അന്ന് രാവിലെ വീട്ടിൽ നിന്നും പുറപ്പെട്ട സമയം പ്രിയപ്പെട്ടവൾ പറഞ്ഞു,“എന്തെങ്കിലും കഴിച്ചിട്ട് പൊയ്ക്കൂടെ,ഞാൻ പെട്ടെന്ന് ഉണ്ടാക്കാം"
“രാത്രി ഒന്നും പറഞ്ഞുമില്ലല്ലോ ഇങ്ങിനെ ഒരു യാത്രയുടെ കാര്യം”
“സാരമില്ല,ടൗണിൽ നിന്നും കഴിച്ചോളാം
ഇപ്പോൾ ഒന്നും കഴിക്കാൻ സമയമില്ല"
“പിന്നെ, ഇന്നലെ രാത്രി കുറേ വൈകിയാണ് യാത്ര തീരുമാനിച്ചത് നീ ഉറങ്ങിയിരുന്നു,അതാ പറയാതിരുന്നത്”
സ്കൂട്ടർ ചെറിയ ബസ്സ്റ്റാൻഡിനടുത്തുള്ള
കടകൾക്കു മുന്നിലെ ഒരു കടക്ക് മുന്നിൽ പാർക്ക് ചെയ്തു.
ടൗണിലേക്കുള്ള ബസ്സിൽ കയറി.
ടൗണിൽ ബസ്സിറങ്ങി ഹോട്ടൽ ലക്ഷ്യമാക്കി നടന്നു,
ഫുട്പാത്തിൽ ഉറക്കമുണർന്ന് എന്തോ ആലോചിച്ചിരിക്കുന്ന ചില വൃദ്ധരായ മാതാപിതാക്കളെ കണ്ടു, ബസ് സ്റ്റാൻഡിലും മറ്റും ഭിക്ഷ യാചിച്ചു കഴിയുന്നവർ, സത്യം സങ്കടം തോന്നി, കൈയിലുണ്ടായിരുന്ന ചില്ലറ എല്ലാർക്കും നൽകിക്കൊണ്ട് ഹോട്ടലിലേക്ക് ചെന്നു. ഭക്ഷണം കഴിച്ചു,
ഓർഡർ ചെയ്ത പാർസലും വാങ്ങി,ഹോട്ടലുകാരനും സപ്ലൈറും എന്തോ എന്നെ അൽഭുതത്തോടെ നോക്കുന്നത് ശ്രദ്ധിച്ചു, ഞാൻ പുഞ്ചിരിച്ചു അവരോട്.
ഹോട്ടലിൽ നിന്നും വാങ്ങിയ പാർസലുകൾ വലിയ പ്ലാസ്റ്റിക് കവറിൽ നിന്നും,ചെറിയ പ്ലാസ്റ്റിക് കവറിലാക്കിയ ഓരോ പൊതിയും വഴിയിൽ ഇരുന്നിരുന്ന മാതാപിതാക്കൾക്കും നൽകി
ഓർത്തു, എങ്ങിനെ ജീവിച്ചവരായിരിക്കാം ഇവർ!
മക്കളൊയൊക്കെ എത്ര സ്നേഹിച്ചിരിക്കാം!
ആരോടും കഥകളൊന്നും ചോദിക്കാൻ നിന്നില്ല,
വാങ്ങിയ പത്ത് പൊതിയും തീർന്നു,
ഇനിയുമുണ്ട് കുറച്ച് ദൂരെ കുറച്ചു പേർ,
പക്ഷെ ഇപ്പോൾ സമയമില്ല യാത്ര നടക്കില്ല പിന്നെ.
ഓട്ടോ റിക്ഷയിൽ റെയിൽവേസ്റ്റേഷനിലേക്ക് പോയി.
അവിടെ ഇറങ്ങി കാശും കൊടുത്ത് ടികറ്റ് കൗണ്ടറിൽ ചെന്നു പോകാനുള്ള സ്ഥലത്തേക്കുള്ള ടികറ്റ് പറഞ്ഞപ്പോൾ കൗണ്ടറിലെ ആൾ പറഞ്ഞു,
ഇരുനൂറ്റി എഴുപത് രൂപ..
പോകറ്റിൽ കൈയിട്ടു പേഴ്സിനായി, പേഴ്സില്ല... പോകറ്റിൽ!!
