Pages

Wednesday, October 17, 2018

ഒരു ദിവസ്സം ഒരു നന്മ

എല്ലാ ദിവസ്സവും ഒരു നന്മ‌ അത് പോലുള്ളത് ചെയ്യൂ,
അത് ഇനി എത്ര ചെറുതാണെങ്കിലും
കുഴപ്പമില്ല.

സത്യത്തിൽ‌ നന്മ ഒരിക്കലും ചെറുതാവുന്നില്ല,
നാം ചെയ്യുന്ന ഏതൊരു‌ നന്മയും‌ നാം
അത് ചെറിയ ഒരു കാര്യമല്ലെ,
എന്ന് ചിന്തയോട് കൂടി‌ ചെയ്യുകയാണെങ്കിൽ
അതാണ് ഏറ്റവും വലിയ ‌നന്മ.


നിന്റെ സഹോദരനെ സന്ദർശിക്കുക,
പുഞ്ചിരിക്കുക, എന്നത് പോലും നന്മകളിൽ ഉൾപ്പെടുന്നു.

വഴിയിൽ‌ തടസ്സമുണ്ടാക്കുന്ന ഒരു കല്ല് എടുത്ത് കളയുന്നത് പോലും നന്മയാണ്.

ഒരു നന്മ എന്നത് ഒരു മിനിറ്റ് കൊണ്ട്‌ ചെയ്യാവുന്നതും,പതിനഞ്ച് സെകൻഡ് കൊണ്ട്, അല്ലെങ്കിൽ പതിനഞ്ച് മിനിറ്റ് കൊണ്ട് ചെയ്യാൻ സാധിക്കുന്നതാകട്ടെ,
ഒരു നന്മ എല്ലാ ദിവസ്സവും ചെയ്യുക.

അത് നിങ്ങളും നിങ്ങളുടെ റബ്ബും മാത്രം അറിയാവുന്നതാകട്ടെ.

അതായത് നിങ്ങളും,നിങ്ങളുടെ റബ്ബുമല്ലാതെ മറ്റാരും അറിയാത്ത ഒരു നന്മ എല്ലാ ദിവസ്സവും ഒരു നന്മ.

നമ്മളിൽ പലരും പറയും,എല്ലാ ദിവസ്സവും നല്ല തിരക്കിലാണല്ലൊ,
അപ്പോൾ പിന്നെ എങ്ങിനെയാണ്
അങ്ങിനെ ഒരു നന്മ ചെയ്യുക എന്ന് അതും ആരും അറിയാതെ!!

എന്നാൽ പ്രിയപ്പെട്ടവരെ,നിങ്ങൾക്ക് ഒരു കാര്യം ചെയ്യാമല്ലൊ,അതായത് മറ്റാർക്കെങ്കിലും വേണ്ടി, അവരറിയാതെ അവരെ അറിയിക്കാതെ, അവർക്ക് വേണ്ടി കൈ ഉയർത്തി അല്ലാഹുവിനോട് ദുആ ചെയ്യൂ.

യാ അല്ലാഹ് ഇന്ന ആ സഹോദരന് നീ ഖൈർ ചെയ്യണേ,
എന്നാൽ അവരോട് ഒരിക്കലും പറയാതെ ദുആ ചെയ്യുക.

അല്ലെങ്കിൽ നിങ്ങൾ ഒരു വഴിയിലൂടെ നടന്നു പോകുമ്പോൾ,യാത്ര ചെയ്യുമ്പോൾ,വഴി തടസ്സം ഉണ്ടാക്കുന്ന എന്തെങ്കിലും ഒന്ന് മാറ്റിയേക്ക്
അതാരും കാണാതെ.

അതായത് ഒരു നന്മ അങ്ങിനെയുള്ളതും
ചെയ്യണം അതായത് ആളുകൾ‌ കാണുന്നുണ്ട് അവരുടെ മുന്നിലായാലും കുഴപ്പമില്ല.

എന്നാൽ,ഒരു നന്മ അങ്ങിനെയുള്ളതും ചെയ്യുക, മറ്റാരും അറിയാതെ കാണാതെ.
നമ്മളും, നമ്മുടെ അല്ലാഹുവും മാത്രം അറിയുകയും കാണുകയും ചെയ്യുന്ന നന്മ

അത് വളരെ ചെറുതായിക്കോട്ടെ,
അത് പതുക്കെ വലിയ നന്മകളായി മാറുന്നത് കാണാം.
എന്നിട്ട് നോക്കൂ ജീവിതത്തിൽ എത്ര സന്തോഷം ലഭിക്കുന്നു എന്ന്.

അങ്ങനെ ചെയ്യുമ്പോൾ,നമ്മുടെ ഹൃദയത്തിൽ വിനയം ഉണ്ടാകുകയും,
കൂടുതൽ നന്മകൾ ചെയ്യാനുള്ള ആഗ്രഹം ഉണ്ടാവുകയും ചെയ്യും.

അങ്ങിനെ നമുക്ക് ഇന്ന് ഒന്ന് ചെയ്താൽ നാളെ രണ്ട് ചെയ്യണമെന്നും പിന്നെ അത് മൂന്ന് ചെയ്യണമെന്നുമുള്ള ആഗ്രഹം ഉണ്ടായിക്കൊണ്ടിരിക്കും.

