അന്ന് കാലത്ത് ഡോക്ടർ പറഞ്ഞതു പ്രകാരം രക്തം പരിശോധിക്കാനായി
ലാബിൽ പോയി. നല്ല തിരക്കായിരുന്നു അവിടെ. കൗണ്ടറിലുണ്ടായിരുന്ന പെൺ കുട്ടിയോട് പറഞ്ഞു,“ഞാൻ കാലത്ത് ഫോൺ ചെയ്ത ആളാണ്,ഏതൊക്കെ ടെസ്റ്റ് ചെയ്യണമെന്ന വിവരവും തന്നിരുന്നു,കൂടുതൽ നേരം ഇരിക്കാൻ സാധിക്കില്ല എന്നും പറഞ്ഞിരുന്നു,”എന്റെ പേരും പറഞ്ഞു.
കൗണ്ടറിലുണ്ടായിരുന്ന പെൺകുട്ടിക്ക് മനസ്സിലായി.അവർ നേരത്തെ തയ്യാറാക്കി വെച്ച കുറിപ്പ് അവരുടെ കൂടെ ജോലി ചെയ്യുന്നമറ്റൊരു പെൺകുട്ടിയെ വിളിച്ച് നൽകി.
ആ പെൺകുട്ടി,“സാർ ഇവിടെ ഇരുന്നോളു”
എന്ന് പറഞ്ഞ് കസേര ചൂണ്ടിക്കാണിച്ചു.
ഞാൻ അവിടെ ഇരിക്കാൻ പോകുമ്പോഴേക്കും മറ്റൊരു സ്ത്രീ അവിടെ വന്നിരുന്നു. അവർ പൂർണ്ണ ഗർഭിണിയായിരുന്നു.
എന്നോട് ഇരിക്കാൻ പറഞ്ഞ പെൺകുട്ടി ഗർഭിണിയായ സ്ത്രീയോട് പറഞ്ഞു,
“നിങ്ങൾ ഒന്ന് എഴുന്നേൽക്കണം,
ഇവരുടേത് കഴിഞ്ഞിട്ട് എടുക്കാം
നിങ്ങളുടേത്,
ഞാൻ പറഞ്ഞു,
“കുഴപ്പമില്ല, ആദ്യം അവരുടേത് തന്നെ എടുത്തോളു”
ആ സ്ത്രീയുടെ പേരിലെഴുതിയ കുറിപ്പ് അവിടത്തെ സ്റ്റാഫ് പെൺകുട്ടി വാങ്ങി
ആ ഗർഭിണിയായ സ്ത്രീയുടെ രക്തം എടുത്തു.
അതിനുശേഷം എന്റെ രക്തവും എടുത്തു.
പൈസയും കൊടുത്ത് പുറത്തിറങ്ങുമ്പോൾ,
ഒരു യുവതിയും ഒരു പത്ത് വയസ്സുകാരി മകളും കൂടെയുണ്ട്,
ആ സ്ത്രീ റിപ്പോർട്ട് വാങ്ങിയത് കവറിൽ നിന്നും തുറന്ന് നോക്കി വാതിലിനടുത്ത് നിൽക്കുകയായിരുന്നു.
വളരെ വീതി കുറഞ്ഞ ഒരു സ്ഥലമായിരുന്നു അത്.
അത് കൊണ്ട് തന്നെ എനിക്ക് അവരുടെ പിറകിൽ നിൽക്കേണ്ടി വന്നു.
ഞാൻ വിചാരിച്ചു ശബ്ദമുണ്ടാക്കാം,
അപ്പോൾ അവർ മാറുമല്ലൊ,
അങ്ങിനെ എനിക്ക് പുറത്തേക്ക് പോകാമെന്ന്,
എന്തോ ഞാൻ മിണ്ടാതെ നിന്നു.
അപ്പോൾ ആ മകൾ അമ്മയോട് ചോദിക്കുന്നത് കേട്ടു,
“എന്താ അമ്മേ എഴുതിയിരിക്കുന്നത്?”
“ഒന്നുമില്ല മോളെ"
എന്ന് പറഞ്ഞു ആ അമ്മ.
