Pages

Sunday, October 21, 2018

സമ്മൂസ വില്പനക്കാരൻ

ഒരു വലിയ കമ്പനിയുടെ ഗെയ്റ്റിന് മുന്നിൽ ഒരു അറിയപ്പെടുന്ന സമ്മൂസ വിൽക്കുന്ന ഒരു കടയുണ്ടായിരുന്നു.
വൈകുന്നേരങ്ങളിൽ കമ്പനിയിൽ ജോലി ചെയ്യുന്നവർ എല്ലാ ദിവസ്സവും അവിടെ പോയി സമ്മൂസ വാങ്ങിക്കഴിക്കുമായിരുന്നു.
ഒരു ദിവസം കമ്പനിയിലെ ഒരു മാനേജർ സമ്മൂസ കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സമ്മൂസ കടക്കാരനോട് തമശയ്ക്ക് പറഞ്ഞു,“നിങ്ങൾ ഈ കട നല്ല നിലയിൽ സെറ്റ് ചെയ്ത് വെച്ചിരിക്കുന്നു,എന്നാൽ നിങ്ങൾക്ക് തോന്നുന്നില്ലെ നിങ്ങളുടെ കഴിവും സമയവും ഈ സമ്മൂസ വിറ്റ് നഷ്ടപ്പെടുത്തുകയാണെന്ന്!?”

“ചിന്തിച്ച് നോക്കൂ എന്നെപ്പോലെ ഈ കമ്പനിയിൽ നങ്ങളും ജോലി ചെയ്തിരുന്നുവെങ്കിൽ നിങ്ങൾ വലിയ നിലയിലാകുമായിരുന്നില്ലെ?
ചിലപ്പോൾ എന്നെപ്പോലെ മാനേജർ തന്നെ ആകുമായിരുന്നല്ലൊ?!”
ഇതു കേട്ട സമ്മൂസ കടക്കാരൻ കുറച്ചു ചിന്തിച്ചു എന്നിട്ട് പറഞ്ഞു,“സർ,എന്റെ ഈ ജോലി നിങ്ങളുടെ ജോലിയേക്കാൾ എത്രയോ നല്ലതാണ്,പത്തു വർഷം മുമ്പ് ഞാൻ സമ്മൂസയുണ്ടാക്കി ഒരു പാത്രത്തിലാക്കി അത് ഓരോ ഇടങ്ങളിലും കൊണ്ട് പോയി വിൽക്കുമായിരുന്നു,
ഞാൻ ഓർക്കുന്നു,
അന്നൊരു ദിവസ്സമാണ് നിങ്ങൾ ആദ്യമായി ഈ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്,
അന്ന് എനിക്ക് ആയിരം രൂപ വരുമാനം ഉണ്ടായിരുന്നു.
നിങ്ങൾക്ക് പതിനായിരം രൂപ ശമ്പളവും,
ഈ പത്ത് വർഷങ്ങളിൽ നമ്മൾ രണ്ട് പേരും നന്നായി അദ്ധ്വാനിച്ചു,
നിങ്ങൾ സൂപ്പർവൈസറിൽ നിന്നും മാനേജരായി മാറി
ഞാൻ പാത്രത്തിൽ നിന്നും മാറി അറിയപ്പെടുന്ന ഈ കടയുമുണ്ടാക്കി,
ഇന്ന് നിങ്ങൾ മാസത്തിൽ അമ്പതിനായിരം രൂപ ശമ്പളം വാങ്ങുന്നു, ഞാൻ മാസത്തിൽ രണ്ട് ലക്ഷം രൂപ വരുമാനം ഉണ്ടാക്കുന്നു,
ഇത് കൊണ്ട് മാത്രമല്ല ഞാനെന്റെ ജോലിയെ നിങ്ങളെക്കാൾ നല്ല ജോലിയാണെന്ന് പറയുന്നത്
മറിച്ച് ഞാൻ നമ്മുടെ മക്കളുടെ കാര്യം ചിന്തിച്ച് പറയുകയാണ്
ഒന്ന് ചിന്തിച്ച് നോക്കൂ സർ ഞാൻ വളരെ കുറഞ്ഞ പൈസ
കൊണ്ടാണ് ഈ കച്ചവടം ആരംഭിച്ചത്
എന്നാൽ എന്റെ മകന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല,
എന്റെ ഈ നല്ല നിലയിൽ നടക്കുന്ന കട എന്റെ മകന് ലഭിക്കും
എന്നാൽ നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങളുടെ അദ്ധ്വാനിച്ചതിന്റെ ഫലം നിങ്ങളുടെ മുതലാളിയുടെ മക്കൾക്കാണ് ലഭിക്കുക.
നിങ്ങൾക്ക് ഒരിക്കലും നിങ്ങളുടെ മക്കളെ നേരിട്ട് നിങ്ങളുടെ പോസ്റ്റിൽ ഒന്നും കൊണ്ട് വന്ന് ഇരുത്താൻ സാധിക്കില്ലല്ലൊ!?
നിങ്ങളുടെ മക്കൾക്കും നിങ്ങളെപ്പോലെ എല്ലാം ആദ്യത്തിൽ നിന്നേ തുടങ്ങണം,
എന്നാൽ എന്റെ മകൻ എന്റെ ബിസിനസ്സിനെ ഇപ്പോൾ ഉള്ളിടത്ത് നിന്ന് മുന്നോട്ട് കൊണ്ട് പോകും,
ഇന്നത്തെ കാലത്ത് അവന് എന്നേക്കാളും നല്ല നിലയിൽ ഈ കടയെ ഉയർത്താൻ സാധിക്കും,
ഇനി നിങ്ങൾ തന്നെ പറയു സാർ
എങ്ങിനെയാണ് എന്റെ കഴിവും സമയവും നഷ്ടപ്പെട്ടു എന്ന് പറയാൻ സാധിക്കുക?!”
മേനേജർ ഒന്നും പറയാതെ സമ്മൂസയുടെ കാശും കൊടുത്ത് അവിടെ നിന്നും പോയി.
ഓർക്കുക,സ്വന്തം ബിസിനസ്സ് മറ്റുള്ളവരുടെ ജോലിക്കാരനാവുന്നതിനേക്കാൾ എത്രയോ മടങ്ങ് നല്ലതാണ്.
ഇന്നത്തെ കാലത്ത് രക്ഷിതാക്കൾ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്നത്
നല്ല ജോലി ലഭിക്കാനായി.
അതൊരു നല്ല തീരുമാനമാണോ എന്ന് ചിന്തിക്കണം.
ജോലിയല്ല മറിച്ച് സ്വന്തമായി എന്തെങ്കിലും സ്ഥാപനം ഉണ്ടാക്കാൻ ശ്രമിക്കണം.

No comments:

Post a Comment