Pages

Tuesday, October 16, 2018

മനസ്സമാധാനവും,ഉറക്കവും

സന്തോഷമുള്ള മനുഷ്യന്
എല്ലാ കാര്യങ്ങളും നന്നായി ചെയ്യാൻ സാധിക്കുന്നു.
സന്തോഷമില്ല എങ്കിൽ ഒരു കാര്യവും ശരിയാകില്ല.
സന്തോഷം കുറയാനുള്ള കാരണം
പലതുമുണ്ടാകാം അസുഖം ആകാം

സാമ്പത്തിക ബുദ്ധിമുട്ടാകാം
ജോലി ഭാരമാകാം അങ്ങിനെ എന്തും.
നമ്മൾ എപ്പോഴും നമ്മുടെ‌ മനസ്സിനെ
നല്ല നിലയിലാക്കണം
അതിനെ തണുപ്പിച്ച് വെക്കണം
ചൂടാകാൻ അനുവദിക്കരുത്.
മനസ്സിന് ഉണ്ടാകുന്ന ഇളക്കം
നമ്മുടെ മുഴുവൻ ജീവിതത്തേയും
ബാധിച്ചേക്കാം.
അനാവശ്യ ചിന്തകൾ കാരണം
നമ്മുടെ മാനസീകനിലക്ക് തന്നെ
കുഴപ്പങ്ങൾ സംഭവിച്ചേക്കാം
അതിന് പിന്നെ എത്ര ചികിൽസിച്ചാലും
മുഴുവനായും മാറാൻ ഏറെ ബുദ്ധിമുട്ടാണ്.
ചികിൽസകളും മരുന്നുകളും
കാലങ്ങളോളം തുടരേണ്ടി വരുന്നു.
നമ്മുടെ ചിന്തകളെ,മനസ്സിനെ നല്ല ആരോഗ്യത്തോടെ നില നിർത്തണമെങ്കിൽ
പ്രധാനമായും നാം ശ്രദ്ധിക്കേണ്ടത് ഉറക്കത്തിന്റെ കാര്യമാണ്.
ഉറക്കം ഒരിക്കലും നാം കുറക്കരുത്.
എന്ത് തന്നെ ജോലി ഉണ്ടായിക്കോട്ടെ
ആദ്യം ഉറക്കം പൂർണ്ണമാക്കുക.
മാനസീകമായും,ശാരീരികവുമായും
ക്ഷീണം തോന്നുന്നുണ്ടോ
ഉറക്കം വരുന്നുണ്ടോ
ആദ്യം പോയി ഉറങ്ങുക.
കല്ല്യാണമാകട്ടെ,പാർട്ടിയാകട്ടെ,മറ്റു പ്രവർത്തനങ്ങളാകട്ടെ ഉറക്കം ശാരിയായില്ല എങ്കിൽ മനസ്സും ശരീരവും തളരും.
പിന്നെ നമുക്ക് ഒന്നും സന്തോഷത്തോടെയോ സമാധാനത്തോടെയോ ചെയ്യാൻ സാധിക്കില്ല നമുക്ക് പെട്ടെന്ന് ദേഷ്യം വരികയും വാക്കുകൾ നിയന്ത്രിക്കാൻ പറ്റാതാവുകയും ചെയ്യും.
ഇന്ന് നമ്മൾ കാണുന്ന ഏത് മാനസീക രോഗികകളെക്കുറിച്ചും അന്വേഷിച്ച് നോക്കിക്കോളൂ
അവർക്ക് ഉറക്കം കുറവായിരുന്നു എന്ന് പറയുന്നത് കേൾക്കാം.
ഭക്ഷണത്തേക്കാളും,വെള്ളത്തേക്കാളും ശരീരത്തിന് അത്യാവശ്യം ഉറക്കമാണ്.
നമ്മൾ ഉപവാസം അനുഷ്ടിക്കുമ്പോൾ ഭക്ഷണമാണ് ഒഴിവാക്കാൻ പറയുന്നത്
മറിച്ച് ഉറക്കം ഒഴിവാക്കാൻ പറയുന്നില്ല.
കാരണം ഭക്ഷണം ഒരു ദിവസ്സം മുഴുവൻ കഴിച്ചില്ലെങ്കിലും പിറ്റേ ദിവസം കഴിക്കുമ്പോൾ ക്ഷീണം മാറുകയും വിശപ്പ് അകലുകയും ചെയ്യും.
എന്നാൽ ഉറക്കിന്റെ കാര്യം അങ്ങനെയല്ല
നമ്മൾ ഉറങ്ങാതിരിക്കുകയും പിറ്റേ ദിവസം ഉറങ്ങുകയും ചെയ്താലും
കഴിഞ്ഞ ദിവസ്സം ഉറങ്ങാത്തതിന്റെ ക്ഷീണം മനസ്സിൽ ഉണ്ടാകും.
നമ്മൾ സത്യത്തിൽ ഉറക്കിനേക്കാൾ ഭക്ഷണത്തിനാണ് പ്രാധാന്യം നൽകുന്നത്.
എന്നാൽ തിരിച്ചാണ് ചെയ്യേണ്ടതെന്ന ബോധം നമുക്ക് ഉണ്ടാവുകയാണെങ്കിൽ
ഒട്ടേറെ മാനസീക പ്രശ്നങ്ങളിൽ നിന്നും
രക്ഷപ്പെടാൻ സാധിക്കും.
ഉറക്കം നഷ്ടപ്പെട്ട് മാനസീകമായി തളർന്നു പോകുന്നവർ കുടുംബത്തിലും സമൂഹത്തിലും പല പ്രശ്നങ്ങളുമുണ്ടാക്കും.
നമ്മുടെ സ്വഭാവം നന്നാകുമ്പോഴാണ് ആളുകൾ നമ്മെ ഇഷ്ടപ്പെടുക
സ്വഭാവം നന്നാകണമെങ്കിൽ നമ്മുടെ‌ മനസ്സിന്റെ നില നന്നാവണം.
ചെറിയ കുട്ടികളെ ശ്രദ്ധിച്ച് നോക്കൂ
ഉറക്കം തികഞ്ഞില്ല എങ്കിൽ ആ കുട്ടി
എപ്പോഴും വാശിപിടിക്കുകയും കരഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നത് കാണാം.
എന്നാൽ നല്ല ഉറക്കം ലഭിച്ച കുട്ടികൾ
രാവിലെ ഉണർന്നാൽ നല്ല സന്തോഷത്തോടെ അനുസരണയോടെ നടക്കുന്നത് കാണാം.
അവർക്ക് ഉണർന്ന ഉടനെ ആരും പറഞ്ഞ് കൊടുത്തൊട്ടൊന്നുമല്ല അവരങ്ങനെ ചെയ്യുന്നത് മറിച്ച് ഉറക്കിന്റെ ഗുണമാണത്.
ഉറങ്ങുക എന്നതിന്റെ അർത്ഥം ഒരു ബോധവുമില്ലാതെ എപ്പോഴും ഉറങ്ങുക എന്നതല്ല മറിച്ച് രാത്രിയിലും മറ്റും അനാവശ്യമായ കാര്യങ്ങളിൽ ഏർപ്പെടാതെ നേരത്തെ കിടന്നുറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യുക.
നല്ലത് നന്മ ഉണ്ടാകട്ടെ എല്ലാവരിലും
എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
അതിനായ് പ്രാർത്ഥിക്കുന്നു.

No comments:

Post a Comment