പക്ഷെ ആ ശബ്ദത്തിന്റെ ഇടർച്ച ഞാൻ മനസ്സിലാക്കി,
തെറ്റാണെങ്കിലും അറിയാതെ ഞാൻ അവരുടെ കൈകളിലുണ്ടായിരുന്ന പേപ്പർ നോക്കിപ്പോയി പക്ഷെ എനിക്ക് കാര്യമായി ഒന്നും മനസ്സിലായില്ല.
എങ്കിലും അവസാന ഭാഗം കടും കറുപ്പ് നിറത്തിൽ എഴുതിയിരിക്കുന്ന വരികൾ സന്തോഷിക്കാനുള്ളതല്ല എന്ന് മനസ്സിലാക്കി
അവർ പുറത്തിറങ്ങി
റോഡ് ലക്ഷ്യമാക്കി നടക്കുന്നുണ്ടായിരുന്നു,
ഞാൻ പുറകിൽ നടന്നു,
“ഒരു മിനിറ്റ് മാഡം" എന്ന് പറഞ്ഞു
അവർ നിന്നു എന്നെ നോക്കി.
ഞാൻ ചോദിച്ചു,
“ആരുടേതാ മാഡം റിപ്പോർട്ട്?”
“അത് ഇവളുടേതാ”
മകളെ നോക്കി അവർ പറഞ്ഞു
അവർ എന്നോട് സംസാരിക്കുമ്പോൾ
മകൾ റോഡിലൂടെ പോകുന്ന വാഹനങ്ങൾ ശ്രദ്ധിക്കുകയായിരുന്നു.
ഞാൻ വീണ്ടും ചോദിച്ചു,
“എന്താണ് പ്രശ്നം?"
“കിഡ്നിക്കാണ് ”
“ഇവളുടെ അച്ഛൻ എന്ത് ചെയ്യുന്നു?"
“കിടപ്പിലാണ്”
“ഓട്ടോ റിക്ഷാ ഡ്രൈവറായിരുന്നു ഒരു ആക്സിഡന്റിൽ പരുക്ക് പറ്റിയതാ”
“നിങ്ങൾക്ക് ജോലി വല്ലതും”
“ഇല്ല”
“പഠിച്ചിട്ടുണ്ടോ?”
“പ്ലസ് ടു വരെ”
“അപ്പോൾ ഇനി ഇവളുടെ ചികിൽസക്കും മറ്റും എന്തു ചെയ്യും?”
“നോക്കട്ടെ കാരുണ്യയുടെ പേപ്പറും മറ്റും ശരിയാക്കുന്നുണ്ട്”
“എന്ത് ജോലിയാ ചെയ്യാൻ പറ്റുക നിങ്ങൾക്ക്?”
“എന്തും ചെയ്യാമായിരുന്നു കിട്ടിയിരുന്നെങ്കിൽ”
“ജോലിക്ക് കയറിയാൽ ഇവളെ ഹോസ്പിറ്റലിലും മറ്റും ആര് കൊണ്ട് പോകും?”
“അത് എന്റെ ജേഷ്ഠത്തി ഉണ്ട്
അവൾ കൊണ്ട് പോകും”
“പിന്നെ ഏതെങ്കിലും ഷോപ്പിലോ മറ്റോ ജോലി കിട്ടിയിരുന്നെങ്കിൽ ആഴ്ചയിൽ ഒരു ലീവ് കിട്ടുമ്പോൾ അതിന് കണക്കാക്കി ഇവളെ ഡോക്ടറുടെ അപ്പോയിന്റ്മെന്റ് എടുക്കാമായിരുന്നു”
ഞാൻ കുറച്ച് ആലോചിച്ചു
അവർ ചോദിച്ചു,
“നിങ്ങൾക്ക് ഷോപ്പ് വല്ലതും ഉണ്ടോ?"
“ഇല്ല എനിക്കില്ല എങ്കിലും ഞാൻ ഒന്ന് നോക്കട്ടെ”
“ഒരു കാര്യം ചെയ്യ് ഞാൻ എന്റെ മോബൈൽ നമ്പർ എഴുതിത്തരാം
നിങ്ങൾ നാളെ വൈകിട്ട് എന്നെ ഒന്ന് വിളിക്ക്”
പരിചയമില്ലാത്ത ഒരു സ്ത്രീയോട് എങ്ങിനെയാ മോബൈൽ നമ്പർ ചോദിക്കുക എന്ന തോന്നല് കൊണ്ടാണ് ഞാൻ അവർക്ക് എന്റെ നമ്പർ കൊടുത്തത്.