ഓട്ടോ റിക്ഷയ്ക്ക് കാശ് കൊടുത്തത് പോകറ്റിലുണ്ടായിരുന്ന ഹോട്ടലിൽ നിന്നും തന്ന ബാക്കി കാശെടുത്തിട്ടാണ്.
ബാഗിൽ തപ്പി നോക്കി.ഇല്ല പേഴ്സ് എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു.
ഇനി തിരിച്ചു പോക്കും നടക്കില്ല പൈസയും ബാങ്ക് കാർഡും എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. എന്ത് ചെയ്യണമെന്നറിയാതെ ആകെ വിഷമിച്ചു,
എഫ്ബിയിൽ പരിചയപ്പെട്ട ഒരു കൂട്ടുകാരന്റെ അമ്മയെ ഒരു ഹോസ്പിറ്റലിൽ കാണിക്കാൻ കൊണ്ട് പോകാനായിരുന്നു ഈ യാത്ര..രോഗം കുറച്ച് വിഷമമുള്ളതായിരുന്നു. ഒരു ദിവസ്സം ചാറ്റിങ്ങിനിടയിൽ നമ്പർ ചോദിച്ചു കൊടുത്തു പിന്നീട് വിളിച്ചപ്പോൾ അദ്ദേഹം കാര്യങ്ങൾ പറഞ്ഞു
“ഏത് ഡോക്ടറാണ് ഇക്കാ നല്ലത്?” “ഏത് ഹോസ്പിറ്റലാണ് ഇക്കാ നല്ലത്?”
“എന്റെ അമ്മ...”അതും പറഞ്ഞ് ആ പാവം വിതുമ്പിയപ്പോൾ മറ്റൊന്നും ആലോചിച്ചില്ല.
“ഇത് വരെയുള്ള റിപ്പോർട്ട് ഒക്കെ എടുത്ത് വെച്ച് റെഡിയായി നിന്നോ
നാളെ ഉച്ചയാകുമ്പോഴേക്ക് ഞാൻ നിങ്ങളുടെ അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ വരാം..”
“ഞാൻ അവിടെ എത്തിയാൽ വിളിക്കാം, മറ്റന്നാൾ കാലത്ത് നമുക്ക് അമ്മയേയും കൊണ്ട് ആശുപത്രിയിൽ പോകാം”
“ഇക്കാ നിങ്ങൾ വരാനോ?"
“എന്താ,ഞാൻ വരുന്നത് ഇഷ്ടമല്ലേ?”
“അതല്ല ഇന്നിപ്പോൾ പരിചയപ്പെട്ട എനിക്ക് വേണ്ടി, എന്റെ അമ്മയ്ക്ക് വേണ്ടി..”
“എപ്പോൾ പരിചയപ്പെട്ടു എന്നതല്ലല്ലോ..
സൃഷ്ടാവ് നമ്മെ മനുഷ്യനായ് സൃഷ്ടിച്ചില്ലെ!,
അപ്പോൾ പിന്നെ മനുഷ്യത്വം ഉണ്ടാവണ്ടെ നമ്മളിൽ,
അമ്മ അതാരുടേതാണെങ്കിലും അമ്മയല്ലേ..”
“നിങ്ങൾ ആശുപത്രിക്ക് പോകാൻ തയ്യാറായിക്കൊള്ളുക..”
ആ യാത്രയാണ് ഇപ്പോൾ പകുതി വഴിയിൽ ഇങ്ങിനെ ഒരു മുടക്കം വന്നത്.
വീട്ടിലേക്ക് വിളിച്ചു പ്രിയപ്പെട്ടവളോട് കാര്യങ്ങൾ പറഞ്ഞു
ബാങ്കിൽ കാർഡ് പോയ കാര്യം റിപ്പോർട്ട് ചെയ്യാനായി ഓർമ്മിപ്പിച്ചു അവൾ.
കുറച്ചു കേഷും പിന്നെ അവളുടെ ബാങ്കിലെ കാർഡും ഉണ്ട് വീട്ടിൽ
പക്ഷെ തിരിച്ച് വീട്ടിൽ പോകാനും കാശ് വേണമല്ലൊ?
