വിദേശത്ത് നിന്നും വരുമ്പോൾ ഉമ്മയ്ക്കും മറ്റെല്ലാവർക്കും ആവശ്യമുള്ള സാധനങ്ങൾ വാങ്ങിച്ചിരുന്നു. വീട്ടിൽ എത്തിയ രാത്രി തന്നെ അവ
എല്ലാവർക്കും നൽകി.
രാവിലെ ഉമ്മയോട് ചോദിച്ചു. “ഉമ്മാ...ഉമ്മാക്ക് എന്റെ കൂട്ടുകാരൻ ഷംസു വിനെ അറിയില്ലെ?” ഉമ്മ പറഞ്ഞു, “പിന്നെന്താ അറിയാമല്ലൊ എനിക്ക്”...
"എന്ത് പറ്റി ഷംസുവിന്?!”
“ഷംസുവിന് ഒന്നും പറ്റിയില്ല”
“അവൻ വരുമ്പോൾ എന്റെ കൈയിൽ
കുറച്ച് കാശ് തന്ന് ഏല്പിച്ചിട്ടുണ്ട്,
അവന്റെ ഉമ്മയ്ക്ക് നല്ല ഒരു സ്വർണ്ണ മാല വാങ്ങി
അവന്റെ ഉമ്മയ്ക്ക് കൊണ്ട് പോയി കൊടുക്കണമെന്ന് പറഞ്ഞിട്ടുണ്ട്”
“അവന്റെ ഉമ്മയും, ഉമ്മയും ഒരേപ്രായമാണല്ലൊ,
അത് കൊണ്ട് ഉമ്മയൊമൊന്നിച്ച് ജ്വല്ലറിയിൽ പോയി ഉമ്മയ്ക്ക് ഇഷ്ടപ്പെട്ട മാല വാങ്ങിയാൽ മതിയെന്നും അവൻ പറഞ്ഞിട്ടുണ്ട്”
ചെറിയ അമ്മാവന് ഓട്ടോ റിക്ഷയുണ്ടായിരുന്നു.
രാവിലെ ഉമ്മയുമൊന്നിച്ച് ടൗണിൽ ചെന്നു.
ജ്വല്ലറിയിൽ ചെന്നു ഉമ്മയോട് ഇത്ര കാശിന് കണക്കായത് മതിയെന്ന് നേരത്തെ പറഞ്ഞിരുന്നു
അത് കൊണ്ട് ഉമ്മ മൂന്ന് പവന് കണക്കാക്കി
ഉമ്മാക്ക് ഇഷ്ടപ്പെട്ട ഒരു മാലയും അതിന് ഒരു താലിയും വാങ്ങിച്ചു.
ഉമ്മയെ നിർബന്ധിച്ച് അത് ഉമ്മയുടെ കഴുത്തിൽ അണിയിച്ചു.ഉമ്മയുടെ കഴുത്തിൽ ആ താലി മാല കൂടുതൽ ഭംഗിയുള്ളതായ് തോന്നി.
വീട്ടിലെത്തി ഭാര്യക്കും മറ്റും മാല കാണിച്ചു,
എല്ലാവർക്കും ഒരു പോലെ ഇഷ്ടമായി,
ഞാൻ ഉമ്മയോട് വീണ്ടും ആ മാല കഴുത്തിലണിയാൻ പറഞ്ഞു,
“എന്തിനാ വെറുതെ മറ്റുള്ളവരുടെ മാലയണിയുന്നത്?!”
“ഉമ്മ ഒന്നണിഞ്ഞേ നോക്കട്ടെ..”
ഉമ്മ മാലയണിഞ്ഞു
“നല്ല ഭംഗിയുണ്ട് ഉമ്മാ..”
“അത് ഇനി ഉമ്മാന്റെ കഴുത്തിൽ തന്നെ ഇരിക്കട്ടെ”
“വേണ്ട നീ ഇത് ഇപ്പോൾ തന്നെ കൊണ്ട് പോയി കൊടുത്തേ അവർക്ക്..”