ചെറിയ നന്മയാണ് ചെയ്ത് കൊണ്ടിരിക്കുന്നതെങ്കിൽ പിന്നെ അത് കുറച്ച് വലിയ നന്മകൾ ചെയ്യണമെന്ന് തോന്നി തുടങ്ങും.

നന്മ ചെയ്യണമെന്നുള്ള ഒരു ചിന്ത നമുക്ക് എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും,
തീർച്ചയായും നമുക്കതിന് സാധിക്കും.

തീർച്ചയായും നമ്മുടെ കാര്യങ്ങൾക്കായ് നാം സമയം കണ്ടെത്തണം,
എന്നിട്ട് രാത്രി ഉറങ്ങുന്നതിന്ന് മുമ്പ് ഒന്ന്
ചിന്തിച്ചു നോക്കുക,
നാളെ എന്ത് നന്മയാണ് ചെയ്യേണ്ടതെന്ന്
തീർച്ചയായും നിങ്ങളെക്കൊണ്ട് സാധിക്കുന്ന ഒരു നന്മ നിങ്ങളുടെ ഓർമ്മയിലെത്തും തീർച്ച.

അതായത്,നാളെ സൃഷ്ടാവിന്റെ മുന്നിൽ നമ്മുടെ കണക്കുകൾ നോക്കുന്നതിന്ന് മുമ്പ് നാം ഇവിടെ നിന്ന് തന്നെ കുറച്ച് കണക്ക് നോക്കുന്നത് നല്ലതാണ്.

വിദേശത്തുള്ളവർ, കൂടാതെ ഉമ്രക്കും, ഹജ്ജിനും മറ്റും പോയവർക്കറിയാം
അല്ലത്തവർ അവരോട് ചോദിച്ച് നോക്കൂ,
നമ്മൾ സാധനങ്ങളൊക്കെ വാങ്ങി ലഗ്ഗേജും കൊണ്ട് ഏർപ്പോട്ടിൽ പോകുന്നതിന്ന് മുമ്പ് ഏർപോട്ടിൽ തൂക്കം നോക്കാനുള്ള മെഷീൻ ഉണ്ട് എങ്കിലും നമ്മൾ ഇവിടെ നിന്ന് തന്നെ ഒന്ന് നോക്കി കണക്കാക്കാറില്ലെ
ഏർപ്പോട്ടിൽ ചെന്ന് ബുദ്ധിമുട്ടായിപ്പോവരുതെന്ന് കരുതി.

അത് പോലെ ഇവിടെ നിന്ന് നാം നമ്മുടെ കണക്കുകൾ ശ്രദ്ധിക്കണം,നാളെ അവിടെപ്പോയി നമുക്ക് ബുദ്ധിമുട്ടുകൾ ഇല്ലാതിരിക്കാൻ.

തീർച്ചയായും അങ്ങിനെ സ്വയം വിലയിരുത്തലുകൾ നടത്തി നന്മകൾ ചെയ്ത് നോക്കൂ എന്നിട്ട് നോക്കൂ ജീവിതം എത്ര മനോഹരമാകുന്നുവെന്ന്.

ഇത്രയും നാൾ ജീവിതത്തെ ശ്രദ്ധിക്കാതെ ജീവിച്ചില്ലെ,ഇനി ശ്രദ്ധിച്ച് ജീവിതത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കാൻ ശ്രമിക്കാം.

ആദ്യം എനിക്കോ നിങ്ങൾക്കോ‌ വിട്ട് പോയ നമസ്കാരങ്ങൾ ഉണ്ടെങ്കിൽ,
ആദ്യം ആ നമസ്കാരങ്ങൾ ഖളാ വീട്ടി നമസ്കരിക്കാൻ ആരംഭിക്കുക.

ഫർള് നമസ്കാരങ്ങൾക്ക് മുമ്പും പിമ്പുമുള്ള സുന്നത്ത് നമസ്കാരങ്ങളുടെ സമയം വിട്ട് പോയ നമസ്കാരങ്ങൾ നമസ്കരിച്ച് തീർക്കാൻ ശ്രമിക്കുക.

സാധിക്കുമെങ്കിൽ മഗ് രിബിന് പള്ളിയിൽ പോയി ഇശാ അ് വരെ പള്ളിയിൽ കഴിഞ്ഞ് വിട്ടു പോയ നമസ്കാരങ്ങൾ നമസ്കരിച്ചു കൊണ്ടിരിക്കുക.

കൂടുതൽ സംശയങ്ങളും മറ്റും നിങ്ങളുടെ അടുത്തുള്ള പള്ളിയിലെ ഇമാമുമായി ബന്ധപ്പെട്ട്  ചോദിച്ചറിയുക.

അല്ലാഹുവേ നീ ഞങ്ങളെ എല്ലാവരേയും നന്മകൾ ചെയ്ത് ജീവിക്കുവാനും,നല്ല അറിവുകൾ സ്വീകരിച്ച് ജീവിക്കുവാനും നീ സഹായിക്കേണമേ

No comments:

Post a Comment