എഫ്ബി കൂട്ടുകാരനെ വിളിച്ചു
“എത്താൻ ചിലപ്പോൾ രാത്രിയാകും,
വരും വരാതിരിക്കില്ല,
നാളെ നമുക്ക് പോകാം ആശുപത്രിക്ക്” എന്ന് ഉറപ്പ് കൊടുത്തു
അമ്മയോടുള്ള സ്നേഹം കൊണ്ട് ആ പാവം രോഗത്തിന്റെ കാര്യവും
മറ്റും വീണ്ടും പറഞ്ഞു
എല്ലാം സമാധാനത്തിൽ കേട്ടു മറുപടിയും നൽകി
പേഴ്സ് നഷ്ടപ്പെട്ട കാര്യങ്ങളൊന്നും പറഞ്ഞില്ല, അവരേയും കൂടി വിഷമിപ്പിക്കേണ്ട എന്ന് കരുതി
എന്ത് ചെയ്യണമെന്നറിയാതെ വെറുതെ ഫ്ലാറ്റ്ഫോമിലെ ആളൊഴിഞ്ഞ കസേരകളിൽ ഒന്നിൽ ഇരുന്നു.
ബാഗിൽ നിന്നും വെള്ളത്തിന്റെ കുപ്പിയെടുത്ത് കുടിക്കനായി മൂടി തുറന്നു.
“ഇതാ ടിക്കറ്റ്!!”....
ശബ്ദം കേട്ടപ്പോൾ മുഖമുയർത്തി നോക്കി,
ചുവന്ന കുപ്പായക്കാരൻ റെയിൽവേ സ്റ്റേഷനിലെ കൂലിത്തൊഴിലാളി!!
ആശ്ചര്യത്തോടെ ഞാൻ അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന ടിക്കറ്റും അദ്ദേഹത്തിന്റെ മുഖവും മാറി മാറി നോക്കി...
“എന്ത് ഏത് ടിക്കറ്റ്?!!”
“ആരുടെതാ?!!"
“നിങ്ങൾക്ക് പോകാനുള്ളത് തന്നെ.."
“നിങ്ങൾ ടിക്കറ്റ് കൗണ്ടറിൽ വന്ന് നിന്നത് മുതൽ,
വീട്ടിലേക്ക് ഫോൺ ചെയ്തതും,
കൂട്ടുകാരന് ഫോൺ ചെയ്തതും ഒക്കെ ശ്രദ്ധിക്കുകയായിരുന്നു ഞാൻ"
എന്താണ് പറയേണ്ടതെന്നറിഞ്ഞില്ല
കണ്ണുകൾ നിറഞ്ഞു,
കെട്ടിപ്പിടിക്കാൻ ഒരുങ്ങിയ എന്നോട് പറഞ്ഞു,
“വേണ്ട വിയർപ്പാ മുഴുവൻ.."
ആ നല്ല ഡ്രസ്സ് ചീത്തയാക്കണ്ട.."
“ഈ പുറമെ കാണുന്ന ഡ്രസ്സിനേക്കാൾ
എത്ര നല്ലതാ ആ മനസ്സ് ..”
“ആ മനസ്സിനുടമയെ ഒന്ന് ആലിംഗനം ചെയ്യാൻ സാധിച്ചില്ല എങ്കിൽ പിന്നെ ഞാൻ എന്തിനാ?"
കെട്ടിപ്പിടിച്ചു...ആ നന്മ മരത്തെ..
അദ്ദേഹത്തോട് പറഞ്ഞു,“നിങ്ങളുടെയൊക്കെ പ്രാർത്ഥനയാ ദൈവം കേൾക്കുക എന്നുറപ്പുണ്ട്,
ആ കൂട്ടുകാരന്റെ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം ചേട്ടാ"
കൂട്ടുകാരനോട് ബാങ്ക് ഡിറ്റെയിൽസ് ചോദിച്ച്
പ്രിയപ്പെട്ടവളെ വിളിച്ച് ആ അക്കൗണ്ടിലേക്ക് കാശ് ട്രാൻസ്ഫർ ചെയ്യാൻ പറഞ്ഞു.
ബാങ്കിൽ വിളിച്ച് കാർഡ് നഷ്ടപ്പെട്ട വിവരം അറിയിച്ചു.
യാത്രക്കിടെ ആരോ എഴുതിയത് ഓർത്തു
“ഈ ലോകം ഇന്നും നില നിൽക്കുന്നത് ചില നന്മ മനസ്സുകൾ ഇന്നും ജീവിച്ചിരിക്കുന്നത് കൊണ്ടാണെന്ന്"
അതിലൊരു നന്മ മരത്തെ നേരിൽ കാണാൻ കഴിഞ്ഞ സന്തോഷത്തോടെ
കണ്ണുകൾ അടച്ചു...യാത്ര തുടർന്നു..

No comments:
Post a Comment