അത് പറഞ്ഞ് ഉമ്മ മാലയുടെ കൊളുത്ത് എടുക്കാൻ തുനിഞ്ഞപ്പോൾ
ഞാൻ പറഞ്ഞു,
“ഉമ്മ എനിക്ക് മാപ്പാക്കണം,
ഞാൻ ഉമ്മയോട് കള്ളം പറഞ്ഞതിന്ന്”
“ഉമ്മയോട് സത്യം പറഞ്ഞാൽ,
ഉമ്മ വേണ്ടാന്നേ പറയുകയുള്ളൂ”
“ഉമ്മ വാങ്ങാൻ സമ്മതിക്കില്ല”
“അത് കൊണ്ടാ ഞാൻ ഷംസുവിന്റെ ഉമ്മാക്ക് എന്ന് കള്ളം പറഞ്ഞത്”
“ഇത് ഉമ്മയ്ക്കായി തന്നെ വാങ്ങിയതാ”
അതും പറഞ്ഞ് ഞാൻ മുറിയിലേക്ക് പോയി
എനിക്കറിയാം എന്റെ ഉമ്മയുടെ കണ്ണുകൾ
നിറയുമെന്ന് അത് കാണാൻ കഴിയില്ലായിരുന്നു എനിക്ക്.
മുറിയിൽ അവളുമെത്തി
അവൾ ചോദിച്ചു
“ എന്തേ എന്തു പറ്റി?!
“ ഒന്നുമില്ല”
അവൾ വീണ്ടും തുടർന്നു
“പിന്നെ ഇപ്പോൾ ഈ കടമൊക്കെ വെച്ച് ഉമ്മാക്ക്
മാല വാങ്ങിച്ചത് ഉമ്മാക്ക് സങ്കടമായോന്ന് അറിയില്ല..”
“ഉമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു,
ഉമ്മ ചോദിക്കുന്നുണ്ടായിരുന്നു,
“എന്തിനാ ഇപ്പോൾ കാശിന് ബുദ്ധിമുട്ടുള്ള സമയത്ത് അവൻ ഇതൊക്കെ”
ഞാൻ കട്ടിലിൽ ഇരുന്ന് മറുപടി പറഞ്ഞു,
“ഹേയ് അതൊന്നും സാരമില്ല,"
“നിനക്കറിയോ?
ഉപ്പ മരിക്കുമ്പോൾ,
ആകെ കുറച്ച് സ്വർണ്ണമേ എന്റെ ഉമ്മാക്ക് ഉണ്ടായിരുന്നുള്ളൂ...
ഒരോന്നും വിറ്റത് ഞങ്ങൾക്ക് വേണ്ടിയാ!!”
“എനിക്ക് നല്ല ഓർമ്മയുണ്ട്,
അവസാനം,
ആകെ കഴുത്തിലുണ്ടായിരുന്ന
ഒരു ചെറിയ മാല വിറ്റത് ഒരു ഞാൻ സൈക്കിൾ
വേണമെന്ന് പറഞ്ഞ് കരഞ്ഞപ്പോൾ അത് വാങ്ങിത്തരാൻ വേണ്ടിയാ...”
“എന്നിട്ട് , അമ്മവന്റെ കൂടെ സൈക്കിൾ വാങ്ങിവന്നപ്പോൾ ഉമ്മ സ്നേഹത്തോടെ,
“കാണട്ടെ എന്റെ മോൻ ആ സൈക്കിൾ
ഓട്ടിയേ"...എന്ന് പറഞ്ഞതൊക്കെ
ഇന്നും എന്റെ ചെവികളിൽ മുഴങ്ങുന്നുണ്ട്.”
പറഞ്ഞു നിർത്തി ഞാൻ
മുറിയിൽ നിന്ന് പുറത്തിറങ്ങി നോക്കിയപ്പോൾ
പുറത്ത് നിന്നും ഞാൻ പറയുന്നത് മുഴുവൻ കേട്ട ഉമ്മ കണ്ണു നീർ ഒഴുക്കി നിൽക്കുന്ന കാഴ്ചയാണ് കണ്ടത്!!
ഉമ്മയെ ചേർത്തു പിടിച്ച്,
“എന്തിനാ എന്റെ ഉമ്മ ഇങ്ങിനെ ബേജാറാകുന്നത്?!”
