വിശുദ്ധ ഖുർആൻ ഷരീഫ് ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും തുറന്ന് നോക്കാതെ, രാത്രിയുടെ ഏകാന്തതയിൽ ഖുർആൻ ഷരീഫ് പാരായണം ചെയ്യാത്ത, വിശുദ്ധ ഖുർആനിന്റെ സന്ദേശം മനസ്സിലാക്കത്തവരേ...
പിന്നെ എന്തിനാണ് ഈ കണ്ണുകൾ റബ്ബ് സുബ്‌ഹാന ഉത്ത ആല നമുക്ക് നൽകിയത്?!
നമ്മെ ദീൻ എന്താണ് പഠിപ്പിച്ചത്?
രാത്രിയുടെ ഏകാന്തതയിൽ എഴുന്നേറ്റ് ഖുർആൻ ഷരീഫ് പാരായണം ചെയ്യൂ,
പാരായണം ചെയ്യുമ്പോൾ നിങ്ങൾ കരയൂ,
കരച്ചിൽ വന്നില്ലെങ്കിൽ കരയാൻ ശ്രമിക്കുകയെങ്കിലും ചെയ്യുക.
എവിടെയോ കേട്ടതായി ഓർക്കുന്നു,
ഒരു മഹാനോട് ശിഷ്യൻ ചോദിച്ചു, “കരച്ചിൽ വന്നില്ലെങ്കിൽ എന്ത് ചെയ്യണം മഹാനവർകളേ?”
മഹാനവർകൾ പറഞ്ഞു,“നിന്റെ വിധിയെ ഓർത്ത് കരയൂ,നിന്റെ ഹൃദയം ഇത്ര കട്ടിയായിപ്പോയല്ലോ എന്നോർത്ത് കരയൂ!”
എവിടെയോ ഒരു മഹാൻ എഴുതിയത് വായിച്ചത് ഓർക്കുന്നു,
“വെള്ളം ഒഴുകുന്നിടത്ത് പച്ചക്കറികൾ ഉണ്ടാകുന്നു,
അല്ലാഹുവിനെ ഓർത്ത്
കണ്ണുനീർ ഒഴുകുന്നിടത്ത് അല്ലാഹുവിന്റെ കാരുണ്യം ഉണ്ടാകുന്നു.”
അല്ലാഹുവിനോടുള്ള ഭയത്താൽ കരയാത്ത കണ്ണുകളിൽ പിന്നെന്ത് നന്മയാണുണ്ടാകുക!?
രാത്രിയിൽ ഇടക്ക് എഴുന്നേറ്റ് കുറച്ച് നേരമെങ്കിലും ഖുർആൻ ഷരീഫ് പാരായണം ചെയ്യുക,
അല്ലാഹു ഖുർആനിന്റെ വെളിച്ചം നമ്മുടെ ഖബറുകളിൽ നൽകും.
ഒരിക്കൽ ഒരിടത്ത് ഒരു ഖബർ കുഴിക്കുന്നതിനിടയിൽ അടുത്തുള്ള ഖബറിന്റെ കല്ല് ഇളകി ഖബറിന്റെ ഉൾവശം കാണാനിടയായി.
ആ മയ്യിത്തിന്റെ കഫൻ പുടവക്ക് പോലും യതൊരു കേടുപാടും സംഭവിച്ചിട്ടില്ല ഖബറിനകത്ത് പനിനീരിന്റെ നല്ല സുഗന്ധവും ഉണ്ടായിരുന്നു.
ആളുകൾ അൽഭുതപ്പെട്ടു,ആ ഖബറിലെ മയ്യിത്ത് ആരുടേതാണെന്ന് അന്വേഷിച്ചു. അവർ ആ വീട്ടിലെത്തി അവിടെ ആ മായ്യിത്തിന്റെ വിധവ ഉണ്ടായിരുന്നു.
പ്രായമേറെ ഉണ്ടായിരുന്നു അവർക്ക്.
അവരോട് ചോദിച്ചു,“നിങ്ങളുടെ ഭർത്താവ് എന്ത് അത്ര നല്ല അമലാണ് ചെയ്തിരുന്നത് ,ഇങ്ങിനെ ഒരു കേടു പാടും കൂടാതെ മയ്യിത്ത് ഉണ്ടാകുവാനും ആ സുഗന്ധത്തിനും?"
അവർ പറഞ്ഞു,“എന്റെ ഓർമ്മയിൽ അത്ര വലിയ അമലൊന്നും ചെയ്തതായി ഓർമ്മയില്ല,
അവർ വിദ്യാഭാസം വളരെ കുറഞ്ഞ ആളായിരുന്നു,"
“അവർ എന്നും രാവിലെ പള്ളിയിലേക്ക്
പോയാൽ,അവിടെ ആളുകൾ ഖുർആൻ പാരായണം ചെയ്യുന്നത് കേട്ട് കുറച്ച് നേരം ഇരിക്കും,
എന്നിട്ട് സങ്കടത്തോടെ വീട്ടിൽ വന്ന്, ഖുർആൻ ഷരീഫ് എടുത്ത് പറയും,
“എനിക്കിത് പാരയാണം ചെയ്യാൻ കഴിയുന്നില്ലല്ലോ ഞാൻ പഠിച്ചില്ലല്ലൊ എന്ന്”
എന്നിട്ട്, വിശുദ്ധ ഖുർആൻ ഷരീഫ് പേജ് തുറന്ന് ഓരോ അക്ഷരത്തിന്റെ മേലേയും വിരലുകൾ വെച്ച് കൊണ്ട് നീക്കും, ഇടക്ക് പറയും “യാ അല്ലാഹ് എനിക്കിത് വായിക്കാൻ അറിയുന്നില്ലല്ലൊ?
പക്ഷെ ഇത് സത്യമാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു."
അങ്ങിനെ എല്ലാ ദിവസ്സവും ചെയ്യാറുണ്ടായിരുന്നു എന്നും പറഞ്ഞു.
അല്ലാമാ ഇഖ്ബാലിന്റെ വരികൾ ഓർമ്മ വരുന്നു അല്ലാമ പറയുന്നു,“പരിഭാഷ അറിയില്ലെങ്കിലും ഖുർആൻ ഷരീഫ് പാരായണം ചെയ്യുക, അന്നേരം പാരായണം ചെയ്യുന്നവരുടെയും പുണ്യ നബി (സ)യുടെയും ഹൃദയങ്ങൾ തമ്മിൽ ബന്ധമുണ്ടാകുന്നു "
അല്ലാഹുവേ ഞങ്ങളുടെ എല്ലാവരുടെയും ഖബറുകളിൽ വിശുദ്ധ ഖുർആനിന്റെ വെളിച്ചം നൽകേണമേ

Masha Allah
ReplyDelete