“ഐഷു”
അവളെ വിളിക്കുന്നത് അങ്ങിനെയാണെങ്കിലും മുഴുവൻ പേര് “ഐഷാ സമദ്”
സമദ് ഉപ്പയുടെ പേര്.
അവളുടെ സ്കൂളിൽ പാരന്റ്സ് മീറ്റിങ്ങുകളിലെല്ലാം സമദാണ് പോയിരുന്നത്.
കൂട്ടുകാർ അവളോട്,“നിന്റെ ഉമ്മ എന്താ ഒരിക്കലും വരാത്തത്?!”
ചോദ്യത്തിന്
അവൾ മറുപടിയായ് പറഞ്ഞു,“എന്റെ ഉമ്മ വരും, വരാതിരിക്കില്ല, അതിന് സമയമായിട്ടില്ല”
അവളുടെ മറുപടി കേട്ട് കൂട്ടുകാർ അവളെ അത്ഭുതത്തോടെ നോക്കുമായിരുന്നു.
ഐഷുവിന്റെ വീടിനടുത്ത് സ്കൂളുകൾ ഉണ്ടയിരുന്നു എങ്കിലും,
അവളുടെ ഉപ്പ അവളെ കുറച്ച് ദൂരെയുള്ള സ്കൂളിലാണ് ചേർത്തിരുന്നത്.
അത് കൊണ്ട് വീടിനടുത്തുള്ള ആരും ആ സ്കൂളിൽ ഇല്ലായിരുന്നു.
ഐഷുവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അത് കൊണ്ട് തന്നെ ആർക്കും അറിയുമായിരുന്നില്ല.
ഐഷു ചെറിയ ക്ലാസ്സിൽ നിന്നു തന്നെ ചിത്ര രചനയിൽ നല്ല മിടുക്ക് കാണിച്ചിരുന്നു,
ആദ്യം ക്ലാസ്സിലും, പിന്നീട് യു പി വിഭാഗത്തിലും, അതിന് ശേഷം സ്കൂളിൽ തന്നെ ഒന്നാം സ്ഥാനവും ലഭിച്ചു അവൾക്ക്.
ആയിടക്കാണ് ജില്ലാ തലത്തിൽ മൽസരിക്കാനുള്ള ഒരു ചാൻസ് ഐഷുവിന് ലഭിച്ചത്,
അതിലും ഐഷുവിന് ഒന്നാം സ്ഥാനം ലഭിച്ചു.
അന്ന് സമ്മാനം നൽകിയ ഒരു ചിത്രകാരൻ ഐഷുവിനോട് ചോദിച്ചു,
“ആരാണ് മോളുടെ ഗൂരു?"
അവൾ പെട്ടെന്ന് ഉത്തരം നൽകി,“എന്റെ ഉമ്മ”
“എന്നിട്ട് ഉമ്മ എവിടെ വന്നില്ലേ?”
അവൾ പതിവു പോലെ ഉത്തരം നൽകി, “ഇന്ന് വന്നിട്ടില്ല വരും ഒരു ദിവസം, വരാതിരിക്കില്ല”
ആളുകൾ പലരും അവളുടെ മറുപടി കേട്ട് ഒന്നും മനസ്സിലാകാതെ വെറുതെ നോക്കിയിരുന്നു.
അവൾ ഒമ്പതാം ക്ലാസ്സിൽ എത്തി നാലു മാസം കഴിഞ്ഞു കാണും ഒരു ദിവസം സമദിന് സ്കൂളിൽ നിന്നും ഒരു ഫോൺ കോൾ വന്നു,
“ഐഷു സംസ്ഥാന തലത്തിൽ ചിത്ര രചനാ മൽസരത്തിൽ പങ്കെടുക്കാൻ സെലക്ടായിരിക്കുന്നു”
“പതിമൂന്നാം തിയ്യതി തൃശ്ശൂർ വെച്ചാണ് മൽസരം,
ഇന്ത്യയിലെ പ്രശസ്ത ചിത്രകാരനാണ് സമ്മാന വിതരണം നടത്തുക,
ദൂരം മൽസരങ്ങൾക്ക് അവളെ അയക്കാൻ നിങ്ങൾ ഇഷ്ടപ്പെടാറില്ലല്ലൊ,
അത് കൊണ്ട് ഇപ്പോഴേ അറിയിക്കുന്നത്”
“നിങ്ങൾ അവളെ പങ്കെടുപ്പിക്കണം,
അവളുടെ ഗുരുവായ അവളുടെ ഉമ്മയെ ഞങ്ങൾ പോലും ഇത് വരെ പരിചയപ്പെട്ടിട്ടില്ല,
അവരും, നിങ്ങളും കൂടി വരണം
അവൾക്ക് ഏതെങ്കിലും ഒരു സമ്മാനം ലഭിക്കുമെന്ന് ഉറപ്പാണ്”
സമദ് ശരിയെന്ന് ഉടനെ സമ്മതിച്ചു.
