Pages

Wednesday, October 17, 2018

പ്രിയപ്പെട്ടവൾ

“എപ്പോൾ നോക്കിയാലും
ഈ ഫോണും
ഒരു ഫെയ്സ് ബുക്കും”

“ഒന്നരക്കൊല്ലം കഴിഞ്ഞ് നാട്ടിലേക്ക് വന്നതല്ലെ?,
വന്നിട്ട് ഇപ്പൊ ഒരു മാസമാകാറായി”

“ഇനി ഏറിയാൽ രണ്ട് മാസം കൂടി ഉണ്ടാകും ഇവിടെ...
എന്നാ പിന്നെ ഈ അടുക്കളയിൽ ഞാൻ കഷ്ടപ്പെടുമ്പോൾ,
ഒന്ന് സഹായിക്കുക...”


“വേണ്ട വെറുതെ ഇവിടെ ഇരുന്ന് എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരുന്നൂടെ
ഇതെന്ത് ജാതി മനുഷ്യനാ ന്റെ റബ്ബേ”...

"അതല്ല, റൂമിൽ ഞാൻ വലിയ കുക്കാണ്
അതുണ്ടാക്കി ഇതുണ്ടാക്കി എന്നൊക്കെ
ഫോണിൽ പറയുമായിരുന്നല്ലൊ!!”

“ഇന്ന് വരെ ഒരു ചായ ഉണ്ടാക്കുന്നത്
ഞാനിത് വരെ കണ്ടിട്ടില്ല”

അവളുടെ പരിഭവങ്ങൾ കേട്ട് അവൻ അകത്ത് നിന്നും അടുക്കളയിലേക്ക് വന്നു.

“എല്ലാം കേട്ടു,
ഇനിയും എന്തെങ്കിലും ഉണ്ടോ?..
എന്നെപ്പറ്റി പറയാൻ?..”

“കേൾക്കാൻ തന്നെയാ പറഞ്ഞേ..
മറ്റാരാടും പറഞ്ഞില്ലല്ലൊ?”
“ഞാൻ എന്നോട് തന്നെ പറഞ്ഞതാ
എന്റെ സങ്കടം..”

“ശരി, ഏതായാലും ഇന്ന്
എന്തെങ്കിലും സഹായിച്ചിട്ട് തന്നെ കാര്യം...”
“ആ ഉള്ളി ഇങ്ങ് തന്നെ
ഞാൻ മുറിക്കാം”...

“അതൊന്നും വേണ്ട,
ഇവിടെ ഇരുന്നാ മതി...”
“നമുക്ക് എന്തെങ്കിലും മിണ്ടിയും
പറഞ്ഞുമിരിക്കാം..”

“നീ ഇങ്ങ് തന്നെ..”
അവളോട് അവൻ ഉള്ളിയും പാത്രവും വാങ്ങി
മുറിക്കാൻ തുടങ്ങി.

”ഹൊ..”
അവന്റെ ശബ്ദം കേട്ട് അവൾ ഓടി അടുത്തേക്ക് എത്തി.

“കാണിച്ചേ എന്താ പറ്റിയെ!?"
“ചോര!!..”
“അല്ലാഹ്... വിരല് മുറിഞ്ഞല്ലോ!!”...

“നീ വെറുതെ ബഹളം വെക്കല്ലേ,
അത് ചെറുതായി പോറിയതേ ഉള്ളൂ...”

“എന്തിനാണല്ലാഹ് ഞാൻ വിളിച്ചു പോയത്...”

അവൾ അകത്തേക്ക് ഓടി,
മുറിവിന് അടിക്കാനുള്ള സ്പ്രേയുമായി എത്തി.
മുറിവിൽ സ്പ്രേ അടിച്ചു
ചെറിയ ബാൻഡേജും ഒട്ടിച്ചു.

രാത്രി ഭക്ഷണം കഴിക്കാനിരുന്നു
എത്ര നല്ല ഭക്ഷണമുണ്ടാക്കിയാലും
എന്തെങ്കിലും കുറ്റം പറയാറുള്ള അവൻ
ഒന്നും മിണ്ടാതെ ഭക്ഷണം കഴിക്കാൻ തുടങ്ങി

”ഇതെന്ത് പറ്റി?!”
“ഇന്ന് എന്താ  ഒന്നും മിണ്ടാതെ തിന്നുന്നത്!?”
“ആ വിരല് കാണിച്ചേ..”
”പറ,
വേദനയുണ്ടോ!?..”

“ഏത് നേരത്താ റബ്ബേ എനിക്ക് കിച്ചണിലേക്ക് വിളിക്കാൻ തോന്നിപ്പോയത്”
“ഇനി വേദന ഉണ്ടെങ്കിലും ഇല്ലെന്നല്ലെ പറയൂ”

“നീ വെറുതെ ടെൻഷനടിക്കല്ലെ..”
“ദേ നോക്കിയേ എനിക്ക്,
ഒന്നുമില്ല...”

അപ്പോഴാണവൻ   ശ്രദ്ധിച്ചത്  അവളുടെ കൈയിലെ കറുത്ത പാട്.

“കാണിച്ചേ ഇതെന്താ പറ്റിയത്?”

“അത് പത്തിരി ഉണ്ടാക്കുമ്പോൾ കല്ലിൽ മുട്ടി
ചെറുതായ് പൊള്ളിയതാ..”

“എന്നിട്ട് നീ മരുന്ന് പുരട്ടിയോ?!”

“അതിന് മരുന്ന്...”
“അത് തനിയെ പൊയ്ക്കോളും”

“നിങ്ങള് നേരെ എന്തെങ്കിലും ഒന്ന് തിന്നേ...”

അവന് മറുപടി പറയാൻ വാക്കുകൾ കിട്ടിയില്ല...

അവനറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു

അവനോർത്തു,എന്റെ കൈ ചെറുതായൊന്ന് മുറിഞ്ഞപ്പോൾ ആകെ സങ്കടവും,വിഷമത്തിലുമായ അവൾ എത്ര മുറിവുകളും പൊള്ളലുമേറ്റാണ് ഒരു കുറവുമില്ലാതെ എല്ലാം ചെയ്ത് തരുന്നത് എന്നിട്ട് നിസ്സാര കാര്യങ്ങൾക്ക് കുറ്റവും കുറവും.

ഇല്ല ഇനി ഒരിക്കലും അവളെ വേദനിപ്പിക്കില്ല
അവൻ ഉറച്ച ഒരു തീരുമാനമെടുത്തു.


No comments:

Post a Comment