Pages

Wednesday, October 17, 2018

റെയിൽവേസ്റ്റേഷനിലെ ആ മക്കൾ

കുറച്ചു വർഷങ്ങൾക്ക് മുമ്പ്.
ഇന്നത്തെ മുമ്പൈയിൽ നിന്നും
ഡൽഹിയിലേക്ക് പോകാനായി
മുമ്പൈ റെയിൽവേ സ്റ്റേഷനിൽ
ട്രൈനിനായി കാത്തിരിക്കുകയായിരുന്നു.
രാവിലെ നാല് മണിയോടടുത്ത സമയം.
യാത്രയിൽ എന്തെങ്കിലും വായിക്കാമല്ലൊ
എന്ന് കരുതി സ്റ്റേഷനിലുള്ള ബുക്ക് സ്റ്റാളിനടുത്ത് അത് തുറക്കുന്നതും കാത്തിരിക്കുകയായിരുന്നു.
പെട്ടെന്നാണ് ഒരു ആൺകുട്ടി ഏകദേശം പതിനാറോ പതിനേഴോ വയസ്സ് പ്രായം കാണും കൂടെ ഒരു പെൺ കുട്ടിയുമുണ്ട്
പെൺകുട്ടിക്ക് ഏഴോ എട്ടോ വയസ്സു കാണും.
ആൺ കുട്ടി കൈ നീട്ടി,“എന്തെങ്കിലും തരണം സാബ്”
എന്ന് പറഞ്ഞു.
“ഇല്ല ഭിക്ഷയായ് നിനക്ക് ഒന്നും തരില്ല,നീ ഒരു കാര്യം ചെയ്യ്, ഈ സ്യൂട്ട്കെയ്സ് എടുത്ത് ആ സ്ലീപർ കോച്ചിലേക്ക് കൊണ്ട് വരൂ,നിനക്ക് ഇരുപത് രൂപ തരാം”
അവൻ സ്യൂട്ട്കെയ്സ് എടുത്ത് പിറകെ‌ വന്നു.
അവന് ഇരുപത് രൂപയും നൽകി.
ആ കുട്ടികളുടെ സന്തോഷം കണ്ട് സമാധാനമായി.
ചോദിച്ചു,“എന്തിനാണ് മറ്റുള്ളവരുടെ മുമ്പിൽ കൈ നീട്ടുന്നത്?!"
“നിനക്ക് എന്തെങ്കിലും ജോലി ചെയ്ത് കൂടെ?”
“ഞാൻ ജോലി ചെയ്യാൻ തയ്യാറാണ്,പക്ഷെ;ആരും ജോലി തരാൻ തയ്യാറാകുന്നില്ല സാബ്”!
“ഞങ്ങൾക്ക് മറ്റാരുമില്ല ”
കുറച്ച് ആലോചിച്ച‌ ശേഷം പറഞ്ഞു,
“നിനക്ക് സ്റ്റേഷനിൽ  ഷൂ പോളിഷ് ചെയ്യുന്ന ജോലി ആരംഭിച്ചു കൂടെ?”
“ചെയ്യാൻ ഞാൻ തയ്യാറാണ് ,
പക്ഷെ;അതിനുള്ള സാധനങ്ങൾ വാങ്ങിക്കാൻ എന്റെ കൈയിൽ പണമില്ല"
“എത്ര രൂപ വേണം?”
“എത്ര വേണമെന്ന് കൃത്യമായ് എനിക്കറിയില്ല സാബ്”
മുന്നൂറ് രൂപയെടുത്ത് അവന് കൊടുത്തു
പറഞ്ഞു,“ഈ പണം കൊണ്ട് സാധനങ്ങൾ വാങ്ങി നീ ജോലി ആരംഭിക്കൂ,നിനക്ക് ആരുടെ മുന്നിലും കൈ നീട്ടേണ്ട ആവശ്യം വരില്ല,സാധിക്കുമെങ്കിൽ ഈ കുട്ടിയെ ഏതെങ്കിലും സർക്കാർ സ്കൂളിലും ചേർക്കുക”
രണ്ട് കുട്ടികളും കൈ കൂപ്പി യാത്ര പറഞ്ഞു.കുട്ടികൾ കരച്ചിലിന്റെ
വക്കത്ത് എത്തിയിരുന്നു.
അത് കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു.
