ഒരു സഹോദരൻ കുറേയേറെ നാളുകളായി രോഗബാധിതനായിരുന്നു.
കഞ്ഞിയോ,ജ്യൂസോ അല്ലാതെ മറ്റൊന്നും കഴിക്കാൻ കഴിഞ്ഞിരുന്നില്ല അദ്ദേഹത്തിന്.
ബാത്ത് റൂമിൽ പോകാൻ പോലും മറ്റാരെയെങ്കിലും ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു.
ഒരു ദിവസ്സം വിദേശത്തുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഒരു കൂട്ടുകാരൻ അദ്ദേഹത്തെ കാണാനായി വീട്ടിൽ ചെന്നു.
രോഗിയായ കൂട്ടുകാരൻ മറ്റാരുടേയും സഹായമില്ലാതെ നടക്കുന്നത് കണ്ട കൂട്ടുകാരൻ ഏറെ സന്തോഷത്തോടെ പറഞ്ഞു,“അൽ ഹംദുലില്ലാഹ് അല്ലാഹുവിനു സ്തുതി നിന്നെ ഇങ്ങിനെ ഒരവസ്ഥയിൽ കാണാൻ കഴിഞ്ഞല്ലൊ എനിക്ക്,
അന്ന് നിന്നെ കാണാൻ വന്നപ്പോൾ നിന്റെ അവസ്ഥ കണ്ട് ഞാൻ ഏറെ വിഷമിച്ചു പോയിരുന്നു”
വീണ്ടും കൂട്ടുകാരൻ ചോദിച്ചു,“ഏത് ഡോക്ടറെയാണ് നീ ഇപ്പോൾ കാണിക്കുന്നത്?
അതല്ല വല്ല ആയുർവേദമോ,ഹോമിയോ വല്ലതുമാണോ?”
രോഗിയായിരുന്ന കൂട്ടുകാരൻ പറഞ്ഞു,“എനിക്ക് ഒരു ഔഷധം ലഭിച്ചു,അത് മറ്റുള്ളവരും കൂടി അറിഞ്ഞുവെങ്കിൽ എല്ലാ ഡോക്ടർമാർക്കും,വൈദ്യന്മാർക്കും പണിയില്ലാതെയായിപ്പോകും!”
വളരെയധികം ആശ്ചര്യത്തോട് കൂടി
കൂട്ടുകാരൻ ചോദിച്ചു,“അങ്ങിനെയുള്ള എന്ത് മരുന്നാണ് നിനക്ക് ലഭിച്ചത്?”
രോഗിയായിരുന്ന കൂട്ടുകാരൻ പറഞ്ഞു,
“എനിക്ക് തീരെ വയ്യാതായ അവസ്ഥയിൽ ഒരു പതിനഞ്ച് വയസ്സുകാരനായ ഒരു കുട്ടിയെ എന്റെ സഹായത്തിനായി ഞാൻ ഇവിടെ നിർത്തിയിരുന്നു,
ഒരു ദിവസ്സം ഞാൻ അവനോട് ചോദിച്ചു,“ഈ ചെറിയ പ്രായത്തിൽ നീ എന്തിനാണ് ജോലി ചെയ്യുന്നത്?”
കുട്ടി പറഞ്ഞു,“എന്റെ ഉപ്പ മരിച്ചു പോയി
ഞാൻ വീട്ടിലെ മുതിർന്ന കുട്ടിയാണ് വീട്ടിൽ ജോലിചെയ്യാൻ മറ്റാരുമില്ല,അത് കൊണ്ട് വീട്ടിൽ പലപ്പോഴും പട്ടിണിയായിരുന്നു പട്ടിണി സഹിക്കാൻ പറ്റാതെ എനിക്ക് ഇളയവരായ കുഞ്ഞുങ്ങൾ പല ദിവസ്സങ്ങളിലും കരയുമായിരുന്നു
അതിനിടയിലാണ് ഇവിടെ ഇങ്ങിനെ ഒരു ജോലി ഒഴിവുണ്ടെന്ന് അറിഞ്ഞത്."
കുട്ടിയുടെ മറുപടി കേട്ട എന്റെ കണ്ണുകൾ
നിറഞ്ഞു,
ഞാൻ ആ കുട്ടിയോട് ചോദിച്ചു,“നീ പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടോ മോനേ,ഞാൻ നിന്റെ വീട്ടിലെ ചിലവിനുള്ളതും,നിനക്ക് പഠിക്കാനുള്ള ചിലവും ഞാൻ നൽകാം"
ആ കുട്ടി നിറകണ്ണുകളോടെ പുഞ്ചിരിച്ച് കൊണ്ട് “എനിക്ക് പഠിക്കാൻ ഏറെ ആഗ്രഹം ഉണ്ട്” എന്ന് പറഞ്ഞു.
“പിറ്റേദിവസം തന്നെ കുട്ടിയെ സ്കൂളിൽ ചേർത്ത് പഠിപ്പിക്കാനുള്ള ഏർപ്പാടുകൾ ചെയ്തു,
രാത്രികളിൽ ഇവിടെ വന്നിരുന്ന് പഠിക്കുമായിരുന്നു ആ കുട്ടി
എനിക്കുറപ്പാണ് ആ കുട്ടിയുടെ ദുആ സർവ്വശക്തൻ കേട്ടു
അതെനിക്ക് ദിവ്യാ ഔഷദമായി മാറി
എന്റെ രോഗത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകാൻ തുടങ്ങി”
“എനിക്ക് നന്നായി ഭക്ഷണം കഴിക്കാൻ സാധിച്ചു
ആരോഗ്യം കൂടുതൽ മെച്ചപ്പെട്ടു”
“എന്റെ കുടുംബവും,ഡോക്ടർമാരും അൽഭുതപ്പെട്ടു,
അല്ലാഹു എനിക്ക് നൽകിയതിൽ നിന്നും വളരെ ചെറിയ ഒരു ഭാഗം കൊണ്ട് ഞാൻ അനാഥക്കുഞ്ഞുങ്ങൾക്ക് സംരക്ഷണം നൽകിയപ്പോൾ കരുണാനിധിയായ റബ്ബ്
എനിക്ക് കൂടുതൽ അനുഗ്രഹങ്ങൾ നൽകി എന്നെ സന്തോഷിപ്പിച്ചു”
“ഇന്ന് ഞാൻ പരസഹായമില്ലാതെ നടക്കുന്നു എനിക്കാവശ്യമുള്ളത് കഴിക്കാനും സാധിക്കുന്നു,
അനാഥകളെ സംരക്ഷിക്കുന്നവരെ
സൃഷ്ടാവ് അവന്റെ അനുഗ്രഹങ്ങളുടെ തണൽമരം നൽകി സംരക്ഷിക്കുന്നു”
“ജീവിതത്തിൽ നല്ലത് ചെയ്യുക
നല്ലത് നമ്മെ തേടിയെത്തും.
ഷെയർ ചെയ്യുക,
നിങ്ങളുടെ ഓരോ ഷെയറിലൂടെയും
മറ്റുള്ളവരിലേക്കും ഈ നന്മ എത്തട്ടെ”

എഴുത്തു നന്നായിട്ടുണ്ട്.
ReplyDeleteഎനിക്കു തന്നെ ഒരു സംശയം: ഔഷധം ആണോ അതോ ഔഷദമോ?..