Pages

Wednesday, October 17, 2018

സർവ്വശക്താനായ അല്ലാഹു

നിങ്ങൾ എന്താണ് മറ്റുള്ളവർക്ക് നൽകുന്നത് അത് ഇൻ ഷാ അല്ലാഹ് നിങ്ങൾക്ക് ലഭിക്കും.
നിങ്ങൾ നൽകുന്നത് എന്താണെങ്കിലും അത് സർവ്വശക്താനായ അല്ലാഹു കാണുകയും കേൾക്കുകയും ചെയ്യുന്നു എന്ന കാര്യം മറന്നു പോകരുത്.
അത് കൊണ്ട് നാം ഓരോരുത്തരും സ്വയം ചോദിക്കുക നാം എന്താണ് മറ്റുള്ളവർക്ക് നൽകിയത്?

എന്താണ് നൽകാൻ ആഗ്രഹിക്കുന്നത് എന്ന്.
അത് നല്ലത് ആയികൊള്ളട്ടെ അല്ലെങ്കിൽ മോശം ആയിക്കൊള്ളട്ടെ അത് നമ്മളിലേക്ക് തിരിച്ചെത്തുമെന്ന കാര്യം ഓർക്കുക.

പ്രയാസങ്ങൾ, ബുദ്ധിമുട്ടുകൾ, വിഷമങ്ങൾ ഇവ നാം കാരണം മറ്റുള്ളവർക്ക് ഉണ്ടാകാൻ കാരണമായേക്കാവുന്ന ഒരു വാക്കുകളും പ്രവർത്തനങ്ങളും നമ്മിൽ നിന്നും വന്ന്‌ പോകാതിരിക്കാൻ നാം അതീവ ശ്രദ്ധ ചെലുത്തണം.

അത് പോലുള്ള വാക്കുകളും പ്രവർത്തനങ്ങളും കാരണം‌ നമുക്ക് തിരിച്ച് ലഭിച്ചാൽ ഉണ്ടാകുന്ന വിഷമങ്ങളെക്കുറിച്ചും പ്രയാസങ്ങളെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും നാം ചിന്തിക്കണം.

നല്ലത് ചെയ്താൽ അവ നമുക്ക് തിരിച്ച് ലഭിക്കുമെന്ന കാര്യവും മറക്കരുത്.
ഓർക്കുക നാം ഒരാളോട് പുഞ്ചിരിക്കമ്പോൾ ആ ആൾ നമ്മോട് പുഞ്ചിരിക്കുന്നു നാം നൽകിയത്‌ നമുക്ക് ഉടൻ തിരിച്ചു ലഭിക്കുന്നു.

അത് പോലെ മറ്റുള്ളവർക്ക് ഉപകാരപ്രദമായ വാക്കുകൾ പ്രവർത്തനങ്ങൾ സാമ്പത്തികമായ സഹായങ്ങൾ ശരീരം കൊണ്ട് മറ്റുള്ളവർക്ക് സഹായമായേക്കാവുന്ന കാര്യങ്ങൾ എന്തും നമുക്ക് തിരിച്ച് ലഭിക്കുമെന്ന പൂർണ്ണ വിശ്വാസത്തോടെ ചെയ്യുക.

നമുക്ക് ആവശ്യമായി വന്നാൽ തീർച്ചയായും അവ നമുക്ക് ലഭിക്കാതെ പോകില്ല.

ഇന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ആലോചിക്കുക എന്താണ് ഇന്ന് മറ്റുള്ളവർക്ക് വേണ്ടി ചെയ്തത് അത് നല്ലതോ മോശമോ ആവട്ടെ തിരുത്താൻ തയ്യാറാകുക.

നാളെ രാവിലെ ഉണർന്നാൽ തീരുമാനമെടുക്കുക മറ്റുള്ളവർ പുഞ്ചിരിക്കാനുള്ള കാര്യമെങ്കിലും ഞാൻ ചെയ്യുമെന്ന് ഉറപ്പിച്ച് ദിവസം ആരംഭിക്കുക.

നമ്മുടെ ജീവിതത്തിൽ നമുക്ക് ലഭിക്കുന്ന മനസ്സമധാാനം സന്തോഷം ഇവ അനുഭാവിച്ചറിയുക.

No comments:

Post a Comment