ട്രെയിൻ പുറപ്പെട്ടു.
ആ കുട്ടികൾ വെറും ഒരു ഓർമ്മയായ് മാറി.
വർഷങ്ങൾ കഴിഞ്ഞു
വീണ്ടും ബോബൈ സെൻട്രൽ സ്റ്റേഷനിൽ യാത്രക്കിടയിൽ എത്തി.
കൂടെ പ്രിയപ്പെട്ടവളും ഉണ്ട്.
പെട്ടെന്ന് പണ്ട് നടന്ന കാര്യങ്ങളൊക്കെ ഒരു ഫ്ലാഷ് ബാക്കായ് ഓർമ്മയിൽ വന്നു.
പ്രിയപ്പെട്ടവളോട് സംഭവം വിവരിച്ചു.
അവൾ പറഞ്ഞു,“ആ മക്കൾ എവിടെയെങ്കിലും സന്തോഷത്തോടെയും,സമാധാനാത്തോടെയും ഉണ്ടാകട്ടെ"
ട്രൈൻ പുറപ്പെട്ടു.
ടി ടി ആർ ടികറ്റ് ചെക്ക് ചെയ്തു.
പ്രിയപ്പെട്ടവൾ ഉറക്കത്തിലേക്ക് വഴുതി വീണു.
ഏതോ പുസ്തക വായനയിലായിരുന്നു
ഞാൻ.
പെട്ടെന്ന് “എക്സ്യുക്സ്മീ സാർ”
തലയുയർത്തി നോക്കി
ടി ടി ആർ ആണ് മുന്നിൽ
“ഇത് സാറിനെ ഒന്ന് ഞാൻ പുതപ്പിച്ചോട്ടെ”
അൽഭുതത്തോടെ നോക്കിയ എന്നെ
കവറിൽ നിന്നും പുറത്തെടുത്ത
കാശ്മീർ ഷാൾ പുതപ്പിച്ചു ആ ടി ടി ആർ.
“മനസ്സിലായില്ല എന്താണിത്?"
അപ്പോഴാണ് ടി ടി ആറിന് കൂടെയുണ്ടായിരുന്ന പെൺകുട്ടി
കുറച്ച് പുസ്തകങ്ങളും,കുറച്ച് ഫ്രൂട്ട്സുകളും നീട്ടി പറഞ്ഞു,
“ഇത് സ്വീകരിക്കണം"
ശബ്ദം കേട്ട് പ്രിയപ്പെട്ടവൾ ഉണർന്നു.
ഞാൻ വീണ്ടും അവരോട് ചോദിച്ചു,
“നിങ്ങൾ?!”
“അതേ സാർ,വർഷങ്ങൾക്ക് മുമ്പ്
ഷൂ പോളിഷ് ജോലി ആരംഭിക്കാൻ സഹായിച്ച ആ കുട്ടി തന്നെയാണ് സാർ ഞാൻ".
“ഇത് അന്നത്തെ ഏഴ് വയസ്സുകാരി എന്റെ പെങ്ങൾ "
“ഞാൻ സാർ പറഞ്ഞത് പോലെ,ഷൂ പോളിഷ് ജോലി ആരംഭിച്ചു,
കൈ നീട്ടുന്നത് നിർത്തി.
നൈറ്റ് സ്കൂളിൽ ചേർന്ന് പഠിച്ചു.
ഇവളെ സർക്കാർ സ്കൂളിൽ ചേർത്ത് പഠിപ്പിച്ചു"
അൽഭുതത്തോടെ അതിലേറെ ആവേശത്തോടെ അവരുടെ കഥകൾ കേട്ടു.
ഇന്നിവൾക്ക് ഒരു ഇന്റർവ്യൂ ഉണ്ട്.
അതിനാണവൾ എന്റെ കൂടെ വന്നത്
എന്തോ സാറിനെ കണ്ടപ്പോൾ തന്നെ എനിക്ക് ആളെ മനസ്സിലായി.
കൂടാതെ ചിപ്സുകൾ വിൽകാനായി
കമ്പാർട്ട്മെന്റിൽ നടന്ന ഒരു കുട്ടിയെ വിളിച്ച് പഠിക്കുന്നുമുണ്ടോ അല്ല ഇത് മാത്രമാണോ പരിപാടി എന്ന് ചോദിക്കുന്നത് ഞാൻ ശ്രദ്ധിച്ചു,
ആ ശബ്ദവും കേട്ടതോടെ ഞാൻ ഉറപ്പിച്ചു നിങ്ങൾ തന്നെയെന്ന്.
വർഷങ്ങൾ കഴിഞ്ഞു എങ്കിലും