”നമ്മുടെ കടമെല്ലാം തീരും,”
”എത്ര ബുദ്ധിമുട്ടുണ്ടായാലും,
അന്നും ഇന്നും പ്രയാസമുള്ളവരെ സഹായിക്കാനും,
അതിന് ഞങ്ങളെ പ്രേരിപ്പിക്കുകയും
ചെയ്യുന്ന ഉമ്മയുടെ മനസ്സ് പടച്ചോൻ കാണാതിരിക്കില്ല”
“നമ്മുടെ ബുദ്ധിമുട്ടുകൾ റബ്ബ് തീർത്ത് തരും”
“ചെറുപ്പത്തിൽ ഞങ്ങളുടെ ഓരോ ആവശ്യങ്ങൾക്കായി, ഉമ്മയുടെ അടുത്ത് ആകെ ഉണ്ടായിരുന്ന ചെറിയ ചെറിയ ആഭരണങ്ങൾ ഓരോന്നായി വിറ്റതൊന്നും ഞാൻ മറന്നിട്ടില്ല ഉമ്മാ..”
“അതൊക്കെ മറന്ന് ഉമ്മയ്ക്ക് സന്തോഷം നൽകാതെ എന്റെ സന്തോഷം മാത്രം നോക്കി ജീവിക്കാൻ സാധിക്കുമോ എനിക്ക്?”
“ബുദ്ധിമുട്ടുകൾ എല്ലാം തീർന്ന് വാങ്ങിക്കാമെന്ന് വിചാരിച്ചാൽ അത് നടക്കില്ല ഉമ്മാ..”
“ബുദ്ധിമുട്ടുകൾ ഓരോന്നായി വന്ന് കൊണ്ടിരിക്കും,”
“ചെറുപ്പത്തിൽ ഉമ്മ എന്റെ ഓരോ ചെറിയ ആഗ്രഹങ്ങളും പൂർത്തീകരിച്ചു തന്നത്,
ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഇല്ലാതിരുന്നപ്പോഴാണോ?”
“അതുമല്ല, ഉപ്പ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ
ഉമ്മാന്റെ ഈ കഴുത്തിലും, കൈകളിലും എത്ര സ്വർണ്ണാഭരണങ്ങൾ ഉണ്ടാകുമായിരുന്നു?”
“ഉപ്പ ഇല്ലാത്ത കുറവ് അറിയിക്കാതെ ഉമ്മ ഞങ്ങളെ വളർത്താൻ ഏറെ സഹിച്ച് ഏറെ ശ്രമിച്ചില്ലെ?”
“ഇന്ന് ഇത്രയെങ്കിലും ചെയ്യാനുള്ള ചെറിയ ഒരു ശ്രമം ഞാൻ നടത്തിയില്ലെങ്കിൽ പിന്നെ ഞാനെന്ത് മകനാ ഉമ്മാ?”
പറഞ്ഞു നിർത്തിയപ്പോൾ ഞാൻ ശ്രദ്ധിച്ചു
നിറകണ്ണുകളുമായി
ഉമ്മ ആ മാലയുടെ കൊച്ചു താലിയിൽ
വിരലുകൾ കൊണ്ട് താലോടുകയായിരുന്നു.

അസ്സലാമുഅലൈകും
ReplyDeleteഹനീഫ ഇക്കയുടെ ബ്ലോഗിലുള്ള എല്ലാം വായിച്ചിട്ടില്ല ഒന്ന് രണ്ട് എണ്ണം മാത്രമേ വായിച്ചുള്ളൂ.(അത് ഞാൻ വായിക്കുകയല്ലായിരുന്നു അങ്ങ് എന്നോട് നേരിട്ട് പറയുന്നത് പോലെയാണ് അനുഭവപ്പെട്ടത്) കണ്ണുകൾ നനയാതെ വായിച്ചു തീർക്കാൻ കഴിയില്ല .അത്ര വ്യത്യസ്തമാണ് ഓരോന്നും രാജാധി രാജനായ റബ്ബ് ഇതുപോലെയുള്ള ഒരുപാട് നന്മ കലർന്ന കാര്യങ്ങൾ എഴുതാനും അത് പ്രചരിപ്പിക്കുവാനുമുള്ള ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ... !
വ അലൈകുമുസ്സലാം
ReplyDeleteആമീൻ