ഞാൻ കീശയിൽ നിന്നും ഒരു പേപ്പർ എടുത്ത് അതിൽ എന്റെ പേരും നമ്പറും എഴുതിക്കൊടുത്തു.
ബസ്സിന് പോകാൻ കാശൊക്കെ ഉണ്ടോ എന്ന് ചോദിച്ചു,
ഉണ്ട് എന്നവർ പറഞ്ഞു.
ഞാൻ നേരെ അറിയാവുന്ന ഒന്ന് രണ്ട് കടകളിൽ പോയി അന്വേഷിച്ചു.
എല്ലാവരും പറഞ്ഞു കച്ചവടമൊക്കെ മോശമാ ആള് ഉണ്ട് എന്നിങ്ങനെയുള്ള മറുപടിയാണ് കിട്ടിയത്.
പിന്നീട് ഒരു മിനി സൂപ്പർ മാർക്കറ്റിൽ ചെന്നു
അവിടെയുണ്ടായിരുന്ന ജോലിക്കാരൻ ചെറുപ്പക്കാരനോട് മേനേജർ എവിടെ ഉണ്ട് എന്ന് ചോദിച്ചു
ഒരു ഭാഗത്തുണ്ടായിരുന്ന ഗ്ലാസ്സിന്റെ ഡോർ ചൂണ്ടിക്കാണിച്ച് അതിനകത്തുണ്ട് സാർ എന്ന് പറഞ്ഞു.
ഞാൻ ഡോറിൽ മുട്ടി ഡോർ തുറന്ന് അകത്തേക്ക് കയറി,
ചെറുതായി നരച്ച താടിയുള്ള ഒരാൾ കസേരയിലിരിക്കുകയായിരുന്നു
ഞാൻ പറഞ്ഞു,
“ഒരു കാര്യം സംസാരിക്കാനുണ്ടായിരുന്നു”
“എന്ത് പറ്റി
എന്തെങ്കിലും പരാതി?”
“അതൊന്നുമല്ല”
“പിന്നെ പിരിവാണോ?”
“അയ്യോ അല്ല സാർ”
“ഇവിടെ ഒരു സ്ത്രീക്ക് ഒരു ജോലിക്ക് സാധ്യതയുണ്ടോ,
ചെറുപ്പക്കാരിയാണ് ഒരു മുപ്പത് വയസ്സ് പ്രായം കാണും,
പ്ലസ് ടു വരെ പഠിച്ചിട്ടുണ്ട്,
പാവമാണ് മോൾക്ക് സുഖമില്ല,
ഭർത്താവ് ആക്സിഡന്റായി കിടപ്പിലാണ്”
“അയ്യോ സാർ കച്ചവടമൊക്കെ വളരെ മോശമാ...”
“കൂടാതെ ഇപ്പോൾ ഇവിടെ സ്റ്റാഫും കൂടുതലാണ്,”
“ദയവ് ചെയ്ത് അങ്ങിനെ പറയരുത്
എന്തെങ്കിലും ചെയ്യണം"
“ഒരു രക്ഷയുമില്ല സാർ”
പെട്ടെന്ന് ഒരു ബുദ്ധി തോന്നി
ഞാൻ പറഞ്ഞു,
“ഒരു കാര്യം ചെയ്യാം,
എന്റെ വീട്ടിലേക്കും,അനുജന്റെ വീട്ടിലേക്കും,അത് പോലെ പെങ്ങളുടെ വീട്ടിലേക്കും ഒരു കടയിൽ നിന്നാണ് സ്ഥിരമായി സാധനങ്ങൾ വാങ്ങിക്കുന്നത്.
അത് മാസം മൂന്നിടത്തേതും കൂട്ടി ഏകദേശം നല്ല ഒരു തുക വരും.
