഉറങ്ങുന്നതിന്ന് മുമ്പ് നിന്നെക്കുറിച്ച് ചിന്തിച്ചു പോയതിന്.
നിന്നെ കാണാതിരുന്നപ്പോൾ എന്റെ മനസ്സ് വിഷമിപ്പിച്ച് പോയതിന്.
എപ്പോഴും നീ എന്റെ അടുത്തുണ്ടാകണം എന്നാശിച്ച് പോയതിന്.
നീ എപ്പോഴും സന്തോഷത്തിലാകണം എന്ന് ആഗ്രഹിച്ച് പോയതിന്.
എന്റെ ജീവിതത്തിന്റെ ഒരു ഭാഗമെന്ന് അല്ല എന്റെ ജീവിതം തന്നെ നീയെന്ന് കരുതിപ്പോയതിന്.
നിന്നെ എന്നും പുഞ്ചിരിപ്പിച്ചതിന്.
നിന്നെ പല രാത്രികളും സ്വപ്നം കണ്ടു പോയതിന്.
ഉമ്മാ എന്ന് വിളിച്ച് നീ ഉറക്കത്തിൽ ഞെട്ടിയുണർന്ന് വിളിച്ചപ്പോൾ പെട്ടെന്ന് ഉണർന്ന് നിന്റെ വിളിക്കുത്തരം നൽകിയതിന്.
നിന്നെ മാറോടണച്ച് ആശ്വസിപ്പിച്ചതിന്.
നിന്നെ വളരെയധികം ശ്രദ്ധിച്ച് വളർത്തിയതിന്.
നിനക്ക് അസുഖം വന്നപ്പോൾ പൊട്ടിക്കരഞ്ഞുപോയതിന്ന്.
നീ എന്നെ വളരെയധികം സ്നേഹിക്കുന്നുണ്ടെന്ന് കരുതിപ്പോയതിന്ന്..
ഇന്നും ഞാൻ നിന്നെ സ്നേഹിക്കുന്നതിന്.
ഞാൻ അറിയാതെ ചെയ്ത് പോയ വളരെ ചെറിയ തെറ്റിന് പോലും
ഈ ഉമ്മ നിന്നോട് ക്ഷമ ചോദിക്കുന്നു
മോനേ...
ഇതൊക്കൊ നിനക്ക് ഒരു ശല്ല്യമായിപ്പോയതിന് നീ ഉമ്മയോട് ക്ഷമിക്കണേ മോനേ.
എന്റെ പൊന്നോമനയായ നീ ഈ ഉമ്മാന്റെ സ്നേഹം ഇന്നല്ലെങ്കിൽ നാളെ തിരിച്ചറിയും മോനെ..
അന്ന് ഈ ഉമ്മ ചിലപ്പോൾ ഈ ലോകത്തോട് വിട പറഞ്ഞിരിക്കാം.
ഞാൻ ദുആ ചെയ്യുന്നു ‌മോനെ നിന്റെ സന്തോഷത്തിനായ്.

No comments:

Post a Comment