Pages

Tuesday, October 16, 2018

ഭണ്ഡാരം

രണ്ടു കുട്ടികൾക്ക് പഴയ വസ്ത്രം ധരിപ്പിച്ച് മാർക്കറ്റിലേക്ക് അയച്ചു.
ഒരാളോട് യാചിക്കാൻ പറഞ്ഞു.
മറ്റൊരാളോട് പെൻ പെൻസിൽ മുതലായവ വിൽക്കാനും പറഞ്ഞു
വൈകുന്നേരം രണ്ട് കുട്ടികളും തിരിച്ചു വന്നപ്പോൾ യാചിക്കാനായ് പോയ കുട്ടി 450 രൂപ കൊണ്ട് വന്നു.

സാധനങ്ങൾ വിൽക്കാനായി പോയ കുട്ടി 150 രൂപയും!!
ചിന്തിക്കുക നമ്മളിൽ‌ പലരും
അറിയാതെ ഭിക്ഷയാചിക്കുന്നവരെ പ്രോൽസാഹിപ്പിക്കുന്നു.
അദ്ധ്വാനിക്കുന്നവരെ നിരുൽസാഹപ്പെടുത്തുകയും ചെയ്യുന്നു.
സ്കൂൾ കഴിഞ്ഞതിനു ശേഷവും
അവധി ദിവസ്സങ്ങളിലും വീട്ടിലെ ദാരിദ്ര്യം കാരണം പല കുട്ടികളും എന്തെങ്കിലും ചില്ലറ സാധനങ്ങൾ വിറ്റ് യാചിക്കാതെ ജീവിക്കാൻ ആഗ്രഹിക്കുന്നു.
നമ്മളിൽ പലരും ആ കുട്ടികളോട് സാധനങ്ങൾ വാങ്ങിക്കുമ്പോൾ വില പേശുന്നത് കാണാം.
എന്നാൽ നല്ല തടിമിടുക്കുള്ള യുവാവക്കളോ യുവതികളോ
കൈ നീട്ടി യാചിക്കുമ്പോൾ പെട്ടെന്ന്
തന്നെ കാശ് എടുത്ത് കൊടുക്കാൻ തയ്യാറാകുന്നു.
എന്നിട്ട് സ്വർഗ്ഗം ലഭിച്ചുവെന്ന് കരുതുന്നു.
സങ്കടവും വിഷമവും പറഞ്ഞു വരുന്ന എല്ലാവരും ഒരു പോലെ ആയിരിക്കണമെന്നില്ല
എന്നാൽ സ്ഥിരം ഈ പരിപാടിയുമായ് ഇറങ്ങിത്തിരിച്ചവരുടെ കാര്യമാണ് പറയുന്നത്.
സത്യത്തിൽ അതവർക്ക് ഒരു ശീലമായി മാറി അതിനെ നാം ഒരിക്കലും പ്രോൽസാഹിപ്പിക്കരുത്.
കൈ നീട്ടി യാചിക്കുന്നവർക്ക് ഭക്ഷണം നൽകാൻ ശ്രമിക്കുക.
സഹായിക്കേണ്ടത് ചില്ലറ സാധനങ്ങൾ വഴി വക്കിലും
ട്രാഫിക് സിഗനലുകളിലും മറ്റും വിറ്റു നടക്കുന്നവർക്ക് പ്രത്യേകിച്ച് കുട്ടികളേയോ പ്രായമുള്ളവരെയുമാണ്.
അവർ പറയുന്ന വിലയേക്കാൾ കുറച്ചെങ്കിലും കൂടുതൽ നൽകാൻ ശ്രമിക്കുക.
ഓർക്കുക ഭിക്ഷ നൽകുന്നതിലൂടെ അവരുടെ ബുദ്ധിമുട്ടുകൾ ഒരിക്കലും തീരുകയില്ല.
അതിനു പകരം നിങ്ങൾ വീട്ടിൽ ഒരു ഭണ്ഢാരം വാങ്ങി വെയ്ക്കുക അതിൽ ദിവസ്സവും ഒരു തുക നിക്ഷേപിക്കുക
കുറച്ചു നല്ല ഒരു തുകയാകുമ്പോൾ
സ്ഥിരം കൈ നീട്ടി ജീവിക്കുന്ന ഏതെങ്കിലും ഒരാൾക്ക് ആ പൈസയോട് ചെറുതായെങ്കിലും ഒരു കച്ചവടം തുടങ്ങാൻ സഹായിക്കുക.

ഈ പോസ്റ്റ് ഷെയർ ചെയ്യുക
നമ്മുടെ ഒരു ഷെയർ കാരണം
ഈ വരികൾ ആരുടെയെങ്കിലും
ഹൃദയത്തിൽ മാറ്റമുണ്ടാക്കട്ടെ.

No comments:

Post a Comment