അത് മൂന്ന് എക്കൌണ്ടും ഇവിടെയാക്കാം”
“ദയവ് ചെയ്ത് ആ പാവത്തിനെ സഹായിക്കണം,
ഞാൻ ഒരു മാസമോ രണ്ട് മാസമോ എന്തെങ്കിലും ചെറിയ തുക കൊടുത്തത് കൊണ്ട് അവർക്ക് ഒരു കാര്യവുമില്ല,
സ്ഥിരം ജോലി കിട്ടിയാൽ ഒരു സ്ഥിര വരുമാനം ആകുമല്ലൊ അത് കൊണ്ടാണ്”
“കൂടാതെ എല്ലാവരോടും പറഞ്ഞ് പിരിവിടുക്കാനൊന്നും താൽപര്യമില്ലാത്ത
ഒരു സ്ത്രീയാണവർ”
ഇത്രയും പറഞ്ഞപ്പോൾ മാനേജറിന്റെ മനസ്സ് ഒന്ന് അലിഞ്ഞു.
“ശരി ഞാൻ എന്തെങ്കിലും ചെയ്യാം”
എന്ന് പറഞ്ഞു.
ആദ്യം ഞാൻ എന്റെ വാക്ക് പാലിക്കാം എന്ന് പറഞ്ഞ്,
അനുജന്റെ വീട്ടിലേക്കും,
പെങ്ങളുടെ വീട്ടിലേക്കും വിളിച്ചു
അവരോട് പറഞ്ഞു ഇനി മുതൽ ഇന്ന കടയിൽ നിന്നും സാധനങ്ങൾ വാങ്ങിക്കണം കാര്യങ്ങൾ ഞാൻ അവിടെ വന്നിട്ട് പറയാമെന്നും പറഞ്ഞു.
അതിനു ശേഷം വീട്ടിലേക്കും വിളിച്ചു
ഭാര്യയോടും കാര്യങ്ങൾ പറഞ്ഞു.
മേനേജർ എന്നോട് ചോദിച്ചു
“നിങ്ങളുടെ ബന്ധുവാണൊ ഈ സ്ത്രീ?"
ഞാൻ പറഞ്ഞു, “അല്ല”
“പിന്നെ അയൽ വാസിയാണോ?”
“അല്ല”
“നാട്ടുകാരി?”
“അല്ല”
“എനിക്ക് അവരെ ഇന്ന് കാലത്ത് ലാബിന് പുറത്ത് വെച്ച് കണ്ട പരിചയമേ ഉള്ളൂ”
“എന്നിട്ട് നിങ്ങൾ അവർക്ക് വേണ്ടി?!”
അതിശയത്തോടെ അയാൾ എന്നെ നോക്കി.
പിറ്റേന്ന് വൈകിട്ട് വരെ ആ സ്ത്രീയുടെ ഫോണിനായി കാത്തു,
പക്ഷെ വിളിച്ചില്ല,
അവരുടെ നമ്പർ വാങ്ങാതിരുന്നത് തെറ്റായിത്തോന്നി അപ്പോൾ.
മൂന്നാം ദിവസ്സം ഞാൻ എന്റെ രക്തം പരിശോധിച്ച റിപ്പോർട്ടിനായി ലാബിലേക്ക് പുറപ്പെട്ടു,
യാത്രക്കിടെ മോബൈൽ റിങ്ങായി
ഞാൻ കാർ സൈഡിലാക്കി നിർത്തി,
ഫോൺ എടുത്തു,
അത് ആ സ്ത്രീയായിരുന്നു,
ഞാൻ പറഞ്ഞു,
ഞാൻ ടൗണിൽ ഉണ്ട്,
അവർക്ക് ആ സൂപ്പർ മാർക്കറ്റിന്റെ അഡ്രസ്സ് പറഞ്ഞു കൊടുത്തു
അവിടേക്ക് വരാൻ പറഞ്ഞു.
ഉച്ചയാകുമ്പോഴേക്ക് എത്താമെന്നും പറഞ്ഞു.
ലാബിൽ എത്തി റിപ്പോർട്ട് എത്തിയില്ല
ഒന്നരമണിയാകുമെന്ന് പറഞ്ഞു,
നേരെ സൂപ്പർമാർക്കറ്റിലേക്ക് പോയി
മേനേജരുടെ അടുത്തു ചെന്നു,
അദ്ധേഹം സന്തോഷത്തോടെ ഇരിക്കാൻ പറഞ്ഞു
വീട്ടിൽ നിന്നും വാങ്ങിക്കാൻ പറഞ്ഞ സാധനങ്ങളുടെ ലിസ്റ്റ് അദ്ധേഹത്തിന്റെ കൈയിൽ നൽകി,
ഒന്ന് സ്റ്റാഫിനോട് എടുത്ത് വെക്കാൻ പറഞ്ഞേക്കൂ എന്ന് പറഞ്ഞു.