ഉപ്പയും മകളും ഉമ്മയും അന്ന് വീട്ടിൽ ചർച്ച ചെയ്തു,
ഐഷുവിന്റെ ഉമ്മ പോകാൻ തയ്യാറല്ലായിരുന്നു
ഐഷു പറഞ്ഞു,
“എനിക്ക് മൂന്നാം സ്ഥനമെങ്കിലും കിട്ടുമെന്നാണ് എല്ലാവരും പറയുന്നത്,
എന്റെ ഉമ്മ അവിടെ ഉണ്ടെങ്കിൽ
എനിക്ക് നന്നായി വരക്കാൻ സാധിക്കുമെന്നും ,ഒന്നാം സ്ഥാനം തന്നെ ലഭിക്കുമെന്നും ഉറപ്പുണ്ട്”
അവളുടെ നിർബന്ധത്തിന് ഉമ്മയും കൂടെ ചെല്ലാമെന്ന് സമ്മതിച്ചു.
സമദ് സ്കൂളിൽ അറിയിച്ചു
ഞങ്ങൾ തൃശ്ശൂർ മൽസരം നടക്കുന്നിടത്തേക്ക് എത്തിക്കോളാം.
അവർ തലേ ദിവസ്സം തന്നെ അവിടെ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു.
മൽസര ദിവസം എല്ലാവരും നല്ല തിരക്കിലായിരുന്നു
സമദിന്റെ കൂടെ ഐഷുവിന്റെ ഉമ്മയെ ചിലർ കണ്ടുവെങ്കിലും മറ്റാരോടും സംസാരിക്കാതെ കുറച്ചു ഗമയോടെ സമദിനൊപ്പം തന്നെ നടന്നിരുന്ന അവരെ ചിലർക്ക് ഇഷ്ടപ്പെട്ടില്ല.
മൽസരത്തിൽ കിട്ടിയ വിഷയം കേട്ടപ്പോൾ ഐഷുവിന്റെയും ഉപ്പാന്റെയും
കണ്ണുകൾ നിറഞ്ഞു,
പക്ഷെ ഉമ്മ നല്ല ധൈര്യത്തിലായിരുന്നു,
ഉമ്മ അവളെ പലതും പറഞ്ഞ് സമാധാനിപ്പിക്കുകയും, പ്രോൽസാഹിപ്പിക്കുകയും ചെയ്തു.
മൽസരത്തിന്റെ ഫലം വന്നപ്പോൾ ഐഷുവിന് ഒന്നാം സ്ഥാനം തന്നെ ലഭിച്ചു.
ഐഷുവും, മാതാപിതാക്കളും, സ്കൂൾ അധികൃതരും ഏറെ സന്തോഷിച്ചു.
സമ്മാനദാനത്തിനായ് പ്രഗൽഭ ഇന്ത്യൻ ചിത്രകാരൻ എത്തി
ഐഷുവിന്റെ പേര് വിളിച്ചു
സമ്മാനം ഏറ്റു വാങ്ങിയ ഐഷുവിനോട് പതിവു പോലെ ചോദിച്ചു, “ആരാണ് ഗുരു?"
അവൾ സന്തോഷത്തോടെ പറഞ്ഞു “എന്റെ ഉമ്മ..",
ഇന്ന് ഉമ്മ എന്റെ കൂടെ വന്നിട്ടുണ്ട്”
നിറഞ്ഞ കൈയടികളോടെയാണ് സദസ്സും സ്റ്റേജും ഐഷുവിന്റെ മറുപടിയെ എതിരേറ്റത്.