ആ മുഖവും ആ ശബ്ദവും ഒരിക്കലും
മറക്കാൻ സാധിക്കില്ല സാർ എനിക്ക്.
എപ്പോഴെങ്കിലും ഒരിക്കൽ സാറിനെ കണ്ട് മുട്ടുവെന്നും
അന്ന് സാറിന് തരണമെന്നും കരുതി
എനിക്ക് ലഭിച്ച ആദ്യ ശമ്പളത്തിൽ നിന്നും
വാങ്ങി വെച്ച് എന്നും എന്റെ സ്യൂട്ട്കെയ്സിൽ കൊണ്ട് നടക്കുകയായിരുന്നു  സാർ ഞാൻ ഈ കാശ്മീർ ഷാൾ
അടുത്ത കമ്പാർട്ട്മെന്റിൽ ആയിരുന്ന ഇവളോട് സാറിനെ കണ്ട  കാര്യം പറഞ്ഞപ്പോൾ ഇവൾ സന്തോഷം കൊണ്ട്  കരയാൻ തുടങ്ങി.
അവളെയും കൂട്ടി സാറിന്റെ അടുത്തേക്ക് വരികയായിരുന്നു ഞാൻ.
മറുപടി പറയാൻ വാക്കുകൾ കിട്ടിയില്ല.
കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായ് ഒഴുകുവാൻ തുടങ്ങി.
പ്രിയപ്പെട്ടവൾ ബാഗിൽ നിന്നും
കർചീഫ് എടുത്ത് തന്നു കണ്ണ് തുടക്കാനായ്.
ഞാൻ ശ്രദ്ധിച്ചു അവളുടേയും കണ്ണുകൾ നിറഞ്ഞിരുന്നു.
അന്ന് പേര് പോലും ചോദിച്ചിരുന്നില്ല
“എന്താ മോന്റെ പേര്?”
“എന്റെ പേര് ജമാൽ”
“മോളുടേതോ?”
“എന്റേത് അയിഷ”
അവളും പറഞ്ഞു.
സാറിന്റെ പേരും ഞങ്ങൾക്കറിയില്ലായിരുന്നു സാർ.
ഞാനെന്റെ പേര് പറഞ്ഞു.
പ്രിയപ്പെട്ടവളുടേതും പറഞ്ഞു.
ചിരിച്ച് കൊണ്ട് അവൻ പെങ്ങളുടെ മുഖത്ത് നോക്കി
എന്നിട്ടവൻ പറഞ്ഞു,
“സാറിനറിയുമോ?
ഇവളും ഞാനും ആ പഴയ കഥ ഇടക്ക് പറയും,സാറിന് വേണ്ടി പ്രാർത്ഥിക്കും"
“അപ്പോൾ ഞാൻ പറയും
ആ സാറിന്റെ പേര് പോലും അറിയില്ലാ എന്ന്!”
“അപ്പോഴൊക്കെ ഇവൾ പറയും,“ഞാൻ എത്ര പ്രവശ്യം ഭായിയോട് പറഞ്ഞിട്ടുണ്ട്,
അദ്ധേഹത്തിന്റെ പേര് എനിക്കറിയാം,
അദ്ധേഹത്തിന്റെ പേര് “മാലാഖ"
എന്നാണെന്ന്".
അവർ യാത്ര പറഞ്ഞ് പോയപ്പോൾ
പ്രിയപ്പെട്ടവളോട് പറഞ്ഞു ഞാൻ,“ഞാൻ അന്ന് ആ കുട്ടികളുടെ മതമോ ദേശമോ നോക്കിയല്ല സഹായിച്ചത്.
മനുഷ്യത്വം മാത്രമായിരുന്നു മനസ്സിൽ.
അന്ന് നമ്മുടെ കുട്ടികളെ ഓർത്തു‌
ഞാൻ.
അന്നും ഇന്നും നമ്മുടെ മക്കളുടെ പ്രായമുള്ള മക്കളെ കാണുമ്പോൾ
എനിക്ക് നമ്മുടെ മക്കളെ ഓർമ്മ വരും.

അവൾ‌ എന്റെ ചുമലിൽ തലവെച്ച്
എല്ലാം കേട്ട് കൊണ്ടിരുന്നു.

No comments:

Post a Comment