അദ്ധേഹം എഴുന്നേറ്റ് പോയി വാതിലനിടുത്ത് നിന്നും ഒരാളുടെ പേര് വിളിച്ചു അദ്ധേഹത്തിന്റെ കൈയിൽ ആ ലിസ്റ്റ് നൽകി. പിന്നീട് തിരിച്ചു വന്ന് പറഞ്ഞു
“നിങ്ങളുടെ പെങ്ങളുടെ മകൻ ഇന്നലെ വന്ന് പരിചയപ്പെട്ടു കുറച്ചു സാധനങ്ങളും വാങ്ങി”
ഞാൻ പറഞ്ഞു,“ അനുജന്റെ വീട്ടിൽ നിന്നും വരും”
“ശരി വലിയ ഉപകാരം,വളരെ നന്ദി”
അദ്ധേഹം അത് പറഞ്ഞപ്പോൾ
ഞാൻ പറഞ്ഞു,
“ആ പാവത്തിന് ഒരു ജോലി നൽകാമെന്ന് പറഞ്ഞ് നിങ്ങളോടല്ലേ ഞാൻ നന്ദി പറയേണ്ടത്"
എന്നിട്ട് ഞാൻ പറഞ്ഞു
“ആ സ്ത്രീ ഉച്ചയാകുമ്പോഴേക്കും ഇവിടെ വരാമെന്ന് പറഞ്ഞിട്ടുണ്ട്”
അദ്ധേഹം ശരിയെന്നും പറഞ്ഞു .
ഉച്ചവരെ അദ്ധേഹവുമായി പല കാര്യങ്ങളും സംസാരിച്ചു,
കൂട്ടത്തിൽ എനിക്ക് സുഖമില്ലാത്ത വിവരവും,
എല്ലാ ആറുമാസത്തിൽ ഒരിക്കൽ ടെസ്റ്റ് ചെയ്യാറുള്ള വിവരവും,
ഇപ്പോൾ ആറ് മാസമായതിനാൽ ടെസ്റ്റിനു പോകണം,
അതിനു മുമ്പുള്ള രക്ത പരിശോധനയ്ക്കാണ് ഇപ്പോൾ ലാബിൽ നൽകിയിരിക്കുന്നതെന്നും പറഞ്ഞു.
അവിടെ ഇരുന്ന് കൊണ്ട് തന്നെ ബാംഗ്ലൂരിലുള്ള ഡോക്ടറെ വിളിച്ചു,
ഇന്ന് റിപ്പോർട്ട് കിട്ടുമെന്നും കിട്ടിയാലുടനെ വാട്സപ്പിൽ റിപ്പോർട്ട് അയക്കാമെന്നും പറഞ്ഞു,
ഡോക്ടർ പറഞ്ഞു രക്ത പരിശോധനാ ഫലം കിട്ടട്ടെ ഞാൻ കണ്ടിട്ട് പറയാം,
നിങ്ങൾ ഇങ്ങോട്ട് വരണമോ വേണ്ടയോ എന്ന് കുഴപ്പമില്ലാ എങ്കിൽ ആറുമാസം കഴിഞ്ഞ് വീണ്ടും രക്തം പരിശോധിച്ചതിന് ശേഷം വന്നാൽ മതി,
ഞാൻ ഡോക്ടറോട് ശരിയെന്ന് പറഞ്ഞു.
ഉച്ചയായപ്പോഴേക്കും ആ സ്ത്രീ സൂപ്പർമാർക്കറ്റിലെത്തി,
ഞാനും മാനേജരും ആ സ്ത്രീയും സംസാരിച്ചു,
നാളെ മുതൽ ജോലിക്ക് വന്നോളാൻ പറഞ്ഞു അദ്ധേഹം ആ സ്ത്രീയോട്
ശേഷം മറ്റൊരു സ്ത്രീയെ വിളിച്ച് മാനേജർ അവരെ പരിചയപ്പെടുത്തുകയും കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ പറയുകയും ചെയ്തു.