പ്രഗൽഭ ചിത്രകാരൻ ഐഷുവിന്റെ ഉമ്മയെ ബഹുമാനത്തോടെ സ്റ്റേജിലേക്ക് ക്ഷണിച്ചു
ഭർത്താവിന്റെ കൈകൾ പിടിച്ച് തലയുയർത്തിപ്പിടിച്ച് അവർ സ്റ്റേജിലേക്ക് നടന്നു.
“മൈകിനടുത്തേക്ക് വന്ന് ഇന്നത്തെ മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ചിത്രകാരിയുടെ അമ്മ എന്ന നിലയ്ക്ക് രണ്ട് വാക്ക് പറയണം”
അദ്ധേഹം പറഞ്ഞു
മൈകിനടുത്തേക്ക് ഭർത്താവിനൊന്നിച്ച് നടന്നു ചെന്ന അവർ താൻ ധരിച്ചിരുന്ന കൂളിങ്ങ് ഗ്ലാസ്സ് എടുത്തു ദൂരേക്ക് നോക്കി അവർ പറഞ്ഞു,
“എന്റെ മോളുടെ ചിത്രത്തിനാണ് ഒന്നാം സ്ഥാനം കിട്ടിയതെന്ന് ഞാൻ കേട്ടു”
“പക്ഷെ; അത് ഞാൻ കണ്ടിട്ടില്ല!!”
“ഇന്ന് ചിത്ര രചനാ മൽസരത്തിന് കുട്ടികൾക്ക് കിട്ടിയ വിഷയമാണ്,
ഈ ഞാൻ...
അതായത് അന്ധയായ അമ്മ”
“അതെ, എനിക്ക് ജന്മനാ കാഴ്ച ശക്തിയില്ല,
എനിക്ക് കാഴ്ച ശക്തിയില്ല എന്ന കുറവ് ഞാൻ എന്റെ മോളെ അറിയിച്ചിരുന്നില്ല,
അവൾക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് അവൾക്ക് ഉപ്പ കൊണ്ടു കൊടുത്ത കളർ പെൻസിൽ വെച്ച് അവൾ എന്തോ ചിത്രം വരച്ചത്"
“എന്റെ അടുത്ത് കൊണ്ട് വന്ന് അവൾ അന്ന് പറഞ്ഞു,“ ഉമ്മാ നോക്കിയേ ഞാൻ വരച്ച ചിത്രം”
“ഞാൻ വെറുതെ അത് വാങ്ങി മുഖത്തിന് നേരെ പിടിച്ചു,
മണത്തു നോക്കി,
എന്നിട്ട് പറഞ്ഞു,“ഇതിൽ കുറച്ചു കൂടി കറുപ്പ് നിറവും,
ഇടയിൽ മഞ്ഞ നിറവും ചേർക്കണം”
അവൾ സന്തോഷത്തോടെ എന്റെ അടുത്ത് നിന്നും വാങ്ങിപ്പോയി
ഞാൻ പറഞ്ഞ നിറങ്ങൾ ചേർത്ത് വരച്ചു കൊണ്ട് വന്നു,
അത് വളരെ ഭംഗിയുള്ളതായിരുന്നു എന്ന് അന്ന് സമദ് പറഞ്ഞു.
പിന്നീട് അവൾ എനിക്ക് കാഴ്ച ശക്തിയില്ലെന്ന് മനസ്സിലാക്കിയെങ്കിലും
എന്ത് വരച്ചാലും എനിക്ക് കൊണ്ട് വന്നു തരും,
ഞാൻ അഭിപ്രായവും പറയുമായിരുന്നു.
“എനിക്ക് മറ്റൊന്നും കാണാൻ പറ്റുന്നില്ലെങ്കിലും നിന്റെ വര കാണാൻ സാധിക്കുന്നുണ്ടെന്ന് അവളെ പറഞ്ഞ് വിശ്വസിപ്പിച്ചു ഞാൻ ”
ഐഷുവിന്റെ ഉമ്മ പറഞ്ഞു നിർത്തിയപ്പോൾ സദസ്സും സ്റ്റേജും നിറഞ്ഞ കണ്ണുകളോടെ കൈയടിച്ചു കൊണ്ടിരുന്നു.

No comments:
Post a Comment