ഞാൻ മാനേജരോട് യാത്ര പറഞ്ഞിറങ്ങി.
സ്ത്രീയോട് പ്രാർത്ഥിക്കണം എന്ന് മാത്രം പറഞ്ഞു
നടക്കാൻ തുടങ്ങിയപ്പോൾ
അവർ പുറകിൽ നിന്നും
“ഇക്കാ...”എന്ന് വിളിച്ചു
“ഞാനങ്ങനെ വിളിച്ചോട്ടെ?" എന്നും
പറഞ്ഞ് പൊട്ടിക്കരഞ്ഞു.
ഞാൻ പറഞ്ഞു,“ അയ്യോ എന്താ ഇത്
ആളുകൾ ശ്രദ്ധിക്കുന്നു, നിങ്ങൾ കരയാതെ”
“പിന്നെ എന്റെ നമ്പർ സൂക്ഷിച്ചോളൂ
എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി”
അത് പറഞ്ഞ് ഇറങ്ങി ഞാൻ അവിടെ നിന്നും.
ലാബിലെത്തി റിപ്പോർട്ട് റെഡിയായിരുന്നു
അവിടെ ഇരുന്ന് തന്നെ ഡോക്ടർക്ക് റിപ്പോർട്ട് വാട്സപ്പിലൂടെ അയച്ചു
പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഡോക്ടറുടെ മറുപടി വന്നു,
ഇതിൽ കാര്യമായ കുഴപ്പമൊന്നുമില്ല
ഏതായാലും നിങ്ങൾ അടുത്ത ആഴ്ച വന്നിട്ട് സ്കാൻ ചെയ്യുന്നതാണ് നല്ലത്.
ശരിയെന്ന് ഡോക്ടർക്ക് മറുപടി മെസ്സേജ് അയച്ചു...
വല്ലാത്ത ഭയത്തോട് കൂടിയാണ് സ്കാനിങ്ങിന് ചെന്നത്
കാരണം കഴിഞ്ഞ പ്രാവശ്യം സ്കാൻ ചെയ്തപ്പോൾ കിട്ടിയ റിപ്പോർട്ട്
അത്ര നല്ലതല്ലായിരുന്നു
മറ്റൊരു പ്രശ്നം ഉണ്ടെന്ന് പറഞ്ഞു ഡോക്ടർ വീണ്ടും കുറേ ടെസ്റ്റുകളും മറ്റും നടത്തേണ്ടതായ് വന്നു കുറേ പേടിക്കുകയും ചെയ്തു
ഇപ്രാവശ്യം അങ്ങിനെയൊന്നും ഉണ്ടാവരുതേ എന്ന പ്രാർത്ഥനയോടെ കഴിഞ്ഞു
സ്കാൻ കഴിഞ്ഞു
ഡോക്ടറുടെ അടുത്ത്
വൈകിട്ട് റിപ്പോർട്ടുമായി ചെന്നു
വെരി ഗുഡ് നല്ല റിപ്പോർട്ട്
ഒന്നും പേടിക്കാനില്ല
ഇനി ആറു മാസം കഴിഞ്ഞു വന്ന് ടെസ്റ്റ് ചെയ്താ മതി
അത് കേട്ടപ്പോൾ പ്രിയപ്പെട്ടവളെ നോക്കി
പുഞ്ചിരിച്ചു
ഡോക്ടറെ മുറിയിൽ നിന്നും പുറത്തിറങ്ങുമ്പോൾ അടുത്ത രോഗിയുടെ പേര് നെഴ്സ് വിളിച്ചു.
അകത്തേക്ക് കയറിപ്പോകുകയായിരുന്ന മാതാപിതാക്കളുടെ കൂടെ ഒരു പെൺ കുട്ടിയെ കണ്ടപ്പോൾ അന്ന് ലാബിൽ വെച്ച് കണ്ട കിഡ്നിക്ക് അസുഖമുണ്ടായിരുന്ന ആ പെൺകുട്ടിയെ ഓർത്ത് പോയി.
വിശുദ്ധ വചനങ്ങൾ ചെവിയിൽ ആരോ വന്ന് പറയുന്നത് പോലെ തോന്നി
നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക സൃഷ്ടാവ് നിങ്ങളോടും കരുണ കാണിക്കും

No comments